Amrutha Suresh | പ്രണയകാലത്ത് നോവ് കടിച്ചമർത്തി അമൃത സുരേഷ് പതിപ്പിച്ച ടാറ്റു എവിടെപ്പോയി? ആ ടാറ്റു വേണ്ടെന്നു വച്ചോ?
- Published by:user_57
- news18-malayalam
Last Updated:
ഗോപി സുന്ദറിന്റെ പേരിന്റെ ആദ്യാക്ഷരമായ 'g' ആണ് അമൃതാ സുരേഷ് ടാറ്റുവായി പതിപ്പിച്ചിട്ടുണ്ടായിരുന്നത്
അമൃതാ സുരേഷിനെ (Amrutha Suresh) കാണുമ്പോൾ മുഖത്തെ കണ്ണട എന്നപോലെ സ്ഥിരമായി ഒരു കാര്യം കയ്യിൽ കാണാം. നീളത്തിൽ പതിപ്പിച്ച അമൃതം ഗമയ എന്ന ടാറ്റുവാണ് അത്. അമൃതയും അനുജത്തി അഭിരാമിയും കൂടി ആരംഭിച്ച ബാൻഡിന്റെ പേരാണ് ആ കയ്യിൽ കാണാവുന്നത്. എന്നാൽ കഴിഞ്ഞ വർഷം മറ്റൊരു ടാറ്റുവിന് കൂടി അമൃതയുടെ കയ്യിൽ ഇടം ലഭിച്ചു
advertisement
സംഗീത സംവിധായകൻ ഗോപി സുന്ദറും അമൃതാ സുരേഷും തമ്മിലെ പ്രണയ കാലത്താണ് അങ്ങനെയൊരു ടാറ്റു അമൃതയുടെ മറുകയ്യിൽ പതിഞ്ഞത്. വേദന കടിച്ചമർത്തി ഗോപി സുന്ദറിന്റെ പേരിന്റെ ആദ്യാക്ഷരമായ 'g' ആണ് മനോഹരമായ ലിപിയിൽ അമൃതാ സുരേഷ് പതിപ്പിച്ചത്. ആ ടാറ്റു അമൃത വേണ്ടെന്നു വച്ചോ? (തുടർന്ന് വായിക്കുക)
advertisement
സ്റ്റേജ് പരിപാടിക്കിടെയുള്ള പുതിയ ചിത്രങ്ങളിലാണ് ആ ടാറ്റു അമൃതയുടെ കയ്യിൽ കാണാൻ കഴിയാതെ വന്നത്. പുറംകൈയിൽ ചെറുവിരലിന്റെ താഴെയാണ് ജി എന്ന അക്ഷരം പ്രത്യക്ഷപ്പെട്ടത്. എന്നാൽ മൈക്ക് പിടിച്ച കയ്യിൽ ആ ഭാഗം ടാറ്റു രഹിതമാണ്
advertisement
എന്നാൽ കുറച്ചു ദിവസങ്ങൾക്ക് മുൻപ് നടത്തിയ ഫോട്ടോഷൂട്ടിൽ ടാറ്റു അവിടെത്തന്നെയുണ്ട് താനും. ഈ ചിത്രത്തിൽ അത് പ്രകടമാണ്. മുൻപ് പകർത്തിയ മറ്റു ചിത്രങ്ങളിലും ടാറ്റു കാണാം
advertisement
പ്രണയത്തിന്റെ ഒന്നാം വാർഷികത്തിലാണ് ഈ ടാറ്റു അമൃത കയ്യിൽ പതിപ്പിക്കുന്ന വീഡിയോ പുറത്തുവന്നത്. അത് ചെയ്ത ടാറ്റു സ്റ്റുഡിയോ തന്നെയാണ് വീഡിയോ പുറത്തുവിട്ടത്. എന്നാൽ പിന്നീട് അധികനാൾ ആ പ്രണയം നീണ്ടുപോയില്ല
advertisement
അമൃത കുറച്ചു നാളുകൾക്ക് മുൻപ് മനോരമ മാക്‌സിൽ ഒരു ടോക്ക് ഷോ ആരംഭിച്ചിരുന്നു. സംഗീത ലോകവുമായി ബന്ധപ്പെട്ട അതിഥികളുമായി അമൃതാ സുരേഷ് അഭിമുഖം നടത്തുന്നതാണ് പരിപാടിയുടെ ഉള്ളടക്കം
advertisement
ടാറ്റു വിലയേറിയ പ്രക്രിയയിലൂടെ അമൃത പൂർണമായും മായ്ച്ചു കളഞ്ഞതാവണം എന്നും പറയാൻ സാധിക്കില്ല. മേക്കപ്പിൽ ലഭ്യമായ സങ്കേതങ്ങൾ ഉപയോഗിച്ച് ഇത്തരം ടാറ്റുകൾ താൽക്കാലികമായി മറച്ചുപിടിക്കാൻ അവസരമുണ്ട്
advertisement