'അധ്വാനത്തിന് ഫലമുണ്ടായി; ഞാന്‍ ഇവിടെ വന്നത് എന്തിനാണോ അത് നേടി';സന്തോഷം പങ്കുവച്ച് നടി സനുഷ
- Published by:Sarika KP
- news18-malayalam
Last Updated:
കുടുംബത്തിനു വേണ്ടി തന്റെ ഈ നേട്ടം സമർപ്പിക്കുകയാണെന്നു കുറിച്ചാണ് സനുഷ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
advertisement
advertisement
ബിരുദ ദാന ചടങ്ങിനു ശേഷം പകർത്തിയ ചിത്രങ്ങളോടൊപ്പം ഒരു ഹൃദയഹാരിയായ കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്. പഠനകാലത്ത് അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകളെക്കുറിച്ചാണ് താരം കുറിപ്പിൽ പറയുന്നത്. എല്ലായ്പ്പോഴും കൂടെ നിന്ന കുടുംബത്തിനു വേണ്ടി തന്റെ ഈ നേട്ടം സമർപ്പിക്കുകയാണെന്നു സനുഷ പറഞ്ഞ് കൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
advertisement
advertisement
രണ്ടു വര്‍ഷങ്ങള്‍ നീണ്ട പോരാട്ടങ്ങള്‍, പഠനം ഉപേക്ഷിക്കാനുള്ള ചിന്ത, വീട് നഷ്ടപ്പെട്ടുവെന്ന തോന്നല്‍, കരച്ചില്‍, ഉറക്കമില്ലാത്ത രാത്രികള്‍, പാര്‍ട്ട് ടൈം ആന്‍ഡ് ഫുള്‍ ടൈം ജോലികള്‍, കഠിനാധ്വാനം, ആരോഗ്യപ്രശ്‌നങ്ങള്‍, മാനസിക സമ്മര്‍ദ്ദം തുടങ്ങിയ ഓരോ വികാരവും മനസ്സിലൂടെ കടന്നുപോയി. പക്ഷേ ഇപ്പോള്‍ എന്റെ അധ്വാനത്തിന് ഫലമുണ്ടായതായി ഞാന്‍ തിരിച്ചറിയുന്നു.
advertisement
advertisement
advertisement