advertisement

Malootty | മാളൂട്ടിയിൽ ജയറാം, ഉർവശിമാരുടെ മകളായ കൈക്കുഞ്ഞ് ഇന്ന് അറിയപ്പെടുന്ന ഗായിക

Last Updated:
ബേബി ശ്യാമിലി കൈക്കുഞ്ഞായിരുന്ന ഘട്ടത്തിനായി സ്‌ക്രീനിലെത്തിയ കുട്ടി ഇന്ന് മലയാളത്തിലെ പ്രശസ്ത ഗായിക
1/7
 'മാളൂട്ടി' (Malootty) എന്ന മലയാള സിനിമ ഒരുകാലത്ത് കൊച്ചുകുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയങ്കരമായിരുന്നു. ഇന്നും ഈ ചിത്രത്തിന്റെ ഫാൻസിന്റെ കാര്യത്തിൽ തർക്കമില്ല. ഭരതൻ സംവിധാനം ചെയ്ത് 1990ൽ റിലീസ് ചെയ്ത സിനിമയിൽ ജയറാം, ഉർവശി, ബേബി ശ്യാമിലി, കെ.പി.എ.സി. ലളിത, നെടുമുടി വേണു തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു

2/7
 ഇതിൽ ജയറാം, ഉർവശി ദമ്പതികളുടെ മകളായി സിനിമയിലുടനീളം വേഷമിട്ട് കയ്യടി വാങ്ങിയ പ്രകടനമായിരുന്നു ബേബി ശ്യാമിലിയുടേത്. എന്നാൽ ശ്യാമിലിയുടെ കൈക്കുഞ്ഞായിരുന്ന കാലം ചെയ്തത് മറ്റൊരാളാണ്. മൗനത്തിൻ ഇടനാഴിയിൽ ഒരു ജാലകം... എന്ന ഗാനരംഗത്തിൽ ഈ കുഞ്ഞുവാവയെ കാണാം. ആ കുഞ്ഞ് നിങ്ങൾക്കറിയാവുന്ന ഒരു ഗായികയാണെന്നു മനസിലായിരുന്നോ? (തുടർന്ന് വായിക്കുക)

3/7
 ഇതാണ് കുഞ്ഞിന്റെ യഥാർത്ഥ അച്ഛനും അമ്മയും കൂടിയുള്ള കുടുംബ ചിത്രം. പോരാത്തതിന് മാമനും സിനിമാ ലോകത്തുള്ള ആൾ തന്നെ. ഇത് താനാണെന്ന് ആ 'കുഞ്ഞ്' ഇപ്പോൾ സമ്മതിച്ചിരിക്കുന്നു

4/7
 'സിനിഫൈൽ' എന്ന ഗ്രൂപ്പിൽ വന്ന പോസ്റ്റിന്റെ സ്ക്രീൻഷോട്ട് സഹിതം, ഇത് താനാണെന്ന് ഗായിക അഭയ ഹിരണ്മയി പറഞ്ഞു കഴിഞ്ഞു. എങ്ങനെയാണ് ഈ സിനിമയുടെ ഭാഗമായത് എന്ന് അഭയ പിന്നീടെപ്പോഴെങ്കിലും പറയുന്നത് വരെ കാത്തിരിക്കാം

5/7
 സിനിമയിലെ പിന്നണി ഗായിക എന്നതിലുപരി, അഭിനയത്തിലും അഭയ ഒന്ന് കൈവച്ചിരുന്നു. മഞ്ജു വാര്യർ, ബിജു മേനോൻ എന്നിവർ അഭിനയിച്ച 'ലളിതം സുന്ദരം' സിനിമയിൽ റിയാലിറ്റി ഷോ ജഡ്ജിന്റെ വേഷമായിരുന്നു അഭയക്ക്. ഹിരണ്മയി എന്ന പേരിൽ തന്നെയാണ് വേഷമിട്ടതും

6/7
 നടൻ കൊച്ചുപ്രേമന്റെ സഹോദരീ പുത്രിയാണ് അഭയ. തന്നെ ഏറെ ഇഷ്‌ടമുള്ള അമ്മാവനായിരുന്നു കൊച്ചുപ്രേമൻ എന്ന് അഭയ വെളിപ്പെടുത്തിയിട്ടുണ്ട്

7/7
 സംഗീത കുലപതി ശെമ്മാങ്കുടി ശ്രീനിവാസ അയ്യർക്കൊപ്പം അഭയ ഹിരണ്മയിയും അമ്മയും

FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു

  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement