advertisement

മലപ്പുറത്ത് ഇൻഷുറൻസ് നേടാൻ ഭാര്യയെയും മക്കളെയും വെള്ളത്തിൽ മുക്കിക്കൊന്ന പ്രതി 12 വർഷത്തിന് ശേഷം പിടിയിൽ

Last Updated:

തുക തട്ടിയെടുത്ത് മറ്റൊരു വിവാഹം ചെയ്തു ജീവിക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. 2012ലാണ് കേസിനാസ്പദമായ സംഭവം

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ഭാര്യയുടെ പേരിലെ 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ രണ്ടു പിഞ്ചുമക്കളേയും ഭാര്യയേയും കൊലപ്പെടുത്തിയ വ്യക്തി 12 വർഷങ്ങൾക്ക് ശേഷം പോലീസ് പിടിയിൽ. മലപ്പുറം അരീക്കോട് സ്വദേശി ഷെരീഫിനെ പോലീസ് ബംഗളുരുവിൽ നിന്നും കണ്ടെത്തി. ഇവിടെ ഒളിവിൽ കഴിയുകയായിരുന്ന പ്രതി പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലാവുകയായിരുന്നു. തുക തട്ടിയെടുത്ത് മറ്റൊരു വിവാഹം ചെയ്തു ജീവിക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. 2012ലാണ് കേസിനാസ്പദമായ സംഭവം. ഏഴുമാസം ജയിലിൽ കിടന്ന ഇയാൾ ജാമ്യത്തിൽ പുറത്തിറങ്ങി മുങ്ങിനടക്കുകയായിരുന്നു.
ഭാര്യ ഒളവട്ടൂർ മായങ്കരതടത്തിൽ സാബിറ (21), മക്കളായ ഫാത്തിമ ഫിദ (4), ഹൈഫ (2) എന്നിവരെ 2012 ജൂലൈ 21ന് രാത്രി 2 മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. പെരുന്നാളിന് വസ്ത്രങ്ങൾ വാങ്ങി ഇരുചക്രവാഹനത്തിൽ പോകവേ, വാഹനം നിലതെറ്റി വെള്ളക്കെട്ടിലേക്ക് വീണു എന്നാണ് ഇയാൾ നാട്ടുകാരെ ധരിപ്പിച്ചത്. ഇളയ കുഞ്ഞിന്റെ മൃതദേഹവുമായി അയല്വീട്ടിലെത്തി കാര്യം ബോധിപ്പിക്കുക കൂടി ചെയ്തു പ്രതി.
എന്നിരുന്നാലും ആസൂത്രിത കൊലപാതകം പുറത്തറിയാൻ അധികം വൈകിയില്ല. സംഭവം കൊലപാതകമെന്ന് കണ്ടെത്തിയ പോലീസ്, കുറ്റകൃത്യത്തിന്റെ 76–ാം ദിവസം കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. ചമയം നേടിയിരുന്ന പ്രതി മഞ്ചേരി സെഷൻസ് കോടതിയിൽ കുറ്റപത്രം വായിച്ചു കേൾക്കാൻ ഹാജരാവുകയും ചെയ്തു. പക്ഷെ, 2015 ഏപ്രിൽ 22ന് ശേഷം ഇയാളെക്കുറിച്ച് യാതൊരു വിവരമൊന്നുമില്ലായിരുന്നു. മരിച്ച സാബിറയുടെ കുടുംബം നീതി തേടി മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർക്ക് പരാതി നൽകി. ബെംഗളൂരുവിൽ ഒളിവിൽ കഴിയുമ്പോഴാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്.
advertisement
Summary: A man who killed his wife and two minor children to extort Rs 10 lakh insurance money in his wife's name has been arrested by the police after 12 years. Police have found Sharif, a native of Areekode, Malappuram, in Bengaluru. The accused, who was hiding here, was arrested by the Special Investigation Team. The accused's aim was to extort the money and marry another person. The incident in question took place in 2012. He was released on bail after spending seven months in jail
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലപ്പുറത്ത് ഇൻഷുറൻസ് നേടാൻ ഭാര്യയെയും മക്കളെയും വെള്ളത്തിൽ മുക്കിക്കൊന്ന പ്രതി 12 വർഷത്തിന് ശേഷം പിടിയിൽ
Next Article
advertisement
ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി; പാക് ഭീകരവാദ ഗ്രൂപ്പുമായി ബന്ധമുള്ള 4 പേരെ യു.പി എടിഎസ് അറസ്റ്റ് ചെയ്തു
ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി; പാക് ഭീകരവാദ ഗ്രൂപ്പുമായി ബന്ധമുള്ള 4 പേരെ യു.പി എടിഎസ് അറസ്റ്റ് ചെയ്തു
  • പാക് ഭീകര ഗ്രൂപ്പുമായി ബന്ധമുള്ള നാല് പേരെ യു.പി എടിഎസ് ലഖ്‌നൗയിൽ ഭീകരാക്രമണത്തിന് മുമ്പ് അറസ്റ്റ് ചെയ്തു

  • ലഖ്‌നൗ റെയിൽവേ സിഗ്നലുകൾ തകർക്കാൻ പദ്ധതിയിടുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്

  • സോഷ്യൽ മീഡിയ വഴി പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ ഹാൻഡ്‌ലർമാരുമായി ബന്ധം പുലർത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി

View All
advertisement