അയ്യോ! നാല് പെൺമക്കളോ എന്ന് വിലപിച്ചവർ കാണൂ; അഹാനയുടെ വീട്ടിൽ നേട്ടത്തിന് മുകളിൽ നേട്ടം

Last Updated:
'ഇനി ഇവരോട് പറഞ്ഞിട്ട് കാര്യമില്ല' എന്ന് ഒരുകാലത്തു പഴികേൾക്കേണ്ടി വന്നവരാണ് കൃഷ്ണകുമാറും കുടുംബവും
1/6
'ഇനി ഇവരോട് പറഞ്ഞിട്ട് കാര്യമില്ല' എന്ന് ഒരുകാലത്തു കേൾക്കേണ്ടി വന്നതിനെക്കുറിച്ച് അഹാന കൃഷ്ണ (Ahaana Krishna) ഒരിക്കൽ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. ഒന്നും രണ്ടുമല്ല, പെണ്മക്കൾ നാല് പേരാണ് ഈ കുടുംബത്തിൽ. എല്ലാവരും തമ്മിൽ വലിയ പ്രായവ്യത്യാസവുമില്ല. വീട്ടിൽ വരുമാനമുള്ള ഒരേയൊരാൾ അച്ഛൻ കൃഷ്ണകുമാർ (Krishnakumar) മാത്രം. കിച്ചു എന്ന് വിളിക്കുന്ന കൃഷ്ണകുമാറും സിന്ധുവും (Sindhu Krishna) ഈ പെണ്മക്കൾ എല്ലാവരെയും എങ്ങനെ വളർത്തും എങ്ങനെ വിവാഹം കഴിപ്പിച്ചയക്കും തുടങ്ങിയ കാര്യങ്ങളിൽ അവരെക്കാൾ ചിന്താഭാരം നാട്ടുകാർക്കായിരുന്നു

advertisement
2/6
എന്നാൽ, തന്റെ 'സ്ത്രീ' എന്ന് പേരുള്ള വീട്ടിൽ കൃഷ്ണകുമാറും സിന്ധുവും അഹാന, ദിയ, ഇഷാനി, ഹൻസിക എന്നീ നാല് മക്കളെയും വളർത്തി വലുതാക്കി മിടുക്കരാക്കി. ഹൻസിക ഒഴികെ മറ്റു നാലുപേരും പിറന്നത് വാടക വീടുകളിൽ. മക്കൾ വലുതായപ്പോൾ, മൂത്തമകൾ അഹാന കൃഷ്ണ സിനിമയിലെത്തി. പിന്നാലെ ഇഷാനിയും ഹൻസികയും സിനിമയിൽ മുഖം കാണിച്ചു. ദിയ ബിസിനസിലേക്ക് തിരിഞ്ഞു. ഇനി ഈ വീട്ടിൽ സന്തോഷത്തിന്റെ നാളുകളാണ്. അതിനിടയിൽ തന്നെ വീണ്ടും വീണ്ടും ഇവരെ നേട്ടങ്ങൾ തേടിയെത്തുന്നു (തുടർന്നു വായിക്കുക)

3/6
രണ്ടാമത്തെ മകൾ ദിയയുടെ പൊന്നോമനയെ താലോലിക്കാനുള്ള തയാറെടുപ്പിലാണ് ഈ കുടുംബം. അമ്മയാവാനുള്ള ത്രില്ലിൽ കഴിയുന്ന ദിയ കൃഷ്ണയ്ക്ക് അടുത്തിടെ വളകാപ്പ് ചടങ്ങ് നടത്തിയിരുന്നു. ഭർത്താവ് അശ്വിൻ ഗണേഷിന്റെ തമിഴ് പാരമ്പര്യത്തിന്റെ ചുവടുപിടിച്ചാണ് ദിയ കൃഷ്ണയ്ക്ക് അഞ്ചു മാസം തികഞ്ഞതിന്റെയും അതുപോലെതന്നെ വളകാപ്പ് ആഘോഷങ്ങളുടെയും ചടങ്ങുകൾ നടന്നത്. എല്ലാത്തിലും ഒരു സിനിമാറ്റിക് ടച്ച് വേണമെന്ന് ഇവർക്ക് നിർബന്ധമുണ്ട്. ആട്ടവും പാട്ടും ചേർന്ന ഗംഭീര പരിപാടികളാണ് എല്ലായിപ്പോഴും ഇവർ ചേർന്ന് ഒരുക്കുക

4/6
ഒരു വീട്ടിൽ ഇത്രയേറെ യൂട്യൂബ് ചാനലുകൾ ഉണ്ടോ എന്ന ചോദ്യത്തിനും ഇവർ മറുപടി കൊടുത്തുകഴിഞ്ഞിരുന്നു. അച്ഛനും അമ്മയ്ക്കും നാല് പെൺമക്കളിൽ ഓരോരുത്തർക്കും ഉണ്ട് ഒരു യൂട്യൂബ് ചാനൽ. അതിലിനി വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണം തൊട്ട് വിദേശത്തേക്ക് പറപറക്കുന്ന ട്രിപ്പുകളുടെ വരെ വിവരം ഇവർ പോസ്റ്റ് ചെയ്തിട്ടുണ്ടാകും. ലക്ഷങ്ങൾ ആണ് ഇവരുടെ യൂട്യൂബ് വീഡിയോസിന്റെ വ്യൂസ്. മില്യൻസ് നേടാൻ അധികസമയം ഇവർക്ക് കാത്തിരിക്കേണ്ടി വരാറില്ല. അത്രയ്ക്കുണ്ട് കൃഷ്ണകുമാർ കുടുംബത്തിന്റെ ആരാധകരുടെ എണ്ണം

5/6
സെലിബ്രിറ്റി സ്റ്റാറ്റസ് നേടാൻ സിനിമ തന്നെവേണം എന്ന് നിർബന്ധമില്ലാത്തവരാണ് അഹാന കൃഷ്ണയും സഹോദരിമാരും. അതുകൊണ്ട് തന്നെ തങ്ങളുടെ പക്കൽ പ്രതിഭയുണ്ടെങ്കിൽ, അത് പ്രയോജനപ്പെടുത്തി എന്തുവേണമെങ്കിലും കലാപ്രവർത്തകർ എന്ന നിലയിൽ സ്വന്തം വളർച്ചയ്ക്കായി ചെയ്യാം എന്ന് മനസിലാക്കിയാണ് അഹാന കൃഷ്ണയും സഹോദരിമാരും അവരുടെ തട്ടകം സോഷ്യൽ മീഡിയയിലേക്ക് മാറ്റിയത്. അതിനായാണ് അവർ സ്വന്തമായി ഇൻസ്റ്റഗ്രാം, യൂട്യൂബ് ചാനലുകൾ പ്രവർത്തിപ്പിക്കുന്നതും. കഴിഞ്ഞ ദിവസം ഇവിടെ ഇവരുടെ കുടുംബം ഒരു വലിയ നേട്ടം സ്വന്തമാക്കിയിരുന്നു

6/6
കഴിഞ്ഞ ദിവസം അഹാനയും, ദിയയും ഇഷനായിയും ഹൻസികയുമാണ് യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ ഓരോ റാങ്കിലും നിറഞ്ഞത്. എല്ലാം ദിയ കൃഷ്ണയുടെ വളകാപ്പ് ചടങ്ങുമായി ബന്ധപ്പെട്ടായിരുന്നു. ദിയയുടെ വളകാപ്പ് വീഡിയോ ആണ് ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാമത്. ഇതേ ചടങ്ങിലേക്കുള്ള അഹാനയുടെ 'ഈറ്റ് ആൻഡ് ഗെറ്റ് റെഡി വിത്ത് മി' ആണ് രണ്ടാം സ്ഥാനത്ത്.  ഇഷാനിയുടെ 'ഗെറ്റ് റെഡി വിത്ത് മി' നാലാം സ്ഥാനത്തുണ്ട്. ഹൻസികയുടെ വീഡിയോ ആണ് അഞ്ചാം സ്ഥാനത്ത്. കുറ്റം പറഞ്ഞവർക്ക് ഇപ്പോൾ ഈ നാലു പെണ്മക്കളുടെ നേട്ടം എന്തെന്ന് കണ്ടുമനസിലാക്കാവുന്നതാണ്

മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി

  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement