ചികിത്സയ്ക്കിടെ രോഗിയെ ചുംബിച്ചെന്ന പരാതിയിൽ ദന്ത ഡോക്ടറെ കുറ്റവിമുക്തനാക്കി കോടതി. ബഹ്റൈനിലാണ് സംഭവ൦. ലൈംഗിക ചൂഷണം ആരോപിച്ചാണ് 53 വയസുകാരിയായ സ്ത്രീ ദന്ത ഡോക്ടർക്കെതിരെ പരാതി നൽകിയത്. എന്നാൽ രോഗിയെ സമാധാനിപ്പിക്കാനായി അവരുടെ തലയിൽ ചുംബിക്കുകയായിരുന്നെന്ന ഡോക്ടറുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
45 വയസുകാരനായ ബഹ്‌റൈനി ഡോക്ടര്‍ക്കെതിരെയാണ് 53 കാരിയായ സ്ത്രീ പരാതി നൽകിയത്. തന്റെ തലയില്‍ മൂന്ന് വട്ടം ചുംബിച്ചെന്നായിരുന്നു പരാതി. രാജ്യത്തെ ദക്ഷിണ ഗവര്‍ണറേറ്റില്‍ കഴിഞ്ഞ മേയിലായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. ആദ്യം തന്റെ തലയിൽ ഡോക്ടർ ചുംബിച്ചെന്ന് പറഞ്ഞ ഇവർ പിന്നീട് ഡോക്ടർ കവിളിൽ ചുംബിച്ചെന്ന തരത്തിൽ മൊഴി മാറ്റുകയും ചെയ്തിരുന്നു.
എന്നാല്‍, ചികിത്സയ്ക്ക് ശേഷം ക്ലിനിക്കില്‍ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച് ബഹളമുണ്ടാക്കിയ ‘വയോധികയെ’ സമാധിനിപ്പിക്കാനാണ് താന്‍ ശ്രമിച്ചതെന്നും, കാഴ്ചയില്‍ തന്റെ അമ്മയെക്കാള്‍ അവര്‍ക്ക് പ്രായം തോന്നിയിരുന്നതായും ഡോക്ടര്‍ പറഞ്ഞു. എന്നാൽ, തന്റെ പെരുമാറ്റം മോശമായ രീതിയിലെടുത്ത ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നെന്നും ഡോക്ടർ ആരോപിച്ചു.
Also read-
ഡെലിവറി ബോയ്ക്കു നേരെ ജാതി അധിക്ഷേപവും മർദനവും; സൊമാറ്റോ ഉപഭോക്താവിനെതിരെ കേസ്'സ്വവർഗരതിയെ പ്രോത്സാഹിപ്പിക്കുന്നു'; സൗദിഅറേബ്യയിൽ മഴവിൽ നിറമുള്ള കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും പിടിച്ചെടുത്തുകടകളിൽ നിന്ന് മഴവിൽ നിറമുള്ള കളിപ്പാട്ടങ്ങളും കുട്ടികൾക്കായുള്ള മഴവിൽ നിറമുള്ള വസ്ത്രങ്ങളും പിടിച്ചെടുത്ത് സൗദി അറേബ്യ (Saudi Arabia). സ്വവർഗരതിയെ (homosexuality) പ്രോത്സാഹിപ്പിക്കുന്നതിനാലാണ് നടപടിയെന്ന് സൗദിയിലെ സർക്കാർ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു കൊണ്ട് ദേശീയ ടെലിവിഷൻ ചാനൽ റിപ്പോർട്ട് ചെയ്തു. സൗദി തലസ്ഥാനമായ റിയാദിലെ കടകളിൽ നിന്ന് വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥർ ഇത്തരത്തിലുള്ള നിരവധി സാധനങ്ങൾ നീക്കം ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു. ഹെയർ ക്ലിപ്പുകൾ, പോപ്പ്-ഇറ്റുകൾ, ടി-ഷർട്ടുകൾ, തൊപ്പികൾ, പെൻസിൽ കേസുകൾ തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
ഡിസംബറിൽ, അയൽരാജ്യമായ ഖത്തറും സമാനമായ നടപടി സ്വീകരിച്ചിരുന്നു. ഇസ്‌ലാമിക മൂല്യങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങൾ ആഹ്വാനം ചെയ്യുന്നതിനാൽ കടകളിൽ നിന്ന് മഴവിൽ നിറമുള്ള പോപ്പ്-ഇറ്റുകളും മറ്റ് കളിപ്പാട്ടങ്ങളും കണ്ടുകെട്ടിയതായി ഖത്തർ പ്രഖ്യാപിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.