Naveen Nazim | നസ്രിയയെ പോലെ അനുജനും പങ്കാളി സിനിമയിൽ നിന്നുമോ! ഫിസാ സജീലിന്റെ സിനിമാ ബന്ധം

Last Updated:
നവീനിന്റെ ഭാര്യയായി, നസ്രിയയുടെ നാത്തൂനായി വരുന്ന ഫിസയും സിനിമാ ലോകത്തു നിന്നും
1/6
പത്തു വർഷങ്ങൾക്കു മുമ്പ് മലയാള സിനിമയും സിനിമാ പ്രേക്ഷകരും ഒരുപാട് ആഘോഷിച്ച ഒരു താരവിവാഹം ഉണ്ടായിരുന്നു. തിരുവനന്തപുരം നഗരത്തിൽ അരങ്ങേറിയ ആ വിവാഹത്തിലെ വധു നസ്രിയ നസീമും വരൻ ഫഹദ് ഫാസിലും ആയിരുന്നു. മലയാള ചലച്ചിത്ര ലോകത്ത് മികച്ച അഭിപ്രായം നേടി തീയറ്ററുകളിൽ കളക്ഷൻ വാരി കൂട്ടിയ ചിത്രങ്ങളിൽ ഒന്നായ ബാംഗ്ലൂർ ഡെയ്സിന്‍റെ സെറ്റിലാണ് നസ്രിയ, ഫഹദ് പ്രണയം പൂവിടുന്നത്. അധികം വൈകാതെ അവർ ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. നസ്രിയയേക്കാൾ കേവലം ഒരു വയസ്സു മാത്രം പ്രായക്കുറവുള്ള അനുജൻ നവീൻ നസീമിന്റെ വിവാഹ നിശ്ചയവും കഴിഞ്ഞിരിക്കുകയാണ്. ഫിസാ സജിൽ ആണ് വധു
പത്തു വർഷങ്ങൾക്കു മുമ്പ് മലയാള സിനിമയും സിനിമാ പ്രേക്ഷകരും ഒരുപാട് ആഘോഷിച്ച ഒരു താരവിവാഹം ഉണ്ടായിരുന്നു. തിരുവനന്തപുരം നഗരത്തിൽ അരങ്ങേറിയ ആ വിവാഹത്തിലെ വധു നസ്രിയ നസീമും (Nazriya Nazim) വരൻ ഫഹദ് ഫാസിലും (Fahadh Fasil) ആയിരുന്നു. മലയാള ചലച്ചിത്ര ലോകത്ത് മികച്ച അഭിപ്രായം നേടി തീയറ്ററുകളിൽ കളക്ഷൻ വാരി കൂട്ടിയ ചിത്രങ്ങളിൽ ഒന്നായ ബാംഗ്ലൂർ ഡെയ്സിന്‍റെ സെറ്റിലാണ് നസ്രിയ, ഫഹദ് പ്രണയം പൂവിടുന്നത്. അധികം വൈകാതെ അവർ ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. നസ്രിയയേക്കാൾ കേവലം ഒരു വയസ്സു മാത്രം പ്രായക്കുറവുള്ള അനുജൻ നവീൻ നസീമിന്റെ (Naveen Nazim) വിവാഹ നിശ്ചയവും കഴിഞ്ഞിരിക്കുകയാണ്. ഫിസാ സജിൽ ആണ് വധു
advertisement
2/6
തന്റെ നാത്തൂനെ കുടുംബത്തിലേക്ക് ക്ഷണിക്കുന്ന ചിത്രങ്ങൾ നസ്രിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. അതിനു മുൻപ് തന്നെ നവീൻ നസീമിന്റെ വിവാഹനിശ്ച വേദിയിൽ എത്തിയ നവമാധ്യമങ്ങൾ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് വൈറലാക്കിയിരുന്നു. നവീനിന്റെ വധു സിനിമയ്ക്ക് പുറത്തു നിന്നാണ് എന്ന് ആദ്യ സൂചനകൾ ഉണ്ടായെങ്കിലും, കുടുംബത്തിലേക്ക് കയറിവരുന്ന മരുമകളും സിനിമ ബന്ധമുള്ളയാൾ തന്നെയാണ് (തുടർന്ന് വായിക്കുക)

3/6
ഫിസ സജീറിന്റെ തൊഴിൽ മേഖല പരിശോധിച്ചാൽ, ഫാഷൻ സ്റ്റൈലിസ്റ്റ് എന്നാണ് ഇൻസ്റ്റഗ്രാമിൽ നൽകിയിട്ടുള്ള വിവരം. അത്രകണ്ട് സജീവമല്ലാത്ത ഒരു ഇൻസ്റ്റാഗ്രാം പ്രൊഫൈലിന്റെ ഉടമയാണ് ഫിസ എങ്കിലും, ഇതിലെ ചില സൂചനകൾ വിരൽചൂണ്ടുന്നത് ഫിസയുടെ സിനിമ ബന്ധത്തിലേക്ക് തന്നെയാണ്. 2020ൽ തന്റെ കുട്ടിക്കാലത്തെ ഒരു ചിത്രം പങ്കിട്ടുകൊണ്ടാണ് ഫിസയുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകളുടെ തുടക്കം. പ്രൊഫൈൽ ചിത്രങ്ങളും ഇവിടെ കാണാം. അവിടെ നിന്നും നേരെ പോകുന്നത് മലയാള സിനിമയിലേക്കാണ്

4/6
നവീൻ നസീം നസ്രിയയുടെ സഹോദരൻ എന്നതിലുപരി അമ്പിളി എന്ന ചിത്രത്തിൽ നായകൻ സൗബിൻ ഷാഹിറിന്റെ ഒപ്പം നിൽക്കുന്ന കഥാപാത്രം അവതരിപ്പിച്ചതിലൂടെയാണ് പ്രേക്ഷകർക്ക് കൂടുതൽ പരിചയം. അതിനുശേഷം ക്യാമറയ്ക്ക് മുന്നിൽ എത്തിയില്ല എങ്കിലും സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ചു പോന്നു. ആവേശം, സി യൂ സൂൺ തുടങ്ങിയ ഫഹദ് ചിത്രങ്ങളുടെ പിന്നണിയിൽ അസിസ്റ്റന്റ് ആയി നവീൻ നസീം ഉണ്ടായിരുന്നു. ഒരുപക്ഷേ ഇവിടെ നിന്നും ആകാം നവീൻ ഫിസയെ പരിചയപ്പെടുന്നതും. ഫിസയുടെ ഇൻസ്റ്റഗ്രാം പേജ് നവീനും നസ്രിയയും ഫോളോ ചെയ്യുന്നുണ്ട്

5/6
ആവേശം സിനിമയുടെ പോസ്റ്റർ ഫിസ പങ്കിട്ടിരിക്കുന്നു. ശേഷം എഡിറ്റിംഗ് നടക്കുന്ന മേഖലയിൽ വരെ എത്തിപ്പെടാൻ സ്വാതന്ത്ര്യം കിട്ടിയ ആളാണ് ഫിസ എന്ന് മനസ്സിലാക്കാം. ഇതിലെ ഒരു ചിത്രത്തിൽ നവീനും സിനിമയിലെ അമ്പാൻ കഥാപാത്രം അവതരിപ്പിച്ച സജിൻ ഗോപുവും ഒന്നിച്ചു നിൽക്കുന്ന ചിത്രവും ഉണ്ട്. ഈ ടീം എന്നും തന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കും എന്നാണ് ഫിസ ചിത്രങ്ങൾക്ക് നൽകിയിട്ടുള്ള ക്യാപ്ഷൻ. ചിത്രങ്ങൾ മാത്രമല്ല വീഡിയോയും, പോസ്റ്റ് ചെയ്ത കൂട്ടത്തിൽ ഉണ്ട്. ഫിസ ഈ സിനിമയുടെ ഭാഗമായിരുന്നിരിക്കണം

6/6
എന്നാൽ ഈയൊരു സിനിമ കൊണ്ട് തീർന്നില്ല. ഇനി റിലീസ് പ്രതീക്ഷിക്കുന്ന ദിലീഷ് പോത്തൻ, ആഷിക് അബു ടീമിന്റെ 'റൈഫിൾ ക്ലബ്' എന്ന ചിത്രത്തിന്റെ പോസ്റ്ററുകളും ഇവിടെയുണ്ട്. ഇതിൽ അനുരാഗ് കശ്യപ്, സുരഭി ലക്ഷ്മി, ദിലീഷ് പോത്തൻ എന്നിവരുടെ ക്യാരക്ടർ പോസ്റ്ററുകൾ ഫിസ ഷെയർ ചെയ്തിരിക്കുന്നു. കൂടാതെ പൈങ്കിളി എന്ന സിനിമയുടെ പോസ്റ്ററും ഷെയർ ചെയ്ത കൂട്ടത്തിലുണ്ട്. ഈ സിനിമയുടെ നിർമ്മാതാക്കൾ ഫഹദ് ഫാസിലും സുഹൃത്തുക്കളും ചേർന്ന് നിർമ്മാണ കമ്പനിയാണ്. ടാഗ് ചെയ്തവരിൽ നസ്രിയ നസീമിനെയും കാണാം. സിനിമാ കുടുംബത്തിലേക്ക് പോകുന്ന ഫിസ അതിനു മുൻപേ സിനിമാ ബന്ധങ്ങൾ ഉള്ളയാളാണ് എന്ന് ഇതോടുകൂടി വ്യക്തമായിരിക്കുന്നു

ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു

  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement