Anaswara Rajan Mammootty: അനശ്വരയുടെ സ്വന്തം മമ്മൂട്ടിച്ചേട്ടൻ; മോഹം സഫലമാക്കി താരം
- Published by:ASHLI
- news18-malayalam
Last Updated:
രേഖാചിത്രത്തിന്റെ അണിയറപ്രവർത്തകർ മമ്മൂട്ടിയുടെ വീട്ടിൽ ഒന്നിച്ചപ്പോഴാണ് അനശ്വരയുടെ ആ വലിയ മോഹം യാഥാർത്ഥ്യമായത്
advertisement
നടൻ മമ്മൂട്ടിയുടെ കടുത്ത ആരാധികയായ അനശ്വര അദ്ദേഹത്തിനൊപ്പം ഫോട്ടോയെടുത്ത് അതിൽ ഓട്ടോഗ്രാഫ് വാങ്ങി. ഈ ചിത്രങ്ങൾ അനശ്വര തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത് ആസിഫ് അലി, അനശ്വര രാജൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഇൻവെസ്റ്റിഗേഷൻ ഡ്രാമ സിനിമയാണ് രേഖാചിത്രം.
advertisement
advertisement
മമ്മൂക്കയെ വീണ്ടും കാണാൻ അവസരം കിട്ടിയപ്പോൾ ആ ഫോട്ടോ പ്രിന്റടിച്ച് കയ്യിൽ കരുതി. അതിൽ സ്നേഹപൂർവം മമ്മൂട്ടിച്ചേട്ടൻ എന്നെഴുതി ഒപ്പിട്ടു വാങ്ങുകയായിരുന്നു.പ്രിയപ്പെട്ട മമ്മൂട്ടി ചേട്ടന്; ഒത്തിരി സ്നേഹത്തോടെ അനുജത്തി രേഖ പത്രോസ് എന്ന ക്യാപ്‍ഷനോടെ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം അനശ്വര ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
advertisement
advertisement