'ധനുഷ് ഏകാധിപതി';ശ്രദ്ധനേടി ശിവകാർത്തികേയന്റെ പഴയ വീഡിയോ ,വൈറൽ
- Published by:Sarika N
- news18-malayalam
Last Updated:
വീഡിയോയിൽ ധനുഷിന്റെ പേര് പരാമർശിക്കാതെയാണ് താരം സംസാരിക്കുന്നത്
നടൻ ധനുഷിനെതിരെയുള്ള നയൻതാരയുടെ വെളിപ്പെടുത്തൽ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.നയന്‍താര-വിഘ്‌നേശ് വിവാഹസമയത്തോട് അനുബന്ധിച്ച് നെറ്റ്ഫ്‌ളിക്‌സ് പുറത്തിറക്കാനിരുന്ന ഡോക്യുമെന്ററി വൈകിയതിന് കാരണം ധനുഷാണെന്നാണ് നയന്‍താര പുറത്തുവിട്ട കുറിപ്പിൽ പറയുന്നത്. ചർച്ചകൾക്ക് ചുടുപിടിക്കുമ്പോൾ ശിവകാർത്തികേയൻ കൊട്ടുക്കാളി ചിത്രത്തിന്റെ പ്രഖ്യാപന വേളയിൽ ധനുഷിനെക്കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ് .
advertisement
ശിവകാര്‍ത്തികേയന്റെ പഴയ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.വീഡിയോയിൽ ധനുഷിന്റെ പേര് പരാമർശിക്കാതെയാണ് താരം സംസാരിക്കുന്നത്. എന്നാൽ ശിവകാർത്തികേയൻ പറയുന്നത് ധനുഷിനെപ്പറ്റി തന്നെയെന്നാണ് ആരാധകരുടെ കണ്ടെത്തൽ.വീഡിയോയിൽ ശിവകാർത്തികേയൻ പറയുന്നത് ഇങ്ങനെ " എല്ലാവരും അവരുടെ കൺട്രോളിൽ ആയിരിക്കണമെന്ന് ആഗ്രഹിക്കുന്ന കാലമാണിത് , ഒരാൾ ഇത്ര വളർന്നാൽ മതി ഒരു പരിധിയിലധികം ഉയരത്തിൽ പോകണ്ടായെന്ന് വിചാരിക്കുന്നു".ഞാൻ ആരോടും തർക്കത്തിന് ഇല്ലന്നും ശിവകർത്തികേയൻ പറയുന്നുണ്ട്.
advertisement
നമ്മൾ ഒരാളെ വളർത്തിവിട്ടു എന്ന് പറയുന്നതിൽ എന്ത് അർത്ഥമാണ് ഉള്ളതെന്നും ശിവകാർത്തികേയൻ ചോദിക്കുന്നുണ്ട്.ടെലിവിഷനിലൂടെ സിനിമ മേഖലയിലേക്ക് എത്തിയ താരമാണ് ശിവകാര്‍ത്തികേയൻ. ധനുഷിന്റെ ഹിറ്റായ 3ലൂടെ ആയിരുന്നു ശിവകാർത്തികേയൻ എന്ന നടനെ ലോകം ആദ്യം അറിയുന്നത്.പിന്നീട് ശിവകാര്‍ത്തികേയനെ തന്നെ നായകനാക്കി താരം എതിര്‍ നീചാല്‍ നിര്‍മിക്കുകയും ചെയ്‍തിരുന്നു. നിലവില്‍ ശിവകാര്‍ത്തികേയനും ധനുഷും അകൽച്ചയിലാണ് എന്ന തരത്തിലുള്ള വാർത്തകളാണ് പുറത്ത് വരുന്നത് .
advertisement
advertisement