Amala Paul: 'ജഗതുമായുള്ള പ്രണയം തുടങ്ങിയതിന്റെ രണ്ടാം മാസം ഗർഭിണിയായി...പെട്ടെന്ന് ലൈഫ് മാറി'; അമല പോള്
- Published by:Sarika N
- news18-malayalam
Last Updated:
തന്റെ ഗർഭ കാലഘട്ടത്തെ കുറിച്ച് പുസ്തകം എഴുതാന് ആഗ്രഹിക്കുന്നതായി അമല പോൾ വെളിപ്പെടുത്തി
ഒട്ടനവധി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് അമല പോൾ (Amala Paul). കുറച്ച് വേഷങ്ങൾ മാത്രമേ ചെയ്തിട്ടുള്ളു എങ്കിലും സിനിമ മേഖലയിൽ തന്റേതായ മുഖം പതിപ്പിക്കാൻ നടിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. മലയാള സിനിമയ്ക്ക് അകത്തും പുറത്തും ഒട്ടനവധി ആരാധകരുള്ള താരത്തിന്റെ വിവാഹമോചനവും രണ്ടാം വിവാഹവും മകന്റെ ജനനവും തുടങ്ങിയ വിശേഷങ്ങൾ ഒക്കെ തന്നെ അമല ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നീലത്താമര എന്ന മലയാളസിനിമയിലൂടെയാണ് അമല ചലച്ചിത്ര രംഗത്തേക്ക് ചുവടുവയ്ക്കുന്നത്. തുടക്കം മലയാളത്തിലാണെങ്കിലും തുടർന്ന് തമിഴ് , തെലുങ്ക് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.അന്യഭാഷ ചിത്രങ്ങളിൽ തിരക്കിലായപ്പോഴും ഇടക്ക് മലയാള സിനിമയിലും മുഖം കാണിക്കാൻ അമല മറന്നിട്ടില്ല. താരത്തിന്റെ ആദ്യ പ്രണയവിവാഹം സംവിധായകൻ എ എല്‍ വിജയ് ആയിട്ടായിരുന്നു. എന്നാൽ വിവാഹശേഷം അധികനാൾ ആ ബന്ധം നിലനിന്നിരുന്നില്ല.
advertisement
താരത്തിന്റെ ആദ്യ ബന്ധത്തിന്റെ വേർപിരിയലും സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു.വ്യക്തി ജീവിതത്തിലെ പ്രതിസന്ധികൾ തന്റെ കരിയറിനെ ബാധിക്കരുതെന്ന കാര്യത്തിൽ ഏറെ നിര്‍ബന്ധമുണ്ടായിരുന്നു അമലയ്ക്ക്. വിവാഹമോചനം കഴിഞ്ഞ് ഏറെ നാളുകൾക്ക് ശേഷമാണ് അമല വീണ്ടും ഗുജറാത്തുകാരൻ ബിസിനസുകാരനായ ജഗത് ദേശായിയുമായി (Jagat Desai) പ്രണയത്തിലാകുന്നത്. ഇപ്പോഴിതാ, തന്റെ പ്രണയകാലത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് അമല. തമിഴ് യൂട്യൂബ് ചാനലായ ജെഎഫ്ഡബ്ല്യൂയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നിരിക്കുകയാണ്. തന്റെ ഗർഭകാലത്തിനെ കുറിച്ച് ഒരു ബുക്ക് എഴുതാൻ ആഗ്രിക്കുന്നതായി അമല പറയുന്നു. തന്റെ യാത്ര ഒരിക്കലും സിമ്പിൾ ആയിരുന്നില്ല. എന്താണ് അടുത്ത നടക്കാൻ പോകുന്നതെന്ന് അറിയാതെയുള്ള യാത്രയായിരുന്നു അത്. ട്രൈമസ്റ്ററുകളെ ജഗത് സെമസ്റ്ററെന്നാണ് വിശേഷിപ്പിച്ചിരുന്നത്.
advertisement
ഗർഭകാലത്തിലെ ഓരോ മാസവും വ്യത്യസ്തമായിരുന്നുവെന്ന് അമല പറയുന്നു. വ്യക്തിയെന്ന നിലയില്‍ ഒരുപാടാ മാറ്റങ്ങൾ വരുത്താൻ എന്റെ ഗർഭകാലം സഹായിച്ചിട്ടുണ്ട്. മുൻപ് എന്റെ ഫസ്റ്റ് പ്രൈയോറിറ്റി ഞാന്‍ തന്നെയായിരുന്നു. എന്നാൽ പ്രസവ ശേഷം എന്റെ ലോകം തന്നെ കുഞ്ഞില്‍ ഒതുങ്ങുകയായിരുന്നു. മറ്റുള്ളവരെ പരിചരിക്കുമ്പോഴാണ് ട്രൂ ഹാപ്പിനെസ് എന്നൊക്കെ കേട്ടിട്ടുണ്ട്. ഇപ്പോൾ അത് സ്വയം അനുഭവിച്ച് അറിയുകയാണ്. മകൻ വന്നതിന് ശേഷം ജീവിതം ഒരുപാട് മനോഹരമാണെന്ന് താരം പറയുന്നു.
advertisement
നിലവിലെ ജീവിതസാഹചര്യത്തിൽ അഞ്ച് മണിക്കൂര്‍ കൃത്യമായി ഉറങ്ങിയത് എപ്പോഴാണെന്ന് ഓര്മയില്ലെന്ന് അമല പറയുന്നു. ഞാൻ ഉറങ്ങിയില്ലെങ്കിലും എന്റെ മകൻ ഉറങ്ങുന്നുണ്ടോ എന്ന് ഞാൻ ശ്രദ്ധിക്കാൻ തുടങ്ങി. രണ്ട് മണിക്കൂര്‍ ഉറങ്ങിയാലും ഇപ്പോള്‍ ഫുള്‍ എനര്‍ജറ്റിക്കാണ്. മകന്റെ പേര് ഇലൈ എന്നാണ്. ഇലൈ എന്നാല്‍ ഗോഡ് എന്നാണ് അര്‍ത്ഥം. ജീവിതം ഒരു ചോദ്യചിഹ്നമായി നിന്നപ്പോഴാണ് മകൻ ജനിക്കുന്നത്. ഞാനും ജഗതും കണ്ടുമുട്ടി രണ്ട് മാസമായപ്പോഴേക്കും ഞാന്‍ പ്രഗ്നന്റായി. അതിന് ശേഷമാണ് വിവാഹം എന്ന തീരുമാനത്തിലേക്ക് ഞങ്ങൾ എത്തുന്നത്.
advertisement
ഇലൈ ജനിച്ചതിന് മുൻപും ശേഷവുമുള്ള മാറ്റം തനിക്ക് തന്നെ മനസിലാക്കാൻ പറ്റുന്നുണ്ടെന്ന് താരം പറയുന്നു.നിലവിൽ അമ്മ ജീവിതം ആസ്വദിച്ച് വരികയാണ് അമല. അമ്മയായപ്പോഴും സിനിമയില്‍ സജീവമാണ് താരം. എല്ലാത്തിനും സപ്പോര്‍ട്ടുമായി ജഗതും കൂടെയുണ്ട്. അമ്മയായെന്ന് കരുതി പ്രൊഫഷനില്‍ നിന്നും മാറി നില്‍ക്കേണ്ട കാര്യമില്ലെന്നായിരുന്നു ജഗത് പറഞ്ഞത്. വിശ്രമിക്കേണ്ട സമയമാണെന്ന് പലരും പറഞ്ഞെങ്കിലും ആരോഗ്യം കൂടി പരിഗണിച്ച് മുന്നേറുകയായിരുന്നു ഇരുവരും. മകനായ ഇളൈയുടെ വിശേഷങ്ങളും അമല സോഷ്യല്‍മീഡിയയിലൂടെ പങ്കിടാറുണ്ട്.