Ahaana Krishna | 'വല്യമ്മ' റോളിൽ പൊളിക്കുവാണല്ലോ അഹാന; നീഓമിന്റെ പുത്തൻ അപ്‌ഡേറ്റുമായി ദിയ
- Published by:meera_57
- news18-malayalam
Last Updated:
നീഓം അശ്വിൻ കൃഷ്ണയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ കേരളത്തിലെ ഏറ്റവും പുതിയ താരം എന്ന് പറയാം
നീഓം അശ്വിൻ കൃഷ്ണയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ കേരളത്തിലെ ഏറ്റവും പുതിയ താരം എന്ന് പറയാം. നടനും ബി.ജെ.പി. നേതാവുമായ കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറുമായ ദിയ കൃഷ്ണയുടെ (Diya Krishna) പുത്രനാണ് നീഓം. പിറന്നിട്ടു കേവലം ദിവസങ്ങൾ മാത്രം. ഇതുവരെയും അവന്റെ മുഖം ആരും കണ്ടില്ല എങ്കിലും, കുഞ്ഞിന്റെ കൊഞ്ചലുകളും ആ കുഞ്ഞിക്കാലുകളും ഏവർക്കും സുപരിചിതമായിക്കഴിഞ്ഞു. പെണ്ണുങ്ങൾ മാത്രമെന്ന് വിളിപ്പേര് വീണ ദിയ കൃഷ്ണയുടെ വീട്ടിലേക്കാണ് അടുത്ത തലമുറയിൽ നിന്നും ഒരു ആൺതരിയുടെ പ്രവേശം. വല്യമ്മയായ അഹാനക്കും ഇളയമ്മമാരായ ഇഷാനിക്കും ഹൻസികയ്ക്കും കൂടി അവകാശപ്പെട്ട സന്തോഷമാണത്
advertisement
ത്രില്ലിന്റെ കാര്യത്തിൽ കുടുംബത്തിലെ ഒരാളെയും പിന്നിലല്ല. ജൂനിയർ ഓസി വരും എന്ന പ്രതീക്ഷ പുലർത്തിയ ആൾക്കാരുടെ ഇടയിലേക്കാണ് ജൂനിയർ അശ്വിന്റെ സ്റ്റൈലൻ വരവ്. എന്നാലും ആൺകുഞ്ഞെന്നോ പെൺകുഞ്ഞെന്നോ പറഞ്ഞ് വിളിക്കാനൊന്നും സമയം ചിലവിടാതെ, തങ്ങൾക്ക് കിട്ടിയ നിധിയെ താലോലിക്കുന്ന തിരക്കിലാണ് അവർ ഓരോരുത്തരും. അഹാന 'വല്യമ്മ'യും അക്കാര്യത്തിൽ ഒട്ടും പിന്നിലല്ല (തുടർന്ന് വായിക്കുക)
advertisement
ഓമി എന്ന ഓമനപ്പേരുവീണ കുഞ്ഞിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണിത്. ഇതിനിടെ ദിയ പിറന്നപ്പോൾ രണ്ടു വയസുകാരിയായ അഹാന കൃഷ്ണയുടെ ചില കുറുമ്പുകൾ അമ്മ സിന്ധു കൃഷ്ണ ഒരിക്കൽ പങ്കുവച്ചതിലേക്ക് ഒന്നെത്തി നോക്കാം. അമ്മയ്ക്ക് ബേബി വരാൻ പോകുന്നു എന്ന നിലയിൽ സന്തോഷമായിരുന്നു അമ്മു എന്ന അഹാനയ്ക്ക് അപ്പോൾ. എന്നാൽ, കുറച്ചു കഴിഞ്ഞതും, തനിക്ക് ലഭിക്കേണ്ട ശ്രദ്ധ മുഴുവൻ പുതിയ ആൾ അടിച്ചെടുക്കുന്നു എന്ന കാര്യത്തിൽ അൽപ്പം ടെൻഷനിലായി കക്ഷി. കിട്ടിയ പോപ്പി കുട എടുത്ത് കുഞ്ഞിന്റെ തലയിൽ കൊട്ടിയതിന് അമ്മയുടെ കയ്യിൽ നിന്നും തല്ല് പിടിച്ചു വാങ്ങിയ കഥ വേറെ. ആ അഹാന ഇതാ വല്യമ്മയുടെ റോളിൽ കസറുകയാണ് ഇപ്പോൾ
advertisement
ഈ ചിത്രം മാത്രം മതി, ഓമിയുടെ അടുത്തുകൂടി പറക്കാൻ ഒരു കൊതുകിനെ പോലും അനുവദിക്കാതെ അമ്മു വല്യമ്മ കൂടെയുണ്ട്. ആ ഒരു പുതപ്പിനിടയിൽ നിന്നും ആ പിഞ്ചുകൈകാലുകൾ കിടന്ന് ചലിക്കുന്നതിന്റെ സന്തോഷം വേണ്ടുവോളം കാണാം അഹാനയുടെ മുഖത്ത്. ജീവിതത്തിൽ സന്തോഷം കൊണ്ട് ആദ്യമായി കണ്ണുകൾ നിറഞ്ഞ നിമിഷം കൂടിയായിരുന്നു അതെന്നും അഹാന പറഞ്ഞിരുന്നു. ഇനി ഓമി ഒന്ന് വീട്ടിൽ വന്നാൽ മാത്രം മതിയെന്നാവും അഹാനയ്ക്ക്
advertisement
ഇനിയും ആശുപത്രി വിടാത്ത ദിയ, അശ്വിൻ ഗണേഷ് ദമ്പതികൾക്ക് അവിടെ വച്ച് തന്നെ ഒരു ഫോട്ടോഷൂട്ട് സമ്മാനിച്ചിരിക്കുകയാണ് അഹാന. മുകളിൽ കണ്ട സന്തോഷ ചിത്രങ്ങളിൽ ദിയ കൃഷ്ണയുടെയും അശ്വിൻ ഗണേഷിന്റെയും കയ്യിലിരിക്കുന്ന ഓമിയുടെ ചിത്രങ്ങൾ പകർത്തിയത് അഹാനയാണ്. ചിത്രങ്ങൾ അപ്‌ലോഡ് ചെയ്തതിനൊപ്പം ദിയ കൃഷ്ണ അഹാനയ്ക്ക് ഫോട്ടോ ക്രെഡിറ്റ് നൽകിയിട്ടുണ്ട്
advertisement
ആന്റി എന്നോ ഇളയമ്മ എന്നോ ഒക്കെയുള്ള വിളികൾ ഇഷ്‌ടപ്പെടുന്നില്ല എന്ന് പറഞ്ഞുവെങ്കിലും, ഓമിയെ കയ്യിൽ എടുത്തതിന്റെ എക്സൈറ്റ്മെൻറ്റ് ഇഷാനിയുടെ ഈ മുഖത്ത് നിന്നും മനസിലാക്കാം. ദിയയുടെ 'സ്ത്രീ' വീട്ടിൽ ഓമിക്ക് മുൻപ് പിറന്ന കുഞ്ഞാണ് അനുജത്തി ഹൻസിക കൃഷ്ണ. കൗമാരപ്രായത്തിൽ ആന്റിയായ സന്തോഷം കൂടിയുണ്ട് ഹന്സികയ്ക്ക്