Actor Bala | കോകിലയെ കുറിച്ച് ബാല; ഭാര്യക്കൊപ്പം സിനിമ കാണാനെത്തി നടൻ
- Published by:meera_57
- news18-malayalam
Last Updated:
ബാല വേഷമിട്ട 'ഷെഫീക്കിന്റെ സന്തോഷം' കാണാൻ തിയേറ്ററിലെത്തിയപ്പോൾ മുൻഭാര്യ എലിസബത്ത് ഉദയൻ ആയിരുന്നു കൂടെ
ഒരിക്കൽക്കൂടി പുതിയൊരു കുടുംബ ജീവിതം ആരംഭിച്ചതിന്റെ ത്രില്ലിലാണ് നടൻ ബാല (Actor Bala). ഭാര്യ കോകിലയുടെ (actor Bala wife Kokila) ഒപ്പം നടൻ പലയിടങ്ങളും ഇതിനോടകം സന്ദർശിച്ചു കഴിഞ്ഞു. മാധ്യമങ്ങളുടെ മുന്നിലേക്കില്ല എന്ന് പറഞ്ഞെങ്കിലും, അത് പറഞ്ഞ് അധികം വൈകും മുൻപേ ബാല വീണ്ടും ക്യാമറാ കണ്ണുകൾക്ക് മുന്നിലേക്കെത്തി. അമ്മാവന്റെ മകളെയാണ് ബാല ഇക്കുറി ഭാര്യയാക്കിയത്. ഇത് തന്റെ ഫൈനൽ വിവാഹമായിരിക്കും എന്ന് ബാല വ്യക്തമാക്കിയിരുന്നു. മുൻപ് നടൻ മൂന്നു വിവാഹം കഴിച്ചിരുന്നു
advertisement
ബാലയുടെ സഹോദരൻ ശിവ സംവിധാനം ചെയ്ത, സൂര്യ നായകനായ തമിഴ് ചിത്രം 'കങ്കുവ' തിയേറ്ററിലെത്തിയിരിക്കുന്നു. ചിത്രത്തിന് സമ്മിശ്ര പ്രതികരണം ലഭിച്ചിരിക്കുകയാണ്. ഭാര്യ കോകിലയേയും കൂട്ടി സിനിമ കാണാൻ എത്തിയ ബാലയെ നവമാധ്യമങ്ങൾ വളഞ്ഞു. മുൻപ് ബാല വേഷമിട്ട 'ഷെഫീക്കിന്റെ സന്തോഷം' കാണാൻ തിയേറ്ററിലെത്തിയപ്പോൾ മുൻഭാര്യ എലിസബത്ത് ഉദയൻ ആയിരുന്നു കൂടെ. കോകിലയുടെ ഒപ്പം എത്തിയ ബാലയോട് നിരവധിപ്പേർ ചോദ്യങ്ങൾ ചോദിച്ചു. എല്ലാത്തിനും സന്തോഷത്തോടു കൂടിയാണ് ബാല മറുപടി കൊടുത്തത് (തുടർന്ന് വായിക്കുക)
advertisement
ഭർത്താവ് സിനിമാ നടനാണെങ്കിലും, ഭാര്യ കോകിലയ്ക്ക് മാധ്യമങ്ങളെ ഫേസ് ചെയ്ത് ഇനിയും പരിചയമായിട്ടില്ല. എങ്കിലും ബാലയുടെ പിന്നിലേക്കൊളിച്ച്, ഒരു പുഞ്ചിരിയോട് കൂടി കോകില ചില ചോദ്യങ്ങൾക്ക് മറുപടി കൊടുത്തു. ആദ്യമായാണോ വിവാഹശേഷം സിനിമയ്ക്ക് വരുന്നത് എന്ന ചോദ്യത്തിന്, 'അല്ല' എന്നായിരുന്നു പ്രതികരണം. നവ മാധ്യമങ്ങളാണ് ബാലയേയും കോകിലയേയും വളഞ്ഞത്. പണ്ട്, ബാലയുമായി അകന്നു ജീവിച്ച് കുറച്ചു ദിവസങ്ങൾക്ക് ശേഷമാണ് എലിസബത്ത് ബാലയുടെ ഒപ്പം സിനിമാ റിലീസ് വേളയിൽ വീണ്ടും താമസം ആരംഭിച്ചത്
advertisement
കോകിലയെ വിവാഹം ചെയ്ത ദിവസം തന്നെ ബാല ഭാര്യയുടെ ഒപ്പം വൈകുന്നേരം ഒരു സിനിമാ പ്രൊമോഷൻ പരിപാടിക്ക് പങ്കെടുത്തിരുന്നു. ബാല നായകനായി വേഷമിടുന്ന ചിത്രമാണിത്. ഇൻസ്റ്റഗ്രാം പോസ്റ്റുകൾ കണ്ടാൽ കോകില മോഡേൺ ലൈഫ്സ്റ്റൈൽ പിന്തുടർന്നിരുന്ന വ്യക്തിയാണ് എന്ന് വ്യക്തം. എന്നാൽ, ബാലയെ വിവാഹം ചെയ്തതിൽപ്പിന്നെ കോകില അത്രകണ്ട് ലോകപരിചയം ഇല്ലാത്ത വ്യക്തി എന്നനിലയിലാണ് കാര്യങ്ങൾ പുറത്തു പ്രചരിച്ചത്. ഒരിക്കൽ കോഫീ ഷോപ്പിൽ കോകില ജോലി ചെയ്തിരിക്കാം സാധ്യതയുണ്ട് എന്നും സൂചനയുണ്ടായിരുന്നു
advertisement
കോകിലയുടെ ഒപ്പം സിനിമ കാണാൻ എത്തിയതും ബാല തന്നോട് ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി കൊടുത്തിരുന്നു. കോകില എന്ന ഭാര്യ എങ്ങനെ എന്നറിയാൻ പാകത്തിനായിരുന്നു ചോദ്യങ്ങൾ. കോകില നന്നായി ഭക്ഷണം ഉണ്ടാക്കി നൽകും എന്നും, ഇപ്പോൾ താൻ മനഃസമാധാനം അറിയുന്നു എന്നുമായിരുന്നു ബാലയുടെ പ്രതികരണം. കോകില നല്ലൊരു ഭക്ത കൂടിയാണ്. ചില പരമ്പരാഗത ആഘോഷങ്ങളെ ഭക്തിയോടു കൂടി ആചരിക്കുന്ന കോകിലയെ കാണാൻ കഴിയും
advertisement
വിവാഹത്തിന് ബാലയുടെ കുടുംബാംഗങ്ങൾ ആരും തന്നെ പങ്കെടുത്തിരുന്നില്ല. അമ്മയ്ക്ക് പ്രായകൂടുതൽ കൊണ്ടുള്ള അവശതകളും, അണ്ണന് സിനിമാ തിരക്കുകൾ എന്നുമാണ് ബാല നൽകിയ മറുപടി. സഹോദരൻ ശിവയെ ബാല ഫോണിൽ വിളിച്ചിരുന്നു എന്നും മാധ്യമങ്ങളോടായി പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞതും, ബാല ഭാര്യയേയും കൂട്ടി അമ്മയെ കാണാൻ ചെന്നൈയിലെ വീട്ടിൽ എത്തിയിരുന്നു. ദീപാവലി പ്രമാണിച്ചായിരുന്നു സന്ദർശനം