മുകേഷിന്റെ മുൻഭാര്യ നടി സരിതയുടെ അനുജത്തി; മമ്മൂട്ടിയുടേയും ജയറാമിന്റെയും അമ്മ വേഷം ചെയ്ത താരം

Last Updated:
മലയാളത്തിലെ രണ്ട് സൂപ്പർ നടന്മാരുടെ അമ്മ വേഷം ചെയ്ത നടി സരിതയുടെ അനുജത്തി
1/6
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 150ലേറെ സിനിമകളിൽ അഭിനയിച്ച നടിയാണ് സരിത. നടൻ മുകേഷിന്റെ മുൻഭാര്യ കൂടിയായ അവർ നിരവധി സിനിമകളിൽ ശ്രദ്ധേയവേഷങ്ങൾ ചെയ്താണ് മലയാളി പ്രേക്ഷകരുടെ മനം കവർന്നത്. 200ലേറെ ചിത്രങ്ങളിലെ കഥാപാത്രങ്ങൾക്ക് അവർ ശബ്ദം നൽകി. തമിഴ്നാട് സർക്കാരിന്റെ പുരസ്കാരങ്ങൾ നാല് തവണ നേടിയ അവർക്ക് കലൈമാമണി പുരസ്കാരവും അവരുടെ നേട്ടങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ കഴിഞ്ഞിരുന്നു. സരിതയുടെ കുടുംബത്തിൽ നിന്നും അവരുടെ മകനല്ലാതെ മറ്റൊരാൾ കൂടി ബിഗ് സ്‌ക്രീനിൽ എത്തിയിട്ടുള്ള വിവരം അധികംപേർക്കും അറിയില്ല. സരിതയുടെ അനുജത്തിയാണത്

advertisement
2/6
സരിതയുടെ സിനിമാ പ്രവേശം 1978ൽ റിലീസ് ചെയ്ത 'തപ്പ് താളങ്ങൾ' എന്ന ചിത്രത്തിലൂടെയാണ്. ഇതിൽ അവർ രജനീകാന്തിന്റെ ഒപ്പം വേഷമിട്ടു. അതിനു ശേഷം ഒരുപറ്റം തമിഴ് സിനിമകളിൽ അവർ അഭിനയിച്ചു. സരിത മലയാള സിനിമയിൽ വന്ന വർഷം 1984. 'ഒരു കൊച്ചു കഥ ആരും പറയാത്ത കഥ'യിൽ തുടക്കം. പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടി, നെടുമുടി വേണു, തിലകൻ എന്നിവർക്കൊപ്പം സരിത പ്രധാനവേഷങ്ങളിൽ ഒരാളായി. അതിനു ശേഷം സന്ദർഭം, മിനിമോൾ വത്തിക്കാനിൽ, കാതോട് കാതോരം പോലുള്ള ജനപ്രിയ സിനിമകളിൽ സരിത ഭാഗമായി (തുടർന്ന് വായിക്കുക)
സരിതയുടെ സിനിമാ പ്രവേശം 1978ൽ റിലീസ് ചെയ്ത 'തപ്പ് താളങ്ങൾ' എന്ന ചിത്രത്തിലൂടെയാണ്. ഇതിൽ അവർ രജനീകാന്തിന്റെ ഒപ്പം വേഷമിട്ടു. അതിനു ശേഷം ഒരുപറ്റം തമിഴ് സിനിമകളിൽ അവർ അഭിനയിച്ചു. സരിത മലയാള സിനിമയിൽ വന്ന വർഷം 1984. 'ഒരു കൊച്ചു കഥ ആരും പറയാത്ത കഥ'യിൽ തുടക്കം. പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടി, നെടുമുടി വേണു, തിലകൻ എന്നിവർക്കൊപ്പം സരിത പ്രധാനവേഷങ്ങളിൽ ഒരാളായി. അതിനു ശേഷം 'സന്ദർഭം', 'മിനിമോൾ വത്തിക്കാനിൽ', 'കാതോട് കാതോരം' പോലുള്ള ജനപ്രിയ സിനിമകളിൽ സരിത ഭാഗമായി (തുടർന്ന് വായിക്കുക)
advertisement
3/6
1991നു ശേഷം സരിത മലയാള സിനിമയിൽ നിന്നും ഒരു വലിയ ഇടവേള എടുത്തു. അത് കഴിഞ്ഞ് പക്വതയുള്ള കഥാപാത്രങ്ങൾ ചെയ്ത് അവർ വീണ്ടും മലയാള സിനിമയിലെത്തി. 2000ത്തിലെ 'ലൈഫ് ഈസ് ബ്യൂട്ടിഫുൾ', 2003ലെ 'അമ്മക്കിളിക്കൂട്‌' പോലുള്ള ചിത്രങ്ങളിൽ സരിത ശ്രദ്ധേയവേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. അമ്മക്കിളിക്കൂടിനു ശേഷം സരിത പിന്നീട് മലയാളത്തിലേക്ക് മടങ്ങിയില്ല. 2023ൽ റിലീസ് ചെയ്ത 'മാവീരൻ' എന്ന സിനിമയാണ് സരിത ഏറ്റവും ഒടുവിൽ വേഷമിട്ട ചിത്രം

4/6
അതേസമയം, വിജയവാഡയിലെ ആ കുടുംബത്തിൽ നിന്നും ഇളയമകൾ കൂടി സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു. പ്രശസ്ത നടി വിജി ചന്ദ്രശേഖർ സരിതയുടെ അനുജത്തിയാണ്. ഇവർ കൂടുതലായും തമിഴ് സിനിമാ, സീരിയൽ മേഖലയിലെ താരമാണ്. 'തില്ലു മുല്ലു' എന്ന ചിത്രത്തിലൂടെ വിജി സിനിമയിലെത്തി. ചേച്ചിയെ പോലെ ആദ്യ ചിത്രം നടൻ രജനീകാന്തിന്റെ ഒപ്പം തന്നെയാവാൻ അനുജത്തിക്കും അവസരം ലഭിച്ചു. തെലുങ്ക്, കന്നഡ, മലയാളം സിനിമകളിൽ വിജി ചന്ദ്രശേഖർ ഇതിനോടകം വേഷമിട്ടു

5/6
ആദ്യ ചിത്രം മികച്ച ഹിറ്റ് സമ്മാനിച്ചിട്ടും, പഠനം തുടരാനായിരുന്നു വിജി ചന്ദ്രശേഖറിന്റെ തീരുമാനം. 1990കൾ വരെ അവർ സിനിമയിൽ നിന്നും മാറിനിന്നു. പിന്നീട് 1993 മുതൽ അഭിനയരംഗത്ത് സജീവമായി. അതിനും മുൻപേ അവർ ടെലിവിഷൻ രംഗത്തിലൂടെ അഭിനയമേഖലയിലേക്ക് തിരിച്ചുവരികയും ചെയ്തിരുന്നു. രണ്ടു പതിറ്റാണ്ട് നീണ്ട കരിയറിൽ വിജി വേഷമിട്ട സീരിയലുകളുടെ എണ്ണം 35 ആണ്. 'ആരോഹണം' എന്ന ചിത്രത്തിൽ ബൈ-പോളാർ ബാധിതയുടെ കഥാപാത്രം വിജി ചന്ദ്രശേഖറിന് നിരൂപക പ്രശംസ നേടിക്കൊടുത്തു

6/6
മലയാളത്തിൽ മൂന്നു സിനിമകളിൽ അവർ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി, ജയറാം എന്നിവരുടെ അമ്മവേഷമാണ് രണ്ടു ചിത്രങ്ങളിലും അവർ അവതരിപ്പിച്ചത്. 'പത്തേമാരി'യിൽ നായകൻ പള്ളിക്കൽ നാരായണൻ എന്ന മമ്മൂട്ടി കഥാപാത്രത്തിന്റെ പേരില്ലാത്ത അമ്മവേഷം അവർ അഭിനയിച്ചു. അതിനു ശേഷം റിലീസ് ചെയ്ത 'തിങ്കൾ മുതൽ വെള്ളിവരെ' എന്ന സിനിമയിലെ ജയറാം കഥാപാത്രം ജയദേവൻ ചുങ്കത്തറ എന്ന ടി.വി. പരമ്പര രചയിതാവിന്റെ അമ്മവേഷത്തിൽ കണ്ടതും വിജി ചന്ദ്രശേഖറിനെ ആയിരുന്നു

ഭീകരാക്രമണത്തിനായി രണ്ടുവര്‍ഷത്തിലേറെയായി സ്‌ഫോടകവസ്തുക്കള്‍ ശേഖരിക്കുന്നു; അറസ്റ്റിലായ ഡോ. ഷഹീന്‍ ഷാഹിദ്

  • ഡോ. ഷഹീൻ ഷാഹിദ് രണ്ടുവർഷത്തിലേറെയായി സ്‌ഫോടകവസ്തുക്കൾ ശേഖരിച്ചുവെന്ന് ശ്രീനഗറിൽ വെളിപ്പെടുത്തി.

  • ഡോ. ഉമർ ഉൻ നബി, ഡോ. മുസമ്മിൽ അഹമ്മദ്, ഡോ. അദീർ മജീദ് റാത്തർ എന്നിവരും ഫരീദാബാദ് മൊഡ്യൂളിൽ.

  • അമോണിയം നൈട്രേറ്റ് പോലുള്ള സ്‌ഫോടകവസ്തുക്കൾ ശേഖരിച്ചുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

View All
advertisement