ശരീര ഭാരം കുറച്ച പ്രശസ്ത ഫിറ്റ്‌നസ് താരം മരിച്ചു; കാരണം ഹൃദയ സ്തംഭനം
- Published by:Vishnupriya S
- news18-malayalam
Last Updated:
2017 ൽ ശരീരത്തിന്റെ ഭാരം കുറയ്ക്കുന്ന ഗ്യാസ്ട്രിക് ബൈപ്പാസ് സർജറിക്ക് (Gastric Bypass Surgery ) മില വിധേയയായിരുന്നു
ശരീര ഭാരം കുറച്ച് സ്വന്തം രൂപത്തിലുണ്ടാക്കിയ വ്യത്യാസത്തിലൂടെ പ്രശസ്തി നേടിയ ബ്രസീലിയൻ ഫിറ്റ്നസ് താരമായ മില ദി ജീസസ് അന്തരിച്ചു. 35 കാരിയായ മില ജനുവരി 12 നാണ് അന്തരിച്ചത്. ഹൃദയ സ്തംഭനമാണ് മരണ കാരണം എന്നാണ് പ്രാഥമിക നിഗമനം. മിലയുടെ തന്നെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് മരണ വാർത്ത പുറത്ത് വിട്ടത്. “ വളരെ ദുഖത്തോടെയാണ് ഞങ്ങൾ ഈ വാർത്ത പങ്ക് വക്കുന്നത്. നമ്മുടെ പ്രിയപ്പെട്ട മില ഈ വെള്ളിയാഴ്ച മരിച്ചു. മിലയുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഈ വേദനയെ തരണം ചെയ്യാൻ സാധിക്കട്ടെ ” - എന്നായിരുന്നു പോസ്റ്റ്.
അമേരിക്കയിലെ മസാച്ചുസെറ്റ്സിന്റെ തലസ്ഥാനമായ ബോസ്റ്റൺ സ്വദേശിനിയാണ് മില. നാല് മക്കളെയും ഭർത്താവായ ജോർജ് കൗസിക്കിനെയും തനിച്ചാക്കിയാണ് മിലയുടെ വേർപാട്. 2017 ൽ ശരീരത്തിന്റെ ഭാരം കുറയ്ക്കുന്ന ഗ്യാസ്ട്രിക് ബൈപ്പാസ് സർജറിക്ക് (Gastric Bypass Surgery ) മില വിധേയയായിരുന്നു. സർജറിക്ക് മുൻപും ശേഷവുമുള്ള ചിത്രം പങ്ക് വച്ചുകൊണ്ട് തന്റെ ശരീര ഭാരം കുറഞ്ഞത് മില ആഘോഷമാക്കിയിരുന്നു.
advertisement
താൻ സോറിയാസിസ് ( psoriasis ) ബാധിതയായി എന്ന വിവരം 2023 ഒക്ടോബറിൽ മില തന്റെ ഇൻസ്റ്റഗ്രാം സുഹൃത്തുക്കളുമായി പങ്ക് വച്ചിരുന്നു. ഡോക്ടർമാർക്കും മരുന്നുകൾക്ക് ഇടയിൽ ഏറെ നാളായി ഞാൻ തുടരുന്നുവെന്നും ശരീരത്തിന്റെ 80 ശതമാനത്തോളം ഇത് ബാധിച്ചുവെന്നും മില ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു. രോഗത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും മില പങ്ക് വച്ചിരുന്നില്ല. ജനുവരി 7 നാണ് അവസാനമായി മില തന്റെ ഒരു ചിത്രം ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്ക് വച്ചത്.
advertisement
മരണ വാർത്ത അറിയിച്ചുകൊണ്ടുള്ള പോസ്റ്റിൽ മിലയുടെ ഇൻസ്റ്റഗ്രാം ആരാധകർ ആദരാഞ്ജലികൾ അർപ്പിച്ചു. ബ്രസീലിലെ സാമൂഹിക മാധ്യമ താരങ്ങളായ ഫ്ലാവിയ കലിന, കാമില കോയെൽഹോ, ബ്റൂണ ടവരസ്, അലെ കാസ്ട്രോ, കരോളിന ലിമ എന്നിവരും ആദരാഞ്ജലികൾ അർപ്പിച്ച് രംഗത്തെത്തി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
January 16, 2024 7:55 PM IST