നാട്ടിലുള്ള സ്ത്രീകൾ കാൽ... അശ്‌ളീല കമന്റ് ഇട്ടവന്റെ പ്രൊഫൈൽ വലിച്ചുകീറി അഭയ ഹിരണ്മയി
- Published by:meera_57
- news18-malayalam
Last Updated:
'ആരെങ്കിലും ഇദ്ദേഹത്തിന്റെ അമ്മയോടോ പെങ്ങളോടോ ഒന്ന് പറയുവോ, മകന്റെ ഈ മാനസികാവസ്ഥ' എന്ന് അഭയ ഹിരണ്മയി
വളരെക്കാലം മുൻപ് അവസാനിച്ച ലിവിങ് ടുഗെദർ ബന്ധത്തിന്റെ പേരിൽ സൈബർ സ്‌പെയ്‌സിൽ ഏറെ ആക്രമണം നേരിട്ട താരമാണ് ഗായിക അഭയ ഹിരണ്മയി (Abhaya Hiranmayi). ഇന്നും അഭയ ഇടുന്ന ഇൻസ്റ്റഗ്രാം പോസ്റ്റുകളിൽ മാറാത്ത മനസ്ഥിതിയുമായി മോശം കമന്റ് ഇട്ട് മനസുഖം കണ്ടെത്തുന്ന നിരവധിപ്പേരുണ്ട്. അവരെ വെറുതെ വിടാൻ അഭയക്കും ഉദ്ദേശമില്ല
advertisement
advertisement
'കമന്റ് ഇടാൻ ആശയ ദാരിദ്ര്യം ആണെന്ന് പറഞ്ഞാൽ മനസിലാക്കാം. പക്ഷെ ലൈംഗിക ദാരിദ്ര്യം കാരണം ബാക്കിയുള്ളവരുടെ കമന്റ് ബോക്സിൽ വന്ന് ഇങ്ങനെ ഛർദിക്കുന്ന എല്ലാ നല്ലവരായ നാട്ടുകാരോടും പുച്ഛം മാത്രം. നിങ്ങൾ ഛർദിച്ചോ. ഛർദിച്ചു ഛർദിച്ചു പോയി ചത്തോ. അതാണ് നിന്റെയൊക്കെ അമ്മയ്ക്കും പെങ്ങൾക്കും നല്ലത്' എന്ന് അഭയയും രൂക്ഷ പ്രതികരണം നടത്തി
advertisement
പറയാൻ കൊള്ളാത്ത തരം മോശം വാക്കുകളാണ് അഭയ ഹിരണ്മയിയുടെ ഒരു പോസ്റ്റിനു കമന്റായി രണ്ടുപേർ കുറിച്ചത്. അവരെ പ്രൊഫൈൽ പേര് സഹിതം അഭയ ടാഗ് ചെയ്തിട്ടുണ്ട്. ഗോപിയുമായി ഉണ്ടായിരുന്ന പ്രണയബന്ധത്തെ ചൊല്ലിയാണ് ഇതിൽ ഒരാൾ രംഗത്തെത്തിയത്. തീർന്നില്ല സ്ത്രീകളുടെ കാലിനെപ്പറ്റി കമന്റ് ഇട്ട 'പ്രത്യേക നിരീക്ഷകനുള്ളത്' വേറെയുണ്ട്
advertisement
advertisement
advertisement