'വീ​ഗൻ' എന്നവകാശപ്പെട്ട ഇറ്റാലിയൻ വിഭവം കഴിച്ച യുവതിക്ക് ദാരുണാന്ത്യം; പേസ്ട്രി കമ്പനിക്കെതിരെ അന്വേഷണം

Last Updated:

ഇറ്റലിയിലെ മിലാനിലുള്ള ഫ്ലവർ ബർഗർ എന്ന വീ​ഗൻ ബർഗർ റെസ്റ്ററന്റിൽ കാമുകനൊപ്പം ഡിന്നർ കഴിക്കാൻ പോയതായിരുന്നു അന്ന

പാലുത്പന്നങ്ങൾ അലർജിയുള്ള 20 കാരി ഇറ്റാലിയൻ വിഭവമായ ടിറാമിസു (tiramisu) കഴിച്ച് മരിച്ചതായി റിപ്പോർട്ട്. വീഗൻ (vegan) എന്ന് കണ്ടതിനാലാണ് യുവതി ഈ വിഭവം കഴിച്ചതെന്നും ന്യൂയോർക്ക് പോസ്റ്റിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നു. അന്ന ബെല്ലിസാരിയോ എന്ന യുവതിയാണ് മരിച്ചത്. കഴിഞ്ഞ വർഷമാണ് സംഭവം നടന്നത് എന്നും ന്യൂയോർക്ക് പോസ്റ്റിന്റെ റിപ്പോർട്ടിൽ പറയുന്നു. ഈ ഭക്ഷണം ഉണ്ടാക്കിയ പേസ്ട്രി കമ്പനിക്കെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. കമ്പനിക്കെതിരെ അധികൃതർ നടപടിയും സ്വീകരിച്ചിട്ടുണ്ട്.
ഇറ്റലിയിലെ മിലാനിലുള്ള ഫ്ലവർ ബർഗർ എന്ന വീ​ഗൻ ബർഗർ റെസ്റ്ററന്റിൽ കാമുകനൊപ്പം ഡിന്നർ കഴിക്കാൻ പോയതായിരുന്നു അന്ന. അവിടെ വെച്ച് യുവതി ടിറാമിസു എന്ന ഒരു ഇറ്റാലിയൻ വിഭവം കഴിച്ചിരുന്നതായും ഇറ്റാലിയൻ ദിനപ്പത്രമായ കൊറിയർ ഡെല്ല സെറയുടെ റിപ്പോർട്ടിൽ പറയുന്നു. ഫാഷൻ വിദ്യാർത്ഥിയായിരുന്നു അന്ന.
കഴിക്കുന്നതിനു മുൻപ് അന്ന ടിറാമിസുവിന്റെ ലേബൽ പരിശോധിക്കുകയും അതേക്കുറിച്ച് കൂടുതൽ വിവരങ്ങൾ റെസ്റ്ററന്റിലെ ജീവനക്കാരോട് ചോദിച്ചറിയുകയും ചെയ്തിരുന്നു. ടിറാമിസു ഏതാനും സ്പൂണുകൾ മാത്രം കഴിച്ചപ്പോൾ തന്നെ അന്നക്ക് ചുമയും ശ്വാസതടസവും അനുഭവപ്പെട്ടു. ഉടൻ തന്നെ ആസ്ത്മയ്ക്കുള്ള മരുന്നും കോർട്ടിസോണും കഴിച്ചു. എങ്കിലും, അനാഫൈലക്റ്റിക് ഷോക്ക് (anaphylactic shock) ബാധിച്ച് ഉടൻ അന്ന ബോധരഹിതയാകുകയായിരുന്നു.
advertisement
മരിക്കുന്നതിന് മുമ്പ് മിലാനിലെ സാൻ റഫേൽ ആശുപത്രിയിൽ പത്തു ദിവസത്തോളം കോമയിലായിരുന്നു അന്ന. ജനിച്ചപ്പോൾ മുതൽ അന്നക്ക് പാലുത്പന്നങ്ങൾ അലർജി ആയിരുന്നുവെന്ന് മിററിന്റെ റിപ്പോർട്ടിൽ പറയുന്നു. ഫ്ലവർ ബർഗറിനും മറ്റ് 63 റെസ്റ്റോറന്റുകൾക്കും ടിറാമിസു വിതരണം ചെയ്ത തിരിമിസുൻ എന്ന പേസ്ട്രി കമ്പനിക്കെതിരെ നരഹത്യാക്കുറ്റം ചുമത്തി അധികൃതർ അന്വേഷണം നടത്തിയിരുന്നു.
ഒരു അമ്മയും മകളും ചേർന്നാണ് തിരിമിസുൻ കമ്പനി നടത്തുന്നത്. വീ​ഗൻ എന്ന് അവകാശപ്പെടുന്ന ഇവരുടെ ടിറാമിസുവിൽ പാൽ ഉണ്ടോ എന്ന് പരിശോധിക്കാനും ഇവർ ഇതിനകം ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും നൽകിയ വിഭവങ്ങൾ തിരികെ വിളിക്കാനും ഇറ്റാലിയൻ ആരോ​ഗ്യ മന്ത്രാലയം ഉത്തരവിട്ടിരുന്നു. പരിശോധനയിൽ, തിരിമിസുൻ ബ്രാൻഡിന്റെ ടിറാമിസു ഉത്പന്നങ്ങളിൽ പാലിന്റെയും പാലിൽ അടങ്ങിയിട്ടുള്ള പ്രോട്ടീനിന്റെയും അംശം കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ സാൻഡ്‌വിച്ച് മയോന്നൈസിൽ മുട്ടയുടെ അംശം ഉള്ളതായും കണ്ടെത്തി.
advertisement
സംഭവം ഏറെ ദുഃഖകരമാണെന്നും ആശങ്ക ഉളവാക്കുന്നത് ആണെന്നും ഇറ്റാലിയൻ ജഡ്‌ജി ഫിയാമ്മെറ്റ മോഡിക്ക പ്രതികരിച്ചു. ഒരു ഇറ്റാലിയൻ മധുര പലഹാരമാണ് ടിറാമിസു. വടക്കൻ ഇറ്റാലിയൻ പട്ടണമായ ട്രെവിസോയിലാണ് ഈ വിഭവത്തിന്റെ ഉത്ഭവം.
മലയാളം വാർത്തകൾ/ വാർത്ത/World/
'വീ​ഗൻ' എന്നവകാശപ്പെട്ട ഇറ്റാലിയൻ വിഭവം കഴിച്ച യുവതിക്ക് ദാരുണാന്ത്യം; പേസ്ട്രി കമ്പനിക്കെതിരെ അന്വേഷണം
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement