Ahaana Krishna | അഹാനയുടെ വീടിനരികെ രാവിലെ മുതൽ രാത്രി വരെ സ്വൈര്യക്കേട്; സഹികെട്ട് ദൃശ്യം പകർത്തി പോസ്റ്റ് ചെയ്‌തു
- Published by:meera_57
- news18-malayalam
Last Updated:
എത്രയെന്നു കരുതി മിണ്ടാതിരിക്കും. ഒടുവിൽ വീഡിയോ സഹിതം പ്രതികരിച്ച് അഹാന കൃഷ്ണ
തിരുവനന്തപുരം നഗരത്തിന്റെ ബഹളമൊഴിഞ്ഞ ഭാഗത്താണ് നടി അഹാന കൃഷ്ണയും (Ahaana Krishna) കുടുംബവും താമസം. നാല് മക്കളിൽ ഏറ്റവും ഇളയവളായ ഹൻസിക കൃഷ്ണ പിറക്കും മുൻപാണ് അഹാന കൃഷ്ണയുടെ പിതാവ് കൃഷ്ണകുമാർ നഗരത്തിൽ 'സ്ത്രീ' എന്ന പേരിൽ ഈ വീടുപണിതത്. അന്നാളുകളിൽ 'സ്ത്രീ' എന്ന മെഗാ പരമ്പരയിലെ വില്ലൻവേഷം ചെയ്തിരുന്നത് കൃഷ്ണകുമാർ ആയിരുന്നു. ഏറെ ജനശ്രദ്ധ ആകർഷിച്ച പരമ്പരയായിരുന്നു ഇത്. കൃഷ്ണകുമാറിന്റെ കഥാപാത്രവും ശ്രദ്ധേയമായി. വീട്ടിൽ സ്ത്രീകളുടെ എണ്ണക്കൂടുതലും 'സ്ത്രീ' വീടിന്റെ പിന്നിലെ മറ്റൊരു കഥയാണ്
advertisement
താരങ്ങൾ തിങ്ങിനിറഞ്ഞ വീടായതുകൊണ്ട് തന്നെ ചിലപ്പോൾ ഇവിടേയ്ക്ക് ആരാധകർ പോലും വന്നുകയറാറുണ്ട്. ഇതിന്റെ പേരിൽ ഉണ്ടായ പുകിലുകളും വാർത്തയ്ക്ക് വിഷയമായി മാറിയിരുന്നു. പൊതുവേ, സാമൂഹിക വിഷയങ്ങളിൽ തന്റേതായ അഭിപ്രായം രേഖപ്പെടുത്തുന്ന കൂട്ടത്തിലാണ് അഹാന കൃഷ്ണ. കൃത്യമായ സാമൂഹിക നിരീക്ഷണവും അഹാന നടത്താറുണ്ട്. ചില പ്രതികരണങ്ങൾ അഹാന കൃഷ്ണ അവരുടെ ഇൻസ്റ്റാഗ്രാം ഹാന്ഡിലിലൂടെ നടത്താറുണ്ട് എന്ന പ്രത്യേകതയുമുണ്ട്. അതിൽ ഏറ്റവും പുതിയ വിഷയം കഴിഞ്ഞ ദിവസം അഹാന പോസ്റ്റ് ചെയ്‌തു (തുടർന്ന് വായിക്കുക)
advertisement
അഹാന മാത്രമല്ല, നമ്മൾ പലരും കടന്നുപോയ വിഷയമാണിത്. പ്രത്യേകിച്ചും സ്കൂൾ കാലമോ, പരീക്ഷാക്കാലമോ ആയാൽ. ഇങ്ങനെ സംഭവിക്കാൻ സ്ഥലം കേരളം തന്നെയാവണം എന്നില്ല. വാർത്താകോളങ്ങളിൽ പോലും ഈ വിഷയം പലകുറി ചർച്ചയായി മാറിയിട്ടുണ്ട്. എല്ലാ സീസണിലും വാർത്ത വന്നാലും ഈ പ്രവണത അവസാനിക്കുന്നില്ല എന്നാണ് വാസ്തവം. ഒടുവിൽ തന്റെ വീടിനരികെ വന്നതും അഹാന അത് വീഡിയോ രൂപത്തിൽ പകർത്തി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്‌തു. പ്രത്യേകിച്ചും ഗർഭിണിയായ അനുജത്തി ദിയ കൃഷ്ണ വീട്ടിൽ ഉള്ളപ്പോൾ ഇങ്ങനെയൊരു വിഷയം അവർക്കും അലോസരമുണ്ടാക്കുന്നതാണ്
advertisement
വളരെ ഉയർന്ന ശബ്ദത്തിൽ അടുത്തുള്ള ക്ഷേത്രത്തിൽ നിന്നുള്ള പാട്ട് വച്ച ലൗഡ്സ്പീക്കറുകളിൽ ഒരെണ്ണം അഹാന കൃഷ്ണയുടെ വീടിനരികെയാണ്. ഇതിൽ അഹാന തനിക്ക് പറയാനുള്ളതും കോറിയിടുന്നു. ഉത്സവവേളകളിൽ അമ്പലത്തിനുള്ളിലെ കാര്യങ്ങൾ എല്ലാവരും കേൾക്കാൻ ആഗ്രഹിക്കുന്നു എന്ന് സംഘാടകർ കരുതുന്നു. രാവിലെ ഒൻപതു മണിക്ക് ആരംഭിച്ച് രാത്രി പത്തോ പതിനൊന്നോ മണിവരെ ഇത് നിർബാധം തുടരുന്നു. ഇത് കേൾക്കാൻ ആഗ്രഹിക്കുന്നവർ ക്ഷേത്ര പരിസരത്തു പോയി നിന്ന് കേൾക്കും എന്ന് അഹാന
advertisement
എന്ന് മാത്രമല്ല, ഭക്തിഗാനങ്ങൾ കേൾക്കേണ്ട സ്ഥാനത്ത് തമിഴ് സിനിമാ ഗാനമായ സരക്ക് വച്ചിരിക്ക്... എന്ന ഗാനം കേട്ടതിനെക്കുറിച്ചും അഹാന കമന്റ് ചെയ്തിട്ടുണ്ട്. അമ്പലത്തിൽ ഇടാൻ പറ്റിയ സൂപ്പർ പാട്ട്... എന്ന് അഹാന. അമ്പലങ്ങളിലും പള്ളികളിലും എല്ലാ വർഷത്തിന്റെയും ആദ്യ മാസങ്ങൾ ഉത്സവങ്ങളുടേതാണ്. ഇതേസമയം തന്നെയാകും, സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെ പരീക്ഷാക്കാലവും. ജനം തിങ്ങിപ്പാർക്കുന്ന ഇടങ്ങളിൽ ഇത്തരത്തിൽ ഉച്ചത്തിലെ ലൗഡ്സ്പീക്കർ ഗാനങ്ങൾ ഉണ്ടാക്കുന്ന അലോസരത്തെപ്പറ്റി പലരും നിരന്തരം പരാതിപ്പെടാറുണ്ട് താനും
advertisement
അടുത്തിടെ അഹാനയും അമ്മയും ജപ്പാൻ സന്ദർശിച്ച വിശേഷം അവരുടെ ഇൻസ്റ്റഗ്രാം/ യൂട്യൂബ് സ്‌പെയ്‌സുകളിൽ എത്തിച്ചേർന്നിരുന്നു. വിഷുവിനു കണിക്കൊന്നയ്ക്ക് പകരം ചെറിബ്ലോസം ആസ്വദിക്കുകയായിരുന്നു അവർ. അവസരം കിട്ടുമ്പോഴെല്ലാം വിദേശത്തു ടൂർ പോകാൻ അഹാനയും കുടുംബവും ശ്രദ്ധിക്കാറുണ്ട്. അനുജത്തി ദിയ കൃഷ്ണയും ഭർത്താവും ഒപ്പം ചേർന്ന ഒരു ബാലി ട്രിപ്പും കുടുംബം നടത്തിയുരുന്നു. അനുജത്തിമാരായ ഇഷാനി, ഹൻസിക എന്നിവരും ട്രിപ്പിൽ ഒപ്പമുണ്ടായിരുന്നു