Amala Paul | ഗര്‍ഭകാല ശുശ്രുഷയ്ക്കിടെ 'മലാസനം' പരിശീലിച്ച് നടി അമലാ പോള്‍; വീഡിയോ പകര്‍ത്തി ഭര്‍ത്താവ്

Last Updated:
പ്രസവത്തിന് മുന്‍പ് പെല്‍വിക് ശക്തി വര്‍ധിപ്പിക്കുന്നതിനും നല്ല വൈബിനും വേണ്ടിയാണ് ഇത് ചെയ്യുന്നതെന്ന് താരം പറയുന്നു.
1/7
 ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് തെന്നിന്ത്യന്‍ താരം അമലാ പോളും പങ്കാളി ജഗത് ദേശായിയും. പ്രസവത്തിന് മുന്‍പുള്ള കാലം ഏറെ ശ്രദ്ധയോട് കൂടി കൊണ്ടുപോകുന്നതില്‍ വേണ്ടത്ര പരിഗണന ഇരുവരും നല്‍കുന്നുണ്ട്.

advertisement
2/7
 ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു വീഡിയോയില്‍ കടപ്പുറത്തെ പാറയില്‍ ഇരുന്ന് മലാസനം എന്ന യോഗാ പൊസിഷന്‍ പരിശീലിക്കുന്ന അമലാ പോളിനെ കാണാം, പ്രസവത്തിന് മുന്‍പ് പെല്‍വിക് ശക്തി വര്‍ധിപ്പിക്കുന്നതിനും നല്ല വൈബിനും വേണ്ടിയാണ് ഇത് ചെയ്യുന്നതെന്ന് താരം പറയുന്നു.

3/7
 ബീച്ചിലൂടെ നഗ്നപാദയായുള്ള നീണ്ട നേരത്തെ നടത്തവും സൂര്യാസ്തമയം കാണലും തന്‍റെ ഗര്‍ഭകാലത്തുള്ള ഓക്കാനം പോലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഉത്തമ പരിഹാരമാണെന്നും അമല പോള്‍ പറയുന്നു.

4/7
 കാലുകൾ മണലിലും ഉപ്പുവെള്ളത്തിലും തൊടുമ്പോൾ അത് ഒരു അത്ഭുത രോഗശാന്തിയായാണ് അനുഭവപ്പെടുന്നതെന്നും താരം പറഞ്ഞു.  ഡോക്ടറുടെ ഉപദേശം പ്രകാരം മാത്രം ഇതു ചെയ്യണമെന്നും അമല മുന്നറിയിപ്പ് നല്‍കി.

5/7
 എൻ്റെ ഒഴുക്കിൽ നിന്ന് എന്നെ തടയാതെ എൻ്റെ ചുവടുകൾ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുന്ന ഏറ്റവും നല്ല ഭർത്താവും ഏറ്റവും നല്ല സുഹൃത്തും ആയ ജഗത് ദേശായിയെ കുറിച്ചും താരം പോസ്റ്റില്‍ പറയുന്നുണ്ട്. 

6/7
 വിവാഹം കഴിഞ്ഞു രണ്ടു മാസങ്ങൾ പിന്നിട്ടപ്പോൾ താൻ ഗർഭിണിയാണെന്ന വിവരം അമല പോൾ സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ചിരുന്നു. ഇതിന്  അമലയെ വിമര്‍ശിച്ചവരും പിന്തുണച്ചവരും ഏറെയാണ്. 

7/7
 കഴിഞ്ഞ പിറന്നാളിന് ജഗത് ദേശായി അമലയെ പ്രൊപ്പോസ് ചെയ്യുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്താണ് വിവാഹം ഉടനെ എന്ന സൂചന നൽകിയത്. ഗര്‍ഭിണിയാണെന്ന വാര്‍ത്ത പുറത്തുവന്നതോടെ മെറ്റേണിറ്റി ഫോട്ടോഷൂട്ടുമായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ദമ്പതികള്‍.

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ

  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement