വിളിക്കണ്ട, ഞാൻ വരൂല; ഞാനീ ആനിയമ്മയുടെ കയ്യിലിരുന്നോളാം; ആനിയുടെ കയ്യിലിരിക്കുന്ന ഓമനക്കുഞ്ഞിന്റെ മുഖവുമായി വിജയ് മാധവ്
- Published by:user_57
- news18-malayalam
Last Updated:
അടുത്ത മാസം ഒന്നാം പിറന്നാൾ ആഘോഷിക്കുന്ന കുഞ്ഞുവാവയാണ് ആനി ഷാജി കൈലാസിന്റെ കയ്യിൽ ഹാപ്പിയായി ഇരിക്കുന്നത്
ആനിയമ്മയെ കണ്ടതും ഇനി ആരു വിളിച്ചാലും വരാൻ തയ്യാറാവാതെ ഒരാൾ ആ ഒക്കത്ത് തന്നെ ഇരിപ്പാണ്. മൊത്തത്തിൽ കക്ഷി ഹാപ്പി. സ്വന്തം അമ്മ തന്നെ മുന്നിൽ വന്നു നിന്നിട്ടു പോലും, പിണക്കമോ, തിരിച്ച് അമ്മയുടെ കയ്യിൽ കേറാനുള്ള ആഗ്രഹമോ ഒന്നും ആള് പ്രകടിപ്പിക്കുന്നില്ല. സുരേഷ് ഗോപിയുടെ പുത്രിയുടെ വിവാഹ റീസെപ്‌ഷനിലാണ് ആനി ഷാജി കൈലാസിനെ (Annie Shaji Kailas) കണ്ട കുഞ്ഞുവാവ നിലത്തിറങ്ങാതെ നിൽപ്പായത്
advertisement
ആളെ നിങ്ങൾക്കറിയാം എന്ന് മാത്രമല്ല, നല്ല പരിചയവുമുണ്ട്. പിറക്കും മുൻപേ ഇദ്ദേഹം അമ്മയുടെ വയറ്റിൽ കിടന്ന് ശുദ്ധ സംഗീതം കേൾക്കുന്ന കാഴ്ച മുതൽ നിങ്ങൾ കണ്ടുതുടങ്ങിയതാണ്. പിറന്നു അധികനാൾ തികയും മുൻപേ സോഷ്യൽ മീഡിയയിൽ മുഖം കാണിക്കുകയും ചെയ്തിട്ടുണ്ട്. ക്ലൂ ഒന്നും വേണ്ടല്ലോ, ഇതാരെന്നു പറയാൻ (തുടർന്ന് വായിക്കുക)
advertisement
advertisement
advertisement
advertisement
advertisement