Ahaana Krishna | അഹാനയുടെയും കുടുംബത്തിന്റെയും 20 വർഷം പഴക്കമുള്ള 'സ്ത്രീ' വീടിന് ഒരു പൊളിച്ചുപണി; പുതിയ മാറ്റങ്ങൾ ഇങ്ങനെ

Last Updated:
മനസ് നിറയുന്ന നിലയിൽ വീടിന് പുത്തൻ രൂപഭാവം ലഭിച്ചതിന്റെ സന്തോഷത്തിൽ അഹാന കൃഷ്ണ
1/8
അഹാന കൃഷ്ണയുടെയും രണ്ടനുജത്തിമാരുടെയും ബാല്യകാലത്ത് അവർക്ക് സ്വന്തമായ തണലാണ് തിരുവനന്തപുരം മരുതംകുഴിയിലെ 'സ്ത്രീ' വീട്. വീട്ടിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ ആയതുകൊണ്ടും, അക്കാലത്ത് കൃഷ്ണകുമാർ പ്രശസ്തമായ സ്ത്രീ സീരിയലിലെ വില്ലൻ കഥാപാത്രം അവതരിപ്പിച്ചത് കൊണ്ടും വീടിന് മറ്റൊരു പേരിടാൻ കുടുംബത്തിന് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല. ആ വീട് ഉയർന്നിട്ട് ഇരുപത് വർഷത്തോളമാകുന്നു
അഹാന കൃഷ്ണയുടെയും (Ahaana Krishna) രണ്ടനുജത്തിമാരുടെയും ബാല്യകാലത്ത് അവർക്ക് സ്വന്തമായ തണലാണ് തിരുവനന്തപുരം മരുതംകുഴിയിലെ 'സ്ത്രീ' വീട്. വീട്ടിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ ആയതുകൊണ്ടും, പ്രശസ്തമായ 'സ്ത്രീ' സീരിയലിലെ വില്ലൻ കഥാപാത്രം അക്കാലത്ത് കൃഷ്ണകുമാർ അവതരിപ്പിച്ചത് കൊണ്ടും വീടിന് മറ്റൊരു പേരിടാൻ കുടുംബത്തിന് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല. ആ വീട് ഉയർന്നിട്ട് ഇരുപത് വർഷത്തോളമാകുന്നു
advertisement
2/8
ഈ വീട്ടിലാണ് അഹാനയുടെ ഏറ്റവും ഇളയ അനുജത്തിയായ ഹൻസികയുടെ പിറവി. ഹൻസികക്ക് പ്രായം 18 കഴിഞ്ഞിരിക്കുന്നു. ഈ വീടിന് ഒരൽപം മിനുക്കുപണികൾ വേണം എന്ന ചിന്ത അഹാനയുടെ മനസ്സിൽ ഉയർന്നു. ആ വിശേഷവും അഹാന പങ്കിടുന്നു (തുടർന്ന് വായിക്കുക)

3/8
വീടിന് പൊളിച്ചുപണി എന്ന് പറയുമ്പോൾ വീടിന്റെ മുഖഛായ പുറത്തു നിന്നും മാറ്റുന്നതിൽ അല്ലായിരുന്നു അഹാനയ്ക്ക് ശ്രദ്ധ. പകരം, വീടിന്റെ ഉള്ളിൽ പഴയ അലമാരകളും സ്റ്റോറേജ് ഏരിയകളും വേറൊരു രീതിയിൽ മാറ്റുക എന്നതായിരുന്നു. ആ മാറ്റത്തിനു ശേഷം അഹാന അവരുടെ ഇന്റീരിയർ ഡിസൈനറുടെ പേജിൽ നിന്നും വ്ലോഗ് പോസ്റ്റ് ചെയ്തു

4/8
വീടിന്റെ മുറ്റവും റംബൂട്ടാൻ പൂത്ത പൂന്തോട്ടവും എല്ലാം ഇന്നും അതിന്റെ ശോഭ കെടാതെ തന്നെ അവിടെയുണ്ട്. എന്നാൽ അലമാരയിലും മറ്റും ചിതലിന്റെ പ്രശ്നവും കാലപ്പഴക്കകത്തിന്റേതായ വിഷയങ്ങളും ആരംഭിച്ചിരുന്നു. ഇതിനു ശാശ്വത അപരിഹാരം ആവശ്യമായി വന്നു
വീടിന്റെ മുറ്റവും റംബൂട്ടാൻ പൂത്ത പൂന്തോട്ടവും എല്ലാം ഇന്നും അതിന്റെ ശോഭ കെടാതെ തന്നെ അവിടെയുണ്ട്. എന്നാൽ അലമാരയിലും മറ്റും ചിതലിന്റെ പ്രശ്നവും കാലപ്പഴക്കത്തിന്റേതായ വിഷയങ്ങളും ആരംഭിച്ചിരുന്നു. ഇതിനു ശാശ്വത പരിഹാരം ആവശ്യമായി വന്നു
advertisement
5/8
തുടക്കത്തിൽ തന്നെ ഉദ്ദേശിക്കുന്ന മാറ്റങ്ങളുടെ ഒരു 3D രൂപം വീഡിയോയായി ഡിസൈനർമാർ അഹാനയ്ക്ക് നൽകി. അതങ്ങനെ തന്നെ ഉരുത്തിരിഞ്ഞു വരുമോ എന്ന് സംശയിച്ചെങ്കിലും, ഒടുവിൽ അഹാനയെ പോലും അമ്പരപ്പിച്ചു കൊണ്ട് വീടിന്റെ സ്റ്റോറേജ് മേഖല അടിമുടി മാറി

6/8
വീടിന്റെ അകത്തളത്തിന്റെ ഇപ്പോഴത്തെ ലുക്കിൽ ചിലതും അഹാന വീഡിയോയിൽ പരിചയപ്പെടുത്തി. അഹാനയുടെ 'സ്ത്രീ' വീട് ഇടയ്ക്കും മുറിക്കും കുടുംബത്തിന്റെ വ്ലോഗുകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. വീഡിയോയും ഫോട്ടോഷൂട്ടും ഒക്കെ നടക്കുന്ന സ്ഥലമാണിത്
വീടിന്റെ അകത്തളത്തിന്റെ ഇപ്പോഴത്തെ ലുക്കിൽ ചിലതും അഹാന വീഡിയോയിൽ പരിചയപ്പെടുത്തി. അഹാനയുടെ 'സ്ത്രീ' വീട് ഇടയ്ക്കും മുറയ്ക്കും കുടുംബത്തിന്റെ വ്ലോഗുകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. വീഡിയോയും ഫോട്ടോഷൂട്ടും ഒക്കെ നടക്കുന്ന സ്ഥലമാണിത്
advertisement
7/8
വീട്ടിൽ ഷൂട്ടിംഗ് കേന്ദ്രീകരിച്ച് ഒരു സ്റ്റുഡിയോ റൂം തന്നെ തയാറാക്കിയിട്ടുണ്ട്. 'കൃഷ്ണ' സഹോദരിമാർ നാലുപേരും ഈ സ്റ്റുഡിയോ സ്‌പെയ്‌സ് വേണ്ടുവോളം ഉപയോഗിക്കാറുണ്ട്. അമ്മ സിന്ധു കൃഷ്ണയാണ് പലപ്പോഴും പ്രധാന സാങ്കേതിക സഹായി

8/8
പുതിയ മാറ്റങ്ങളുടെ ചെലവ് എത്രയെന്ന് അഹാന വെളിപ്പെടുത്തിയില്ല എങ്കിലും മനസ് നിറയുന്ന നിലയിൽ വീടിന് പുത്തൻ രൂപഭാവം ലഭിച്ചതിന്റെ സന്തോഷത്തിലാണ് അഹാന കൃഷ്ണ
പുതിയ മാറ്റങ്ങളുടെ ചെലവ് എത്രയെന്ന് അഹാന വെളിപ്പെടുത്തിയില്ല എങ്കിലും മനസ് നിറയുന്ന നിലയിൽ വീടിന് പുത്തൻ രൂപഭാവം ലഭിച്ചതിന്റെ സന്തോഷത്തിലാണ് അഹാന കൃഷ്ണ
advertisement
'ക്രിസ്മസിന്റെ ആവേശം സമൂഹത്തിൽ ഐക്യവും നന്മയും പ്രചോദിപ്പിക്കട്ടെ'; ഡൽഹിയിൽ ക്രിസ്മസ് ശുശ്രൂഷയിൽ പ്രധാനമന്ത്രി
'ക്രിസ്മസിന്റെ ആവേശം സമൂഹത്തിൽ ഐക്യവും നന്മയും പ്രചോദിപ്പിക്കട്ടെ'; ഡൽഹിയിൽ ക്രിസ്മസ് ശുശ്രൂഷയിൽ പ്രധാനമന്ത്രി
  • പ്രധാനമന്ത്രി മോദി ഡൽഹിയിലെ കത്തീഡ്രൽ ചർച്ച് ഓഫ് ദി റിഡംപ്ഷനിൽ ക്രിസ്മസ് ശുശ്രൂഷയിൽ പങ്കെടുത്തു

  • ക്രിസ്മസിന്റെ ആത്മാവ് സമൂഹത്തിൽ ഐക്യവും നന്മയും പ്രചോദിപ്പിക്കട്ടെയെന്ന് പ്രധാനമന്ത്രി പറഞ്ഞു

  • സ്നേഹം, സമാധാനം, കാരുണ്യം എന്നിവയുടെ സന്ദേശം ക്രിസ്മസ് ശുശ്രൂഷയിൽ പ്രതിഫലിച്ചുവെന്ന് മോദി പറഞ്ഞു

View All
advertisement