കുറച്ചു നാളുകൾക്കു ശേഷം നടൻ ബാല (Actor Bala) വീണ്ടും ആരാധകർക്കും പ്രേക്ഷകർക്കും മുന്നിൽ. ഭാര്യ എലിസബത്തിനൊപ്പം രണ്ടാം വിവാഹവാർഷികം ചെറിയ രീതിയിൽ ആഘോഷിക്കുന്ന വീഡിയോയുമായാണ് ബാലയുടെ വരവ്. ബാല നല്ല ക്ഷീണിതനാണ് എങ്കിലും പ്രിയപ്പെട്ടവരോട് രണ്ടു വാക്ക് പറഞ്ഞിട്ടുണ്ട്. ഒരു കേക്ക് മുറിച്ച് എലിസബത്തിനും ചിറ്റപ്പനും ചിറ്റമ്മയ്ക്കും ഒപ്പമാണ് ബാല വിവാഹവാർഷിക ദിനത്തിൽ എത്തിച്ചേർന്നത്