Veena Nair: 'ഇത് എന്റെ ജീവിതത്തിലെ പുതിയ തുടക്കം കൂടെ നിന്നവർക്ക് നന്ദി'; സന്തോഷം പങ്കുവച്ച് നടി വീണ നായര്
- Published by:Sarika N
- news18-malayalam
Last Updated:
നടി വീണ്ടും വിവാഹിതയാകാന് പോകുന്നതിന്റെ സൂചനയാണോ ഇതെന്ന് ആരാധകർ ചോദിക്കുന്നു
മലയാളികൾക്ക് സുപരിചിതയായ താരമാണ് വീണ നായർ (Veena Nair) . നടി, നർത്തകി എന്നി മേഖലകളിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കാൻ നടിക്ക് കഴിഞ്ഞിട്ടുണ്ട്. ബിഗ് സ്ക്രീനിൽ മാത്രം ഒതുങ്ങാതെ ടെലിവിഷൻ സീരിയലുകളിലൂടെയും വീണ പ്രേക്ഷകർക്ക് മുന്നിൽ എത്താറുണ്ട്. ബിഗ് ബോസിൽ (Bigg Boss)മത്സരാർത്ഥിയായി എത്തിയതിന് ശേഷമാണു വീണയുടെ വ്യക്തി ജീവിതം പ്രേക്ഷരുടെ മുന്നിലേക്കെത്തിയത്. വില്ലത്തിയായും കോമഡി നടിയായും പ്രേക്ഷകരെ ചിരിപ്പിക്കുകയൂം കരയിപ്പിക്കുകയും ചെയ്യിച്ച നടിയുടെ ജീവിതം സിനിമ പോലെ അത്ര എളുപ്പമല്ലെന്ന് തുറന്ന് കാണിക്കാൻ ഒരു റിയാലിറ്റി ഷോ വേണ്ടിവന്നു.
advertisement
ജീവിതത്തിലെ പല ഘട്ടങ്ങളിലും പൊരുതി ജയിച്ച വീണ ഇപ്പോഴിതാ പ്രേക്ഷകർക്ക് മുന്നിൽ മറ്റൊരു സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ്. ജീവിതത്തിലെ പുതിയ തുടക്കമാണ് ഇതെന്നാണ് വീണ തന്നെ പറയുന്നത്. തന്റെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവച്ച ഒരു സ്റ്റോറിയിലൂടെയാണ് നടി തന്റെ ജീവിതത്തിലെ പുതിയ തുടകത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.
advertisement
വീണ പങ്കുവച്ച സ്റ്റോറിയുടെ പൂർണരൂപം ഇങ്ങനെ,' ജീവിതത്തിലെ ഒരു പുതിയ കാര്യം നിങ്ങളോട് പങ്കുവയ്ക്കുന്നതിന്റെ ത്രില്ലിലാണ് ഞാന്‍, കാത്തിരിക്കൂ.ഇത് സാധ്യമാക്കി തന്ന പ്രപഞ്ചത്തിന് നന്ദി'. വീണ കുറിച്ചു. നടി പറയാൻ പോകുന്ന സര്‍പ്രൈസ് ന്യൂസ് എന്താണെന്ന ചർച്ചയിലാണ് ആരാധകരും. എന്തായാലും വലിയൊരു സൂചനയാണ് താരം നൽകിയിരിക്കുന്നത്.
advertisement
നിരവധി ആരാധകരാണ് നടിയുടെ മറ്റ് പോസ്റ്റുകളിൽ ഈ സർപ്രൈസിനെ കുറിച്ച് ചോദിച്ചിരിക്കുന്നത്. പുതിയ ബിസിനസ് ആണോ ? അതോ നൃത്ത വിദ്യാലയം തുടങ്ങാൻ പോകുവാണോ എന്നിങ്ങനെ പോകുന്നു ആരാധകരുടെ പ്രവചനങ്ങൾ. രണ്ടാമതും വിവാഹം കഴിക്കാൻ പോകുന്നതിന്റെ സൂചനയാണോ ഇതെന്നും ആരാധകർ ചോദിക്കുന്നു. എന്നാൽ ആരാധകരുടെ പ്രവചനങ്ങൾക്കൊന്നും തന്നെ വീണ ഇതുവരെ മറുപടി നൽകിയിട്ടില്ല.
advertisement
വീണ ബിഗ്ബോസ് ഹൗസിൽ എപ്പോഴും പറയുന്ന പേരുകൾ കണ്ണേട്ടൻ, അമ്പൂച്ചൻ എന്നിവരുടേതായിരുന്നു. നടിയുടെ മുൻ ഭർത്താവ് ആർ.ജെ. അമനും, മകൻ അമ്പാടിയുമാണത്. ഈ അടുത്താണ് നടി വിവാഹ മോചിതയായി എന്ന് ഔദ്യോഗികമായി ആരാധകരെ അറിയിച്ചത്. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. പൂര്‍ണമായും ആ ബന്ധത്തില്‍ നിന്ന് മുന്നോട്ട് വന്നുവെന്ന് വീണ തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.







