ഇരുപത്തിരണ്ടുകാരന് 5 ഭാര്യമാർ; അഞ്ചുപേരും ഗര്‍ഭിണികള്‍; ഒടുവിൽ ഒരുമിച്ച് ബേബി ഷവറും
- Published by:Vishnupriya S
- news18-malayalam
Last Updated:
22ാം വയസില്‍ തന്‍റെ അഞ്ച് പങ്കാളികളുടെ കുഞ്ഞുങ്ങളുടെ അച്ഛനാകാനുള്ള തയ്യാറെടുപ്പിലാണ് സെദ്ദി വില്‍
advertisement
advertisement
advertisement
സെദ്ദിയുടെ പങ്കാളിമാരില്‍ ഒരാളും ഗായികയുമായ ആഷ്ലെയ് ആണ് ബേബി ഷവര്‍ ഫോട്ടോകളും വീഡിയോകളുമെല്ലാം പങ്കിട്ടത്. ഓരോ സ്ത്രീകളും പരസ്പരം ഏറെ സ്നേഹത്തോടെയും കരുതലോടെയുമാണ് മുന്നോട്ട് പോകുന്നതെന്ന് ആഷ്ലേയ് പറയുന്നു. ഞങ്ങള്‍ 'സിസ്റ്റര്‍ വൈവ്സ്' ആണിപ്പോള്‍ എന്നാണ് ആഷ്ലേയ് തന്നെ പറയുന്നത്. ആഷ്ലേയെ കൂടാതെ ബോണി ബി, കേ മെറീ, ജയ്ലിൻ വിലാ, ഇയാൻലാ ഖലീഫ് ഗലെട്ടി എന്നിവരാണ് സെദ്ദിയുടെ പങ്കാളികള്‍.
advertisement
കൂട്ട ബേബി ഷവറിന്‍റെ ഫോട്ടോകളും വീഡിയോകളും ശ്രദ്ധേയമായതോടെ സെദ്ദിയ്ക്കെതിരെയും പങ്കാളികള്‍ക്കെതിരെയും വിമര്‍ശനങ്ങളും പരിഹാസങ്ങളും ഏറെ വരുന്നുണ്ട്. ഇവരുടെ മാനസികനില ശരിയല്ലെന്നും, ഇവര്‍ കൗണ്‍സിലിംഗ് തേടണമെന്നുമെല്ലാമാണ് കമന്‍റുകള്‍ വരുന്നത്. അതേസമയം വ്യക്തികളുടെ താല്‍പര്യത്തിന് അനുസരിച്ചാണ് ഇതെല്ലാം ചെയ്യുന്നതെങ്കില്‍ പുറത്തുനിന്ന് മറ്റുള്ളവര്‍ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ലെന്ന് വിലയിരുത്തുന്നവരും കൂട്ടത്തിലുണ്ട്.