• HOME
 • »
 • NEWS
 • »
 • world
 • »
 • China | മൂന്നാമതും അധികാരത്തിൽ എത്താൻ സാധ്യത: ഷി ജിൻപിംഗ് ഇന്ത്യയോടുള്ള നിലപാട് കടുപ്പിച്ചേക്കും

China | മൂന്നാമതും അധികാരത്തിൽ എത്താൻ സാധ്യത: ഷി ജിൻപിംഗ് ഇന്ത്യയോടുള്ള നിലപാട് കടുപ്പിച്ചേക്കും

കടുത്ത ദേശീയതയും മറ്റു രാജ്യങ്ങളുടെ അതിർത്തികളിലേക്ക് കടന്നു കയറുന്നതുമായ രാഷ്ട്രീയ നയങ്ങൾ പിന്തുടരുന്ന ഷി വീണ്ടും ചൈനയിൽ അധികാരത്തിലെത്തുന്നതിന്, ഇന്ത്യ ഉൾപ്പെടെയുള്ള ലോക രാജ്യങ്ങളെ സംബന്ധിച്ച് വലിയ പ്രാധാന്യമാണുള്ളത്

ചൈനയിലെ ഷാങ്ഹായിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ 20-ാമത് നാഷണൽ കോൺഗ്രസിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ തത്സമയ സംപ്രേക്ഷണം വീക്ഷിക്കുന്ന വ്യക്തി (റോയിട്ടേഴ്‌സ്)

ചൈനയിലെ ഷാങ്ഹായിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ 20-ാമത് നാഷണൽ കോൺഗ്രസിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ തത്സമയ സംപ്രേക്ഷണം വീക്ഷിക്കുന്ന വ്യക്തി (റോയിട്ടേഴ്‌സ്)

 • Share this:
  ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ (സിസിപി) 20-ാമത് ദേശീയ കോൺഗ്രസ് തലസ്ഥാന നഗരമായ ബീജിംഗിൽ ഞായറാഴ്ച ആരംഭിച്ചു. ഷി ജിൻപിംഗിന് ചൈനീസ് പ്രസിഡൻ്റായി തുടരുന്നതിനായി, രണ്ടു തവണ മാത്രം വ്യക്തികളെ ചൈനീസ് പ്രസിഡൻ്റ് ആകാൻ അനുവദിക്കുന്ന ഭരണ ഘടന 2018-ൽ തിരുത്തിയ കോൺഗ്രസ് ഷിയ്ക്ക് ഒരു തവണ കൂടി അവസരം നൽകാനാണ് സാധ്യത. 2013-ൽ അധികാരത്തിലെത്തിയ ഷി ജിൻപിംഗ് 2018-ലും അധികാരം തുടരുകയായിരുന്നു.

  കടുത്ത ദേശീയതയും മറ്റു രാജ്യങ്ങളുടെ അതിർത്തികളിലേക്ക് കടന്നു കയറുന്നതുമായ രാഷ്ട്രീയ നയങ്ങൾ പിന്തുടരുന്ന ഷി വീണ്ടും ചൈനയിൽ അധികാരത്തിലെത്തുന്നതിന്, ഇന്ത്യ ഉൾപ്പെടെയുള്ള ലോക രാജ്യങ്ങളെ സംബന്ധിച്ച് വലിയ പ്രാധാന്യമാണുള്ളത്.

  ഇക്കാര്യത്തെ കുറിച്ച്, സിഎൻഎൻ-ന്യൂസ് 18-ലെ സന്തോഷ് ചൗബേ, 40 വർഷത്തിലധികം പ്രവൃത്തി പരിചയമുള്ള മുതിർന്ന നയതന്ത്രജ്ഞനും റഷ്യ, ഫ്രാൻസ്, തുർക്കി, ഈജിപ്ത് എന്നിവിടങ്ങളിലെ ഇന്ത്യൻ അംബാസഡറുമായിരുന്ന കൻവാൾ സിബലുമായി സംസാരിച്ചു. ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ വിദേശ നയ വിദഗ്ദ്ധന്മാരിൽ ഒരാളായി അറിയപ്പെടുന്ന അദ്ദേഹം, ദേശീയ, അന്തർദേശീയ മാധ്യമ സ്ഥാപനങ്ങളിൽ പതിവായി കോളങ്ങൾ എഴുതാറുണ്ട്.

  അഭിമുഖത്തിലെ എഡിറ്റ് ചെയ്ത പ്രസക്ത ഭാഗങ്ങൾ:

  20-ാമത് സിസിപി കോൺഗ്രസ് ഇന്ത്യയെ സംബന്ധിച്ച് എങ്ങനെയാണ് പ്രധാന്യമർഹിക്കുന്നത്?

  കോൺഗ്രസിൻ്റെ തീരുമാനം എന്തായിരിക്കും എന്നത് നമ്മൾ കാണാനിരിക്കുന്നതേ ഉള്ളൂ, എന്നാൽ ഇന്ത്യയോടുള്ള ചൈനയുടെ സമീപനത്തിൽ മാറ്റമുണ്ടാകില്ല. പ്രസിഡൻ്റായുള്ള മൂന്നാമത്തെ കാലയളവിൽ ഷി ജിൻപിംഗ് എങ്ങനെയാണ് മുന്നോട്ടു പോകാൻ ആഗ്രഹിക്കുന്നത് എന്നതിനെ ആശ്രയിച്ചായിരിക്കും ഭാവിയിലെ ബന്ധം. സിസിപിയുടെ ഏറ്റവും ഉന്നത തീരുമാനമെടുക്കൽ സമിതിയായ, ഏഴംഗ പോളിറ്റ് ബ്യൂറോ സ്റ്റാൻ്റിംഗ് കമ്മിറ്റി ഉൾപ്പെടെയുള്ള, സിസിപിയുടെ എല്ലാ തീരുമാനമെടുക്കൽ സമിതികളിലെയും പ്രധാന സ്ഥാനങ്ങളിൽ തൻ്റെ വിശ്വസ്തരെ തിരുകി കയറ്റിക്കൊണ്ട് ചൈനയുടെ രാഷ്ട്രീയ ഇടനാഴികളിൽ പൂർണ്ണ സ്വാധീനം ഉറപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്.

  ചൈനയിൽ മാവോ സേതുങ്ങിനെ പോലുള്ള മറ്റൊരു ചെയർമാൻ ഉണ്ടാകുമോ?

  ജനറൽ സെക്രട്ടറിയുടെ പദവിക്ക് പരിമിതികളൊന്നുമില്ല. പ്രസിഡൻ്റ് പദവിക്ക് രണ്ട് തവണ എന്ന നിയന്ത്രണമുണ്ട്, ഇത് മാറുമെന്നാണ് കരുതപ്പെടുന്നത്. ഷി ജിൻപിംഗ് ഒരേ സമയം ജനറൽ സെക്രട്ടറിയും പ്രസിഡൻ്റും ആയിരിക്കും. മാവോയെ പോലെ അദ്ദേഹത്തെ ചെയർമാൻ ആക്കുമോ എന്നറിയാൻ നമ്മൾ കാത്തിരിക്കണം.

  കൂടുതൽ കർക്കശക്കാരനായ ഷി ജിൻപിംഗിനെ ആയിരിക്കുമോ ലോകം കാണാൻ പോകുന്നത്?

  ഷി ജിൻപിംഗിൻ്റെ വ്യക്തിത്വം അങ്ങനെയാണ്; കർക്കശക്കാരനും പരുക്കൻ സ്വഭാവക്കാരനുമാണ്.

  അദ്ദേഹം സൗമ്യനായി മാറുമെന്ന് എനിക്ക് തോന്നുന്നില്ല. ഒരു തവണ കൂടി പ്രസിഡൻ്റാകുന്നത്, ഷിയുടെ തന്ത്രങ്ങൾക്ക് രാജ്യവ്യാപകമായ രാഷ്ട്രീയ പിന്തുണ ലഭിച്ചു എന്നതിൻ്റെ തെളിവായി മാറും എന്നതിനാൽ, നിലവിലുള്ള നയങ്ങളിൽ അദ്ദേഹം കൂടുതൽ കർക്കശക്കാരൻ ആയി മാറാനാണ് സാധ്യത. സീറോ കോവിഡ്-19 നയം കാരണം ചൈന സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്, ഇത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിലും അഭിപ്രായ വ്യത്യാസങ്ങൾക്ക് കാരണമായിട്ടുണ്ട്. ഇത് സംബന്ധമായി, അപൂർവ്വമായ പൊതു പ്രതിഷേധങ്ങളും രാജ്യത്ത് ഉണ്ടായിട്ടുണ്ട്. ഷി തുടക്കം കുറിച്ച അഴിമതി വിരുദ്ധ നടപടികളിൽ, വലിയ രാഷ്ട്രീയക്കാർ ഉൾപ്പെടെയുള്ള നിരവധി ആളുകൾ കുറ്റക്കാരാണെന്ന് തെളിഞ്ഞിരുന്നു. ആലിബാബയും ടെൻസെൻ്റും പോലുള്ള നിരവധി വൻകിട വ്യവസായ സ്ഥാപനങ്ങളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള നടപടികളും ഷിയുടെ സർക്കാർ എടുക്കുന്നുണ്ട്.

  ഇതെല്ലാം നടക്കുന്നുണ്ടെങ്കിലും, ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നതാണെങ്കിൽ പോലും തൻ്റെ ഇത്തരം നടപടികൾക്ക് പാർട്ടി കോൺഗ്രസിന് മുൻപും ഷി പ്രചാരം നൽകുന്നത് തുടർന്നിരുന്നു. ഇന്ത്യയിലെ സംവിധാനം വ്യത്യസ്തമാണ് - ഇത് ജനാധിപത്യ സംവിധാനമാണ്. ഇവിടെ പിന്തുണ ലഭിക്കാനും തിരഞ്ഞെടുപ്പിൽ ജയിക്കാനും രാഷ്ട്രീയക്കാർ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുകയും ജനങ്ങൾക്ക് ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യുകയും വേണം.

  ചൈനയിൽ, ഇതിന് വിപരീതമാണ് കാര്യങ്ങൾ. ജിൻപിംഗ് സ്വകാര്യമേഖലയിലെ വൻകിട കമ്പനികൾക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. അവരുടെ സാമ്പത്തികമേഖലയുടെ ജീവനാഡിയായ റിയൽ എസ്റ്റേറ്റ് മേഖല പ്രതിസന്ധിയിലാണ്. ഇത്തരം പ്രശ്നങ്ങളൊക്കെ ഉണ്ടെങ്കിലും, തനിക്ക് വേണ്ടത് നേടിയെടുക്കാൻ അദ്ദേഹത്തിന് കഴിയുന്നുണ്ടെങ്കിൽ പിന്നെ അദ്ദേഹം എന്തിന് തൻ്റെ നയം മാറ്റണം? അദ്ദേഹം എന്തിന് സൗമ്യനാകണം?

  തായ്‌വാൻ ഒരു മാതൃകയായി നിൽക്കുന്നു എന്ന് താങ്കൾ കരുതുന്നുണ്ടോ?

  ദ്വീപ് രാഷ്ട്രമായ തായ്‌വാന് അമേരിക്കയുടെ പിന്തുണ ഉണ്ടെങ്കിലും, ജിൻപിംഗ് അവർക്കെതിരെ ശക്തമായ സന്ദേശമാണ് നൽകി വരുന്നത്. തായ്‌വാൻ ചൈനയുടെ ഭാഗമായി മാറുന്നത് ചൈനയെ സംബന്ധിച്ചും ജിൻപിംഗിനെ സംബന്ധിച്ചും പ്രധാനമാണ്. അമേരിക്കയുടെ ഭീഷണികൾക്കും ഉപരോധങ്ങൾക്കും ഇടയിലും, ദക്ഷിണ ചൈനാ കടലിലും കിഴക്കൻ ചൈനാ കടലിലുമുള്ള പ്രകോപനപരമായ നടപടികൾ ചൈന തുടരുകയാണ്. നൂതന ചിപ്പുകൾ പോലെ ചൈനയിലേക്കുള്ള പ്രധാന സാങ്കേതിക കയറ്റുമതിക്ക് ചൈന ഇനി വലിയ വില കൊടുക്കേണ്ടി വരും. ആ പശ്ചാത്തലത്തിൽ, ഇന്ത്യയുമായുള്ള അതിർത്തി പ്രശ്നത്തിൽ അദ്ദേഹം അയയും എന്ന് കരുതാൻ കഴിയില്ല.

  ഇന്ത്യയ്ക്ക് മേൽ സമ്മർദ്ദമുണ്ടോ?

  ഇന്ത്യ യുഎസ്സുമായി കൂടുതൽ അടുക്കുന്നതിനാലാണ് ചൈന ഇന്ത്യയ്ക്ക് എതിരായ ശക്തമായ നിലപാട് സ്വീകരിക്കുന്നത് എന്നാണ് ചൈനീസ് അനുകൂലികൾ പറയുന്നത്. ഇന്നത്തെ ഇന്ത്യയ്ക്ക്, മുൻപ് എന്നത്തേതിനെക്കാളും കൂടുതൽ ക്വാഡിനോട് പ്രതിബദ്ധതയുണ്ട്. വിദേശകാര്യ മന്ത്രി നടത്തുന്ന പ്രസ്താവനകൾ ഇതിന് അടിവരയിടുന്നുണ്ട്. പൊതു നന്മയ്ക്കായുള്ള ശക്തി എന്നാണ് ക്വാഡിനെ കുറിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞിട്ടുള്ളത്. അതുകൊണ്ട്, നമുക്ക് അമേരിക്കയുമായുള്ള ബന്ധത്തെ കുറിച്ച് ആശങ്കകൾ പ്രകടിപ്പിക്കുന്നത് നമ്മളെ സമ്മർദ്ദത്തിലാക്കാനുള്ള ശ്രമമാണ്.

  ചൈന ഇന്ത്യൻ മഹാസമുദ്രത്തിൽ കൂടുതൽ ആക്രമണോത്സുകതയും കാർക്കശ്യവും പുലർത്തുമോ?

  അതെ എന്നും ഇല്ല എന്നും പറയാം. ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയ്ക്ക് എന്തെല്ലാം കാര്യങ്ങൾ ചെയ്യാനാകും എന്നതിനെ ആശ്രയിച്ചിരിക്കും ഇതിൽ നല്ലൊരു പങ്കും. ദക്ഷിണ ചൈനാ കടലിൽ മാത്രം ഒതുക്കി നിർത്താൻ കഴിയുന്നതിലും കൂടുതൽ അളവിലുള്ള നാവിക, വ്യോമ കാരിയറുകൾ ചൈന നിർമ്മിക്കുന്നുണ്ട്. അവ പുറത്തിറക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്.

  ചൈനയ്ക്ക് ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ കടക്കാനും പാക്കിസ്ഥാനിൽ ബേസ് സ്ഥാപിക്കാനും കഴിയും, എന്നാൽ അത് എളുപ്പമാകില്ല. അടുത്തിടെ ചൈനീസ് ഗവേഷണ കപ്പലുമായി ബന്ധപ്പെട്ട് ഇന്ത്യയും ചൈനയും ശ്രീലങ്കയുമായി തർക്കമുണ്ടായിരുന്നു. അതിനാൽ, അടുത്ത തവണ തങ്ങളുടെ ഹാർബറുകൾ ഉപയോഗിക്കാൻ ചൈനീസ് കപ്പലുകൾക്ക് അനുമതി നൽകുന്നതിനു മുൻപ് ശ്രീലങ്ക രണ്ടു തവണ ആലോചിക്കേണ്ടി വരും.

  അതിനാൽ, ഇന്ത്യൻ മഹാസമുദ്രത്തിൽ സ്വാധീനമുറപ്പിക്കുന്നത് ചൈനയ്ക്ക് എളുപ്പമാകില്ല. എന്നിരുന്നാലും അവരുടെ ആണവ അന്തർവാഹിനികളെ നമ്മൾ കരുതിയിരിക്കണം. അതിനായി നമ്മൾ അമേരിക്ക, ഓസ്ട്രേലിയ, ഫ്രാൻസ്, ജപ്പാൻ എന്നീ രാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിച്ചു വരികയാണ്.

  എന്തായിരിക്കും ഇന്ത്യയുടെ തന്ത്രം?

  ഗാൽവാൻ ഏറ്റുമുട്ടലിന് ശേഷം സംഘർഷം വർധിച്ചെങ്കിലും ചൈനയുമായുള്ള ചർച്ചകൾ നമ്മൾ അവസാനിപ്പിക്കുന്നില്ല എന്നതാണ് പ്രധാനം. അങ്ങനെ ചെയ്താൽ ഒന്നിലധികം മേഖലകളിലെ ഭീഷണി നേരിടുന്നതിൽ നമ്മുടെ സ്ഥാനത്തിന് ശക്തി കുറയും. നമുക്കു മുന്നിലുള്ള വഴികൾ തുറന്നിടുന്നതും ഒരു വഴി മാത്രം പരിഗണിക്കാതിരിക്കുന്നതും നല്ലതാണ്.

  അതിനാൽ, ഒരു വശത്ത്, സുഹൃദ് രാഷ്ട്രമായതിനാൽ നമ്മൾ റഷ്യയുമായി നല്ല ബന്ധം തുടരുകയും ശത്രുവായ ചൈനയുമായി ചർച്ചകൾ തുടരുകയും ചെയ്യുകയാണ്. അമേരിക്കയുമായും പാശ്ചാത്യ രാജ്യങ്ങളുമായി പൊതുവിലും നമ്മൾ അടുക്കുകയാണ്. ഇന്ത്യയ്ക്ക് മുന്നിൽ മാർഗ്ഗങ്ങളില്ല എന്ന് ഒരു പങ്കാളികളും കരുതാൻ പാടില്ല.
  Published by:user_57
  First published: