ഏഴാം വയസ് മുതൽ അഭിനയം; അമ്മ ഗർഭനിരോധന ഉറ കയ്യിൽ കരുതാൻ പറഞ്ഞെന്ന് യുവനടി
- Published by:meera_57
- news18-malayalam
Last Updated:
സിനിമാ, സീരിയൽ മേഖലകളിൽ സജീവമായ നടി അമ്മയുടെ തണലിൽ വളർന്നു വരികയായിരുന്നു
പുരോഗമനം എന്താണ്, എവിടെ നിന്നും തുടങ്ങണം പോലുള്ള ചോദ്യങ്ങൾക്ക് മേൽ ഇപ്പോഴും ചർച്ചകൾ സജീവമായി നടന്നുവരികയാണ്. വീട്ടിൽ നിന്നും തുടങ്ങണം എന്ന് പലരും ആഗ്രഹിക്കുമെങ്കിലും, അച്ഛനമ്മമാരുടെ തീരുമാനം പലപ്പോഴും പുതു തലമുറ പ്രതീക്ഷിക്കുന്നത് പോലാകണം എന്നില്ല. നടി റോഷ്‌നി വാലിയയുടെ (Roshni Walia) കുടുംബം ഇതിൽനിന്നുമെല്ലാം അൽപ്പം വ്യത്യസ്തമാണ്. നടിയുടെ അമ്മ മകൾക്ക് നൽകിയ ഒരുപദേശം ഇപ്പോൾ വൈറലായി മാറിക്കഴിഞ്ഞു. സീരിയലുകളിലൂടെ ശ്രദ്ധ നേടിയ നടി റോഷ്‌നി വാലിയ, റിലീസ് കാത്തിരിക്കുന്ന ഹിന്ദി ചിത്രം 'സൺ ഓഫ് സർദാർ 2ൽ' അഭിനയിക്കുന്നുണ്ട്
advertisement
മുംബൈയിൽ താമസമാക്കിയ റോഷ്‌നി വാലിയ, ഉത്തർപ്രദേശ് സ്വദേശിനിയാണ്. നിലവിൽ പ്രായം 23 വയസ്. സ്വീറ്റി വാലിയയുടെ രണ്ടു പെൺമക്കളിൽ ഇളയവളാണ് റോഷ്‌നി. ഏഴാം വയസിൽ 7000 രൂപയ്ക്ക് അഭിയനയിച്ചു തുടങ്ങിയ നടി, അന്ന് മുതൽ ക്യാമറയ്ക്ക് മുന്നിൽ വരികയായിരുന്നു. പരസ്യ ചിത്രങ്ങളിലൂടെയാണ് തുടക്കം. 2012ൽ ലൈഫ് ഓക്കേ എന്ന പരമ്പരയിലൂടെ ടി.വി. അരങ്ങേറ്റം കുറിച്ചു. ഈ ചെറു പ്രായത്തിനുള്ളിൽ റോഷ്‌നി വാലിയ ആറ് സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു (തുടർന്ന് വായിക്കുക)
advertisement
സിനിമ, സീരിയൽ, മ്യൂസിക് വീഡിയോ അങ്ങനെ എല്ലാത്തിലും നിറഞ്ഞു നിൽക്കാൻ റോഷ്‌നി വാലിയ ശീലിച്ചു കഴിഞ്ഞു. ഇതിനിടെ 2014ൽ ഇന്ത്യൻ ടെലി അവാർഡ്‌സിൽ മികച്ച ബാലതാരമായി. പുതിയ സിനിമ ഓഗസ്റ്റ് മാസം ഒന്നിന് റിലീസ് ചെയ്യുന്നതോടനുബന്ധിച്ച് അവർ നൽകിയ ഒരഭിമുഖത്തിൽ ചില പരാമർശങ്ങൾ ഇപ്പോൾ ദേശീയ തലത്തിൽ ചർച്ചയാവുകയും വിമർശനം നേരിടുകയും ചെയ്യുന്നു. 'ദി മെയിൽ ഫെമിനിസ്റ്റ് പോഡ്കാസ്റ്റിലാണ്' റോഷ്‌നിയുടെ പരാമർശം. വിവാഹമോചിതരായ മാതാപിതാക്കളുടെ മകളായി വളർന്നതിനാൽ, തന്റെ ജീവിതവും വേറിട്ടതായിരുന്നു
advertisement
ആദ്യമായി ആർത്തവം ഉണ്ടായതു മുതൽ തന്റെ വൈകാരിക തലങ്ങളെക്കുറിച്ചും റോഷ്‌നി വാലിയ തുറന്നു സംസാരിച്ചു. സ്വതന്ത്രയും ധീരയുമായ അമ്മയുടെ തണലിൽ, ആത്മവിശ്വാസമുള്ള യുവതിയായി വളരാൻ സാധിച്ചു. പുതുതലമുറയിൽ മക്കളെ വളർത്തുന്ന രീതിയെക്കുറിച്ചാണ് റോഷ്‌നി ഇവിടെ പറഞ്ഞത്. മറയേതുമില്ലാത്ത തുറന്നു പറയൽ എന്നതിനെ വിളിക്കാമെങ്കിലും, സ്വാതന്ത്ര്യത്തിന് എവിടെ അതിരിടണം എന്ന ചോദ്യവും റോഷ്‌നിയുടെ പരാമർശത്തോടൊപ്പം ഉയരുന്നു. സമൂഹത്തിൽ നിഷിദ്ധം എന്ന് കരുതിപ്പോരുന്ന വിഷയങ്ങളിൽ ഒരു സ്ത്രീ തുറന്നു പറയലുകൾ നടത്തുമ്പോൾ ഇത്തരം പ്രതികരണങ്ങൾ ഉണ്ടാവുക സ്വാഭാവികം
advertisement
'എപ്പോൾ പുറത്തുപോയാലും കയ്യിൽ ഗർഭനിരോധന ഉറകൾ കരുതാൻ അമ്മ എന്നോട് പറയാറുണ്ട്' എന്ന് റോഷ്‌നി വാലിയ. പാർട്ടികളിൽ പങ്കെടുക്കാനും, മദ്യം കഴിക്കാനും, ജീവിതം പൂർണമായും ആസ്വദിക്കാനും അവർ പറയും. എല്ലാം, ഉത്തരവാദിത്തത്തോടു കൂടി മാത്രമേ ആകാവൂ എന്നും. ബോൾഡ് എന്ന് വിളിക്കാവുന്ന പരാമർശമാണെങ്കിലും, മുഖം നോക്കാതെയുള്ള ഈ വെളിപ്പെടുത്തൽ ദഹിക്കാത്ത ഒരു വിഭാഗമുണ്ട്. ഇത് കൃത്യമായ ലൈംഗിക വിദ്യാഭ്യാസവും സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഒരു വിഭാഗം
advertisement
ഈ പ്രായത്തിൽ തന്നെ താൻ ഈ നിലയിലെത്താൻ കാരണം അമ്മയെന്ന് റോഷ്‌നി. സ്വന്തം നാടുപേക്ഷിച്ച് അവർ മുംബൈയിലേക്ക് വന്നത് പ്രധാനമായും തന്റെ സ്വപനങ്ങൾ നിറവേറ്റാൻ കൂടി വേണ്ടിയാണ്. അവർ ത്യാഗങ്ങൾ സഹിച്ചതുകൊണ്ടു മാത്രമാണ് താൻ ഈ നിലയിലെത്തിയത്. കുട്ടിക്കാലം മുതലേ, മുതിർന്നവരുടെ ഒപ്പം ജോലിയെടുത്ത് കാരണം ഈ മേഖലയിലെ പൊളിറ്റിക്സ് വളരെ വേഗം മനസിലാക്കാൻ സാധിച്ചുവെന്നും റോഷ്‌നി വാലിയ. അത് വളരെ സ്പെഷലായ ഒരു അനുഭവമാണ് എന്നും റോഷ്‌നി പറയുന്നു


