Ahaana Krishna | അഹാനയ്ക്ക് ഒരു ചെറിയ കയ്യബദ്ധം; ഇംഗ്ലീഷ് മീഡിയത്തിന്റേതാകും; പറ്റിയ അമളി ഏറ്റുപറഞ്ഞ് താരം

Last Updated:
കുഞ്ഞുനാൾ മുതലേ നന്നായി ഇംഗ്ലീഷ് പറയാനും പ്രസംഗിക്കാനും കഴിവുള്ള കുട്ടിയായാണ് അഹാന കൃഷ്ണ വളർന്നത്
1/6
വളരെയേറെ ആരാധകരുള്ള നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറുമാണ് അഹാന കൃഷ്ണ (Ahaana Krishna). അവരുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾ പലതിനും അത്രയേറെ ശ്രദ്ധ ലഭിക്കാറുണ്ട്. അടുത്തിടെ ആദ്യത്തെ അനുജത്തി ദിയ കൃഷ്ണയുടെ ബേബി ഷവർ ചടങ്ങിൽ അഹാനയും അനുജത്തിമാരും വേറിട്ട നിറങ്ങളിലെ പ്രിൻസസ് ഗൗണിൽ തിളങ്ങി നിൽക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറി. അഹാനയുടെ ഇളംനീല ഗൗണും തലമുടിക്കെട്ടും ലുക്കും ശ്രദ്ധേയമായിരുന്നു. അതിനു ശേഷം അൽപ്പം റിലാക്സ് ചെയ്ത അഹാന ഇപ്പോൾ തനിക്ക്മ പറ്റിയ ഒരബദ്ധത്തെക്കുറിച്ച് പോസ്റ്റുമായി വന്നിരിക്കുന്നു

advertisement
2/6
കുഞ്ഞുനാൾ മുതലേ നന്നായി ഇംഗ്ലീഷ് പറയാനും പ്രസംഗിക്കാനും കഴിവുള്ള കുട്ടിയായാണ് അഹാന കൃഷ്ണ വളർന്നത്. തീരെ കുഞ്ഞായിരുന്ന നാളുകളിൽ ഉറക്കത്തിനിടെ ഇംഗ്ളീഷിൽ പ്രസംഗിക്കുമായിരുന്നു എന്ന അഹാനയുടെ വാദം ട്രോളുകളുടെ ഇഷ്‌ടവിഷയമായിരുന്നു. തിരുവനന്തപുരത്തെ കോൺവെന്റ് സ്‌കൂളിലാണ് കൃഷ്ണ സഹോദരിമാർ പഠിച്ചത്. അഹാനയാണ് മക്കളിൽ മൂത്തയാൾ. എന്നാലും മലയാളം പറയേണ്ട സ്ഥലങ്ങളിൽ അഹാന വളരെ നന്നായി സംസാരിക്കാറുണ്ട്. അതേസമയം തന്നെ ചിലനേരങ്ങളിൽ ചില അബദ്ധങ്ങൾ പിണയാറുമുണ്ട് (തുടർന്ന് വായിക്കുക)

3/6
അഹാനയ്ക്കും മുൻപ് അമ്മ സിന്ധു വളരെ നന്നായി ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്ന വ്യക്തിയായിരുന്നു. നാട്ടിൽ നാട്ടിൻപുറത്തുകാരിയെങ്കിലും, വിദേശത്തുൾപ്പെടെ പഠിച്ച സിന്ധുവിന്റെ ഭാഷാജ്ഞാനം മക്കൾ നാലുപേർക്കും ലഭിച്ചിട്ടുണ്ട്. അവരുടെ പഠനത്തിനും മറ്റുമായി സിന്ധു അത്രയേറെ ശ്രമം നടത്തിയിട്ടുമുണ്ട്. സ്കൂളിൽ നന്നായി പഠിച്ചിരുന്ന നാലുപേരും പക്ഷെ അഭിനയവും മോഡലിംഗും പോലുള്ള മേഖലകൾ തിരഞ്ഞെടുക്കുകയായിരുന്നു. അവിടെയും സോഷ്യൽ മീഡിയയുടെ സഹായത്തോടു കൂടി അവർ തങ്ങളുടേതായ നിലയിൽ ഒരിടം തീർത്തുകഴിഞ്ഞു

4/6
അഹാന കൃഷ്ണ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ഒരുപറ്റം ഇൻസ്റ്റഗ്രാം സ്റ്റോറികളിൽ മലയാള ഭാഷയുടെ കാര്യത്തിൽ പറ്റിയ ഒരബദ്ധത്തെക്കുറിച്ച് അവർ രേഖപ്പെടുത്തുന്നുണ്ട്. അതിനു മുൻപ് ഒരു ചെറിയ ഫ്ലാഷ്ബാക്ക്. പോയവർഷം സെപ്റ്റംബർ മാസത്തിൽ നടന്ന അനുജത്തി ദിയ കൃഷ്ണയുടെ വിവാഹത്തിന്റെ സംഗീത് ചടങ്ങിൽ നൃത്തം കൊറിയോഗ്രഫി ചെയ്തത് അഹാന കൃഷ്ണയായിരുന്നു. ഇതിൽ മുത്തശ്ശനും മുത്തശ്ശിയും ഉൾപ്പെടെ നൃത്തം ചെയ്തിരുന്നു.'ആവേശം' സിനിമയിലെ ഇല്ലുമിനാറ്റി... ഗാനത്തിനാണ് അവർ നൃത്തം ചെയ്തത്. അഹാനയുടെ മുത്തശ്ശി ഇതിനെ 'ഉല്ലു മീനാക്ഷി...' എന്ന് പാടി പ്രാക്ടീസ് ചെയ്യുന്ന ദൃശ്യം പോസ്റ്റ് ചെയ്തതും ഇതേ അഹാന തന്നെയെന്ന് ഓർക്കണം

5/6
ഇന്നിപ്പോൾ കൂട്ടുകാരൻ നിമിഷ് രവിയുടെ ഒപ്പമുള്ള ചിത്രം ഉൾപ്പെടെ എടുത്ത് പോസ്റ്റ് ചെയ്തുകൊണ്ട് അഹാന നൽകിയ ബി.ജി.എമ്മിലാണു പണിപാളിയത്. അടുത്ത ചിത്രത്തിന്റെ പണിപ്പുരയിലേക്ക് പുറപ്പെടുന്ന നിമിഷിന് ആശംസ പറഞ്ഞുകൊണ്ടുള്ളതായിരുന്നു പോസ്റ്റ്. ടൊവിനോ തോമസ് നായകനായി വേഷമിട്ട 'നരിവേട്ട' എന്ന ചിത്രത്തിലെ ഗാനത്തിലെ 'നാമല്ലോ തീരത്തെ ഓളങ്ങൾ...' എന്ന ഭാഗമാണ് ബി.ജി.എം. എന്നാൽ അഹാന ഇതിനെ 'ലാവല്ലോ തീരത്തെ ഓളങ്ങൾ...' എന്നാക്കി മാറ്റി. വരികളിൽ ശരിക്കും 'ലാവല്ലോ' തീരത്തെ എന്ന് അഹാന അടിയുറച്ചു വിശ്വസിച്ചു

6/6
എന്നാൽ, ലാവല്ലോ അല്ല നാമല്ലോ എന്നായിരുന്നു ആ വരികളിൽ എന്ന് താരം തിരിച്ചറിഞ്ഞു. പറ്റിപ്പോയ അബദ്ധം മറച്ചു വച്ചതുമില്ല. അടുത്ത പോസ്റ്റിൽ അതും കൂടി ഉൾപ്പെടുത്തി. പോരെങ്കിൽ, അടുത്ത ഗാനത്തിൽ ലാവല്ലോ... എന്ന് ഉൾപ്പെടുത്തണം എന്ന് സംഗീത സംവിധായകൻ ജെയ്ക്സ് ബിജോയ്‌ക്ക് ഒരഭ്യർത്ഥന കൂടി ചേർത്തു. നിലവിൽ സോഷ്യൽ മീഡിയയിൽ റീൽസിലും മറ്റുമായി ട്രെൻഡ് ചെയ്യുന്ന വരികളാണ് നാമല്ലോ തീരത്തെ ഓളങ്ങളുടേത്

മെസി കേരളത്തിലേക്കില്ല; നവംബറിൽ വരില്ലെന്ന് സ്പോൺസർ

  • ലയണൽ മെസി കേരളത്തിൽ കളിക്കുന്ന മത്സരം നവംബറിൽ നടക്കില്ലെന്ന് സ്പോൺസർ അറിയിച്ചു.

  • ഫിഫാ അനുമതി ലഭിക്കുവാനുള്ള കാലതാമസം കാരണം നവംബർ വിൻഡോയിലെ കളി മാറ്റിവച്ചു.

  • കേരളത്തിൽ മെസി കളിക്കുന്നതിന്റെ പുതിയ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് ആന്റോ അഗസ്റ്റിൻ.

View All
advertisement