29-ാം വയസിൽ അഹാനയ്ക്ക് അബുദാബിയിൽ ഒരപൂർവ ഭാഗ്യം; കൂടെ അമ്മ സിന്ധുവും
- Published by:meera_57
- news18-malayalam
Last Updated:
അബുദാബിയിൽ ജന്മദിനം ആഘോഷിച്ച അഹാന കൃഷ്ണയ്ക്ക് ഒരപൂർവ ഭാഗ്യവും
അമ്മയും മകളും മാത്രം ചേർന്നൊരു ജന്മദിനാഘോഷം. അഹാന കൃഷ്ണ (Ahaana Krishna) കഴിഞ്ഞ ദിവസം തന്റെ 29-ാം പിറന്നാൾ ആഘോഷിച്ചത് ഇങ്ങനെയാണ്. അമ്മ സിന്ധു മാത്രമേ കൂടെയുണ്ടായിരുന്നുള്ളൂ എങ്കിലും എപ്പോഴും എന്ന പോലെ ആർഭാടങ്ങൾക്ക് ഒരു കുറവും വരുത്തിയില്ല. അബുദാബിയിലേക്ക് യാത്ര ചെയ്താണ് അഹാന കൃഷ്ണ ഇക്കുറി ജന്മദിനം ആഘോഷമാക്കിയത്. ഇതുപോലൊരു മകൾ എല്ലാവർക്കും വേണം എന്ന അഭിപ്രായം വേണ്ടുവോളം ലഭിച്ച അമ്മയാണ് താനെന്നു സിന്ധു വെളിപ്പെടുത്തിയിരുന്നു. ഒരിക്കൽ മക്കളുടെ സ്വപ്നത്തിനായി ത്യാഗങ്ങൾ സഹിച്ച അമ്മയുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കുന്നതിലാണ് അഹാനയ്ക്ക് ഇപ്പോൾ താൽപ്പര്യം
advertisement
താമസിച്ച സ്റ്റാർ ഹോട്ടലിൽ പോലും അഹാനയ്ക്ക് ഒരു സർപ്രൈസ് പിറന്നാൾ വിരുന്ന് ഉണ്ടായിരുന്നു. റൂമിനുള്ളിൽ അതെല്ലാം ഒരുക്കി വെക്കാൻ ഹോട്ടലുകാർ തയാറെടുപ്പുകൾ നടത്തിയിരുന്നു. പിറന്നാൾ ആഘോഷങ്ങൾക്ക് ശേഷം അഹാന ഒരൽപം അഡ്വെഞ്ചർ പരീക്ഷണം കൂടി നടത്തിയിരുന്നു. അബുദാബി കണ്ട എല്ലാപേർക്കും ഇങ്ങനെ ഒരു അവസരം ലഭിച്ചിട്ടുണ്ടോ എന്നാകും അടുത്ത ചോദ്യം. ഇനി അവസരം ലഭ്യമായാലും, അതിനുള്ള ധൈര്യം എത്രപേർക്കുണ്ടാകും എന്നാണ് ചോദ്യം (തുടർന്ന് വായിക്കുക)
advertisement
ഈ നിമിഷത്തിൽ അഹാനയുടെ ഒപ്പമുണ്ടായിരുന്നത് അമ്മ സിന്ധു കൃഷ്ണയും. അബുദാബിയിലെ കടലിൽ ജെറ്റ് കാർ ചീറിപ്പായിച്ച് ഓടിക്കാൻ ലഭിച്ച അവസരം അഹാന പ്രയോജനപ്പെടുത്തി. സ്വന്തമായി കാർ ഓടിക്കാൻ അറിയാവുന്നതു കൊണ്ട് തിരമാലകൾ അലയടിക്കുന്ന കടലിലേക്ക് ജെറ്റ് കാർ ഇറക്കാൻ അഹാനയ്ക്ക് തീർത്തും സങ്കോചമുണ്ടായില്ല. അഹാന തന്റെ പ്രിൻസസ് ഗൗണിൽ പേടിയില്ലാതെ കയറിയപ്പോൾ, ലൈഫ് ജാക്കറ്റ് ധരിച്ചാണ് പിൻസീറ്റിൽ അമ്മ സിന്ധു പിടിച്ചിരുന്നത്
advertisement
അമ്മയും മകളും മാത്രമുള്ള ഈ അപൂർവ യാത്രയുടെ ചിത്രങ്ങൾ അഹാന ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്‌തു. കൂടെ പോകാൻ കഴിയാത്തതിന്റെ സങ്കടം അനുജത്തി ഹൻസികയുടെ കമന്റിൽ കാണാം. കമന്റിൽ ഒരു വൗ പറയുകയാണ് ഹൻസിക. താരങ്ങൾ പലരും അഹാനയുടെ പോസ്റ്റിൽ ലൈക്ക് ചെയ്തിട്ടുണ്ട്. ഇവിടെ എത്തുന്ന വിനോദസഞ്ചാരികൾക്ക് കടലിൽ ഓടിക്കാൻ ജെറ്റ് കാർ വാടകയ്ക്ക് നൽകുന്ന സേവനദാതാക്കളുണ്ട്. അനുജത്തി ദിയ കൃഷ്ണയ്ക്കും ഭർത്താവിനുമൊപ്പം അടുത്തിടെ കൃഷ്ണകുമാർ കുടുംബം ബാലിയിൽ വെക്കേഷൻ ആഘോഷിച്ചിരുന്നു
advertisement
അബുദാബിയിൽ എത്തിയ അഹാന കൃഷ്ണ ഇവിടുത്തെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക് സന്ദർശിച്ചിരുന്നു. തലയിൽ തട്ടമിട്ടു കൊണ്ടുള്ള ചിത്രങ്ങളും അഹാന പോസ്റ്റ് ചെയ്തിരുന്നു. മൊഞ്ചത്തിയായി ഒരുങ്ങി നിന്ന അഹാനയെ അഭിനന്ദിച്ചു കൊണ്ട് ഒരുപാട് പേർ കമന്റ് ചെയ്തിരുന്നു. ഇവിടെയും അഹാനയുടെ കൂടെ അമ്മ സിന്ധു ഉണ്ടായിരുന്നു. സിന്ധുവും ശിരോവസ്ത്രം അണഞ്ഞിരുന്നു. സുഹൃത്തുക്കളും സഹപ്രവർത്തകരുമായി നിരവധിപ്പേർ അഹാന കൃഷ്ണയ്ക്ക് പിറന്നാൾ ആശംസിച്ചിരുന്നു. പിറന്നാൾ ആശംസിച്ചവരിൽ നടൻ ദുൽഖർ സൽമാനുമുണ്ട്
advertisement
അഹാന കൃഷ്ണയും അമ്മയും അബുദാബിയിൽ ജെറ്റ് കാർ റൈഡിനിടയിൽ. അച്ഛൻ കൃഷ്ണകുമാറും അമ്മ സിന്ധുവും അഹാനയ്ക്ക് പിറന്നാൾ ആശംസയുമായി പ്രത്യേകം പോസ്റ്റുകൾ ഇട്ടിരുന്നു. ഈ പ്രായത്തിനുള്ളിൽ ഇൻസ്റ്റഗ്രാമിൽ മൂന്നു മില്യൺ ഫോളോവേഴ്സ് അഹാനയ്ക്ക് സ്വന്തമായുണ്ട്. കൃഷ്ണകുമാറിനും സിന്ധുവിനും നാല് പെണ്മക്കൾക്കും ഓരോരോ യൂട്യൂബ് ചാനലുകളും ഉണ്ട്. സോഷ്യൽ മീഡിയ തന്റെ തൊഴിലിടം എന്ന് സമ്മതിക്കാൻ അഹാനയ്ക്ക് വിരോധമേതുമില്ല