Abhirami Suresh | അഭിരാമി സുരേഷിന്റെ ഹോട്ടലിൽ കിട്ടും; ഈ വിഭവം ഏതെന്ന് പറയാൻ പറ്റുമോന്ന് നോക്കിയാട്ടെ

Last Updated:
അഭിരാമി സുരേഷിന്റെ കൊച്ചിയിലെ റെസ്റ്റോറന്റിൽ ഒരു വെറൈറ്റി വിഭവം. ഇത് നിങ്ങൾ പരീക്ഷിച്ചിട്ടുണ്ടോ?
1/6
കുറച്ചുനാളുകളായി മനസ് നിറയ്ക്കാൻ സംഗീതം എന്നത് പോലെ, വയറു നിറയെ നല്ല ഭക്ഷണം കൂടി വിളമ്പുന്ന ഒരു ഭക്ഷണശാലയുടെ ഉടമ കൂടിയാണ് ഗായിക അഭിരാമി സുരേഷ് (Abhirami Suresh) . മുതലാളി ചമയാതെ ഹോട്ടലിന്റെ സകല പ്രവർത്തനത്തിലും അഭിരാമി തന്റെ കയ്യെത്തുന്നുണ്ട് എന്നുറപ്പു വരുത്താറുണ്ട്. പുറത്തുള്ള ഹോട്ടലുകളിൽ നിന്നും തന്റെ ഉട്ടോപ്യയെ വേറിട്ട് നിർത്താൻ അഭിരാമി നല്ല നിലയിൽ ശ്രമം നടത്താറുണ്ട്. ഓരോ റെസിപിയും മെനുവിൽ ഉൾപ്പെടുത്തുന്നത് പോലെ, അതിനെല്ലാം പേരും കണ്ടെത്താൻ അഭിരാമി പ്രത്യേകം ശ്രദ്ധ നൽകാറുണ്ട്. സ്ഥിരം കാണുന്ന ഭക്ഷണ പദാർത്ഥങ്ങളുടെ പേരായിരിക്കില്ല അവിടെ കാണാൻ കിട്ടുക

advertisement
2/6
മുകളിലെ ചിത്രത്തിൽ ഒരു വിഭവം കണ്ടില്ലേ? ഈ ഹോട്ടലിൽ പുതുതായി ഉൾപ്പെടുത്തിയ ഐറ്റം ആണിത്. മലയാളി ഏറെ ഇഷ്‌ടപ്പെടുന്ന രണ്ട് ഡിഷുകൾ കൂടി ചേർന്നൊരു വിഭവം അഭിരാമി അവതരിപ്പിച്ചിരിക്കുകയാണ്. ഇതേ കോംബോയിൽ ഇപ്പോഴും ചിലയിടങ്ങളിൽ വിഭവം ലഭ്യമാണെങ്കിലും, ഇങ്ങനെയൊരു പിടി പിടിച്ചവർ ഉണ്ടോ എന്ന് അന്വേഷിച്ചിറങ്ങേണ്ടിയിരിക്കുന്നു. ഈ ഐറ്റം ദുബായിലും മറ്റും മലയാളികൾക്കിടയിൽ ഫേമസ് ആണ് താനും. കേരളത്തിൽ ഏറ്റവും കൂടുതൽ വെറൈറ്റി പരീക്ഷണം നടക്കാറുള്ളത് പുട്ടിലും ദോശയിലും ആണെന്ന് പലർക്കും അറിയാമായിരിക്കും (തുടർന്ന് വായിക്കുക)

3/6
പുട്ടിന്റെ കാര്യമെടുത്താൽ നടൻ ദിലീപായിരിക്കും, ഏത്തപ്പഴവും പോത്തിറച്ചിയും എന്നൊക്കെ പലരും പറഞ്ഞു പരിഹസിച്ച തരത്തിലെ വിചിത്ര കോംബോകൾ പുട്ടുകുറ്റിയിലേക്ക് കയറ്റിയത്. നടന്റെ സ്വന്തം റെസ്റ്റോറന്റായ 'ദേ പുട്ടിൽ' അതുവരെ ആരും കാണാത്തതും കേൾക്കാത്തതുമായ പുട്ടുകൾ പ്ളേറ്റിൽ നിരന്നു. അത് കണ്ടനുകരിച്ചവരും നിരവധിയാണ്. ഇന്നിപ്പോൾ അത്തരം ഫ്ലെവേർഡ് പുട്ടുകൾ പലയിടങ്ങളിലും സുലഭമാണ്. അഭിരാമിയുടെ റെസ്റ്റോറന്റിലെ പ്ളേറ്റിലും കാണുന്നത് പുട്ട് എന്ന ഐറ്റം ആണ് എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?

4/6
ബിരിയാണി പുട്ട് എന്ന ഐറ്റം വീട്ടിൽ ഉണ്ടാക്കി പോലും പരീക്ഷിച്ചവർ കാണും. എന്നാൽ, അതൊന്നു തിരിച്ചയാലോ. പുട്ടിലേക്ക് ബിരിയാണി എന്നതിന് പകരം, ബിരിയാണിയിലേക്ക് പുട്ട് എന്ന കോൺസെപ്റ് ആണ് ഇവിടെ. ഉട്ടോപ്യയിൽ കിട്ടുന്നത് ബിരിയാണി പുട്ട് ആണ്. വിഭവം ഇൻട്രൊഡ്യൂസ് ചെയ്തുകൊണ്ടുള്ള പോസ്റ്റ് ആണിത്. അഭിരാമിയുടെ റെസ്റ്റോറന്റിൽ റെസിപിയിൽ മാത്രമല്ല, അവതരണത്തിലും വലിയ വലിയ പരീക്ഷണങ്ങൾ കാണും. കീറിയ വാഴയിലയുടെ ഒരു കഷണത്തിലാണ് ഈ ബിരിയാണി. ചുറ്റും ചുട്ട പപ്പടവും ചമ്മന്തിയും കറികളും ഒക്കെ നിരന്നിട്ടുണ്ട്

5/6
ചെറിയ കിണ്ടിയിൽ പോലും ഒഴിച്ചുകൂട്ടാൻ വിളമ്പുന്ന പതിവുണ്ടിവിടെ. റെസ്റ്റോറന്റിലേക്കായാലും ഇല്ലെങ്കിലും, അഭിരാമി സ്വന്തം കൈകൊണ്ട് ചില പരീക്ഷണങ്ങൾ നടത്താറുണ്ട്. അത്തരമൊരു ഉദ്യമത്തിനിടെ മിക്സി പൊട്ടിത്തെറിച്ച് കൈവിരലുകൾക്ക് പരിക്കേറ്റ് ആശുപത്രിയിലായ വിവരവും അഭിരാമി അവരുടെ ആരാധകരുടെ മുന്നിൽ അവതരിപ്പിച്ചിരുന്നു. അമ്മ ലൈലയ്ക്കും കൈപ്പുണ്യം ഏറെയാണ് എന്ന് അമൃതയും അഭിരാമിയും പണ്ടേക്ക് പണ്ടേ സർട്ടിഫിക്കറ്റ് കൊടുത്തുകഴിഞ്ഞതാണ്

6/6
സ്വന്തം പേജിനു പുറമേ, തന്റെ റെസ്റ്റോറന്റിന്റെ പേരിലും അഭിരാമി ഒരു ഇൻസ്റ്റഗ്രാം പേജ് നടത്തുന്നുണ്ട്. ഇവിടെയാണ് ഉട്ടോപ്യൻ വിശേഷങ്ങൾ വരിക. നടി മഞ്ജു വാര്യർ, നടനും സംവിധായകനുമായ മേജർ രവി, ഗായകൻ ഡബ്സി എന്നിവർ ഇതിനോടകം അഭിരാമിയുടെ ഉട്ടോപ്യയുടെ ഗെസ്റ്റുകളായിട്ടുണ്ട്. തുടക്കത്തിൽ റെസ്റ്റോറന്റിനായി ഏറെ ശ്രദ്ധ നൽകിയ അഭിരാമി സുരേഷ്, ഇപ്പോൾ ചേച്ചി അമൃതാ സുരേഷിന്റെ ഒപ്പം അവരുടെ ബാൻഡ് ആയ അമൃതം ഗമയയുടെ ഭാഗമായി പ്രോഗ്രാമുകൾ അവതരിപ്പിക്കുന്നതിലും സജീവമായിട്ടുണ്ട് 

കൃത്രിമ മഴ പെയ്യിക്കാൻ കഴിഞ്ഞില്ല; ഡൽഹിയിൽ ക്ലൗഡ് സീഡിങ് പരാജയം

  • ഡൽഹിയിൽ 1.2 കോടി രൂപ മുടക്കി നടത്തിയ കൃത്രിമ മഴ പരീക്ഷണം പരാജയപ്പെട്ടു.

  • വായു ഗുണനിലവാരം മോശമായ ഡൽഹിയിൽ ക്ലൗഡ് സീഡിംഗ് പരീക്ഷണം നടത്തിയെങ്കിലും ഫലം കണ്ടില്ല.

  • പരീക്ഷണത്തെ വിമർശിച്ച് ആം ആദ്മി പാർട്ടി

View All
advertisement