Actor Bala | എലിസബത്ത് ഉള്ളിന്റെ ഉള്ളിലുണ്ട്; വിമാനാപകടം നടന്നതും ഉള്ളുപിടഞ്ഞ്‌ ബാല, ഹൃദയസ്പർശിയായ പോസ്റ്റ്

Last Updated:
കാരണം എന്തെന്ന് വ്യക്തമാക്കാതെയാണ് എലിസബത്തും ബാലയും തമ്മിൽ പിരിഞ്ഞത്. ഇന്ന് കോകിലയെ വിവാഹം ചെയ്ത് ജീവിക്കുകയാണ് ബാല
1/6
നാലാൾ കാൺകെ എന്റെ ഭാര്യ എന്ന് പറഞ്ഞ് നടൻ ബാല (Actor Bala) ഒപ്പം കൂട്ടിയ യുവതിയാണ് ഡോക്‌ടർ എലിസബത്ത് ഉദയൻ. നിയമപരമായി രജിസ്റ്റർ ചെയ്യാതെ വിവാഹം ചെയ്‌തു ജീവിക്കുകയായിരുന്നു ഇവർ എന്ന് ബാല കോകിലയെ വിവാഹം ചെയ്യുന്ന സമയത്തു മാത്രമാണ് പൊതുജനത്തിന് മനസിലായത്. ബാലയുടെ കരൾമാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ നടന്ന നേരത്തും കൂടെയുണ്ടായിരുന്നത് എലിസബത്തും കുടുംബവുമാണ്. അതിനു ശേഷം കുറച്ചു മാസങ്ങൾ കൂടി ഒന്നിച്ചു ജീവിക്കുകയും അതിനു ശേഷം പിരിയുകയുമായിരുന്നു അവർ. ഇന്ന് അഹമ്മദാബാദിൽ വിമാനം തകർന്നു വീണ വേളയിൽ ബാല ഉള്ളിന്റെ ഉള്ളിൽ എലിസബത്തിനായി ഒളിപ്പിച്ച സ്നേഹം മറനീക്കി പുറത്തുവന്നിരിക്കുന്നു

advertisement
2/6
ബാലയുടെയും കോകിലയുടെയും പേരിലാണ് ബാല എലിസബത്തിനു വേണ്ടി കുറച്ചുവരികൾ എഴുതി പോസ്റ്റ് ചെയ്തത്. കോകിലയെ വിവാഹം ചെയ്ത ശേഷം, ബാലയും എലിസബത്തും തമ്മിലെ സോഷ്യൽ മീഡിയ, നിയമ യുദ്ധങ്ങൾ ഏവരും അറിഞ്ഞിരുന്നു. ബാലയുടെ കൂടെ ജീവിച്ചിരുന്ന നാളുകളിൽ ഗാർഹിക പീഡനങ്ങൾ നേരിട്ടിരുന്നു എന്ന് എലിസബത്ത് വെളിപ്പെടുത്തിയിരുന്നു. ബാലയുടെ മറ്റൊരു മുൻ ഭാര്യയായ ഗായികയാണ് ഇക്കാര്യങ്ങൾ ആദ്യം പുറത്തുവിട്ടത്. എന്നാൽ, തന്റെ അനുവാദമില്ലതെ അക്കാര്യങ്ങൾ പരസ്യമാക്കിയതിൽ എലിസബത്ത് പിന്നീട് ഗായികയോടുള്ള അതൃപ്തി പ്രകടമാക്കുകയും ചെയ്‌തു (തുടർന്ന് വായിക്കുക)

3/6
കാരണം എന്തെന്ന് വ്യക്തമാക്കാതെയാണ് എലിസബത്തും ബാലയും തമ്മിൽ പിരിഞ്ഞത്. ബാലയുടെ പോസ്റ്റുകളിൽ നിന്നും എലിസബത്ത് അപ്രത്യക്ഷമായതോടെയാണ് ഇവർ തമ്മിൽ എന്തോ പ്രശ്നമുള്ളതായി സോഷ്യൽ മീഡിയയിലൂടെ പ്രചരണം ആരംഭിച്ചത്. പിന്നീട് എലിസബത്ത് ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് താമസം മാറിയതും വിഷയമായി. ഇവിടെ ഒരു ആശുപത്രിയിൽ ജോലി ചെയ്യുന്നു എന്നായിരുന്നു തുടക്കത്തിലെ വിവരം. എന്നാൽ, എലിസബത്ത് ഇവിടെ പി.ജി. വിദ്യാർത്ഥിനി കൂടിയാണ്. ഈ നഗരത്തിലാണ് രാജ്യത്തെ നടുക്കിയ വിമാനദുരന്തം നടന്നത്

4/6
വിമാനം തകർന്നുവീണത് ഒരു ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിലേക്കായതിനാൽ, അപകടത്തിന്റെ വ്യാപ്തിയേറി. ആകെ ഒരു യാത്രികൻ മാത്രമാണ് വിമാനത്തിൽ നിന്നും രക്ഷപെട്ടത്. മെഡിക്കൽ വിദ്യാർഥികൾ താമസിക്കുന്ന കെട്ടിടത്തിലേക്കാണ് വിമാനം പതിച്ചത്. ഇതേക്കുറിച്ചും എലിസബത്ത് ഉദയൻ ഏതാനും വാക്കുകൾ കുറിച്ചിരുന്നു. 'ഞാൻ സുരക്ഷിതയാണ്, പക്ഷേ എന്റെ നിരവധി സഹപ്രവർത്തകരും എം.ബി.ബി.എസ്. വിദ്യാർത്ഥികളും മരിക്കുകയും പരിക്കേൽക്കുകയും ചെയ്യപ്പെട്ടവരിൽ ഉണ്ട്. അവർക്കായി ദയവായി പ്രാർത്ഥിക്കൂ' എന്ന് എലിസബത്ത്

5/6
എന്നാൽ, ഒരു അപകടം പറ്റിയതും ആ നാട്ടിൽ ജീവിക്കുന്ന എലിസബത്തിനെ ബാല ഒരുനിമിഷം ഓർത്തു. ആദ്യം ഫേസ്ബുക്കിൽ പേര് പറയാതെ ബാല ഒരു കുറിപ്പ് പോസ്റ്റ് ചെയ്‌തു. 'അഹമ്മദാബാദ് വിമാനാപകടത്തിൽ നഷ്‌ടം സംഭവിച്ചവർക്ക് എന്റെ അനുശോചനങ്ങൾ. ദൈവം നിങ്ങളുടെ കൂടെയുണ്ടാവട്ടെ. നിങ്ങളെ ടി.വിയിൽ കണ്ടു. സുരക്ഷിതയായിരിക്കൂ ഡോക്ടർ. എന്റെ ആത്മാർത്ഥമായ പ്രാർത്ഥനകൾ, ബാല കോകില' എന്ന് ബാലയുടെ വാക്കുകൾ. എന്നാൽ പോസ്റ്റ് ഇൻസ്റ്റഗ്രാമിൽ എത്തിയതും 'എന്റെ പ്രാർത്ഥന എപ്പോഴും നിങ്ങളോടൊപ്പമുണ്ട്, ഡോക്‌ടർ എലിസബത്ത്.  സുരക്ഷിതയായിരിക്കൂ,' എന്നായി നടൻ ബാല

6/6
വ്ലോഗർ കൂടിയായ ഡോക്‌ടർ എലിസബത്തിനെ ഏതാനും ചാനലുകൾ അഹമ്മദാബാദ് വിമാനാപകടത്തെക്കുറിച്ച് പ്രതികരിച്ചവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഇടയ്ക്കിടെ എലിസബത്ത് നാട്ടിൽ വന്നു പോകാറുണ്ട്

മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു

  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement