Urvashi | അമ്മയോളം വളർന്ന, അമ്മയെപ്പോൽ സുന്ദരി കുഞ്ഞാറ്റ ഉർവശിക്കൊപ്പം
- Published by:user_57
- news18-malayalam
Last Updated:
ഇൻസ്റ്റഗ്രാമിൽ അടുത്തിടെ അക്കൗണ്ട് തുടങ്ങിയ ഉർവശി മകൾ കുഞ്ഞാറ്റയ്‌ക്കും മകൻ ഇഷാനും ഒപ്പമുള്ള ചിത്രങ്ങളുമായി
ദാവണിക്കാരിയായി മലയാള സിനിമയിൽ പ്രേക്ഷകർ കണ്ടു തുടങ്ങിയ ഉർവശി ഇന്ന് ദാവണി പ്രായത്തിലെ മകളുടെയും സ്കൂൾ വിദ്യാർത്ഥിയായ മകന്റെയും അമ്മയാണ്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഉർവശി ഇൻസ്റ്റഗ്രാമിൽ ഔദ്യോഗിക അക്കൗണ്ട് തുറന്നത് എങ്ങും വാർത്തയായി മാറിയിരുന്നു. ഉർവശി ശിവപ്രസാദ് എന്നാണ് അക്കൗണ്ടിന് പേര് നൽകിയിട്ടുള്ളത്. ആദ്യ പോസ്റ്റ് ഭർത്താവ് ശിവകുമാറിനും മകനുമൊപ്പമായിരുന്നു
advertisement
advertisement
advertisement
മറ്റൊരു ഫോട്ടോയിൽ നിങ്ങൾ കാണുന്നത് തേജയും അനുജൻ ഇഷാൻ പ്രജാപതിയും അമ്മയുടെ ഒപ്പം ഇരിക്കുന്നതാണ്. ചേച്ചിയും അനുജനും നല്ല കൂട്ടുകാരാണ് എന്നൊരിക്കൽ ഉർവശിയുടെ ഒരു അഭിമുഖത്തിൽ രേഖപ്പെടുത്തിയിരുന്നു. കല്പനയുടെ മകൾ ശ്രീമയി കൂടി ചേർന്നാൽ അവർ മികച്ച ടീം ആണത്രേ. ഇഷാന്റെ പേരിടീൽ ചടങ്ങിലും കുഞ്ഞാറ്റ തിളങ്ങിയിരുന്നു
advertisement
advertisement
advertisement