HBD Vijay | എന്റെ അണ്ണന് ഈ കുഞ്ഞനുജന്റെ ജന്മദിനാശംസകൾ; കുട്ടിക്കാല ചിത്രത്തിൽ വിജയ്‌ക്കൊപ്പമുള്ള അനിയൻ ഈ നടൻ

Last Updated:
കുഞ്ഞുനാൾ മുതലേ വിജയ്‌യെ അണ്ണാ എന്ന് വിളിക്കാൻ അധികാരമുള്ള അനുജനും ഇന്ന് നടനാണ്
1/6
 ഇന്ന് നടൻ ദളപതി വിജയ്ക്ക് (Thapalathy Vijay) ജന്മദിനം. നടൻ ദളപതി വിജയ്‌യെ അണ്ണാ എന്ന് വിളിക്കാൻ അദ്ദേഹത്തിന്റെ ഓരോ ആരാധകനും അവകാശമുണ്ട്. വിജയ് നായകനായ സിനിമകൾ ഇറങ്ങുമ്പോൾ പോലും 'അണ്ണന്റെ' പടം ഇറങ്ങി എന്ന ആവേശവുമായാകും ഓരോ ആരാധകനും ആരാധികയും തിയേറ്ററുകളിൽ എത്തുക. കേരളത്തിൽ തന്നെ പുരുഷ, വനിതാ ആരാധികാ ക്ളബ്ബുകളുള്ള തമിഴ് നടൻ എന്ന നിലയിലും വിജയ് പ്രശസ്തനാണ്. പക്ഷെ ഈ ഫോട്ടോയിൽ കാണുന്നയാൾ രക്തബന്ധം വഴി വിജയ്‌യെ അണ്ണാ എന്ന് വിളിക്കാൻ അധികാരമുള്ള നടനാണ്

advertisement
2/6
 ഈ കുട്ടിക്കാല ചിത്രത്തിൽ വിജയ്‌യുടെ കയ്യിലിരിക്കുന്ന കുഞ്ഞിന് പ്രായം വെറും ആറു മാസം മാത്രം. ആ കുഞ്ഞാണ് മുകളിലെ ചിത്രത്തിലും. ഇരുവരും സിനിമയിലും ഉണ്ടെന്നതാണ് ഈ സഹോദരങ്ങളുടെ പ്രത്യേകത (തുടർന്ന് വായിക്കുക)

3/6
 വിജയ്‌യുടെ പിതാവ് എസ്.എ. ചന്ദ്രശേഖറിന്റെ അനന്തരവനാണ് തമിഴ് നടൻ വിക്രാന്ത്. വിജയ്‌യുടെ കസിൻ. 2005 മുതൽ വിക്രാന്ത് തമിഴ് സിനിമയിലുണ്ട്. കാഴ്ച്ചയിൽ ചില ആംഗിളുകളിൽ തനി വിജയ് തന്നെയാണ് വിക്രാന്ത് എന്ന് പറയാം

4/6
 2005ലെ ആർ.വി. ഉദയകുമാർ ചിത്രത്തിലൂടെയാണ് വിക്രാന്തിന്റെ തുടക്കം. 2022ലെ 'നാൻ മിറുഗമായി മാരാ' എന്ന സിനിമയുമായാണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയത്

5/6
 അടുത്തതായി ലോകേഷ് കനകരാജ് ചിത്രം 'ലിയോ'യിലാണ് വിജയ് വേഷമിടുക. ചിത്രം ഒക്ടോബർ റിലീസ് ആയിരിക്കും. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. നായികയായി തൃഷ വേഷമിടും. സഞ്ജയ് ദത്ത് ചിത്രത്തിൽ ഒരു സുപ്രധാന റോളിൽ അഭിനയിക്കും

6/6
 രണ്ട് ഷേഡുകളുള്ള കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിക്കുന്നതെന്നാണ് ചിത്രത്തിന്റെ ആദ്യ പ്രൊമോ നൽകുന്ന സൂചന. ചോക്ലേറ്റ് നിർമ്മിക്കുന്നതിന്റെ ദൃശ്യങ്ങൾക്കൊപ്പം വാൾ നിർമ്മിക്കുന്നതിന്റെ ക്ലിപ്പുകളും ഉണ്ടായിരുന്നു

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ

  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement