Ahaana Krishna | വെറും മൂന്നാംകിട പ്രവർത്തിയായിപ്പോയി; എന്താണ് നിങ്ങളുടെ ഉദ്ദേശം? ക്ഷോഭിച്ച് അഹാന കൃഷ്ണ; കുടുംബത്തെ അപമാനിച്ചതിനെതിരെ പ്രതികരണം
- Published by:user_57
- news18-malayalam
Last Updated:
കൃഷ്ണകുമാറിന്റെ രാഷ്ട്രീയ താല്പര്യങ്ങളുടെ പേരിൽ കുടുംബസമേതം അപമാനിക്കപ്പെടുന്നതിനെതിരെ ഇനി കണ്ണടച്ചിരിക്കാൻ അഹാന ഉദ്ദേശിച്ചിട്ടില്ല
നടൻ കൃഷ്ണകുമാറും മക്കളും, പ്രത്യേകിച്ച് അഭിനേത്രിയായ മൂത്തമകൾ അഹാന കൃഷ്ണ (Ahaana Krishna) നേരിടുന്ന സോഷ്യൽ മീഡിയ ആക്രമണം പലപ്പോഴും അതിരുകടക്കുന്ന സാഹചര്യം ഉണ്ടാവാറുണ്ട്. ഏറ്റവും അടുത്തായി സംഭവിച്ചത് അഹാനയുടെ ഏറ്റവും ഇളയ അനുജത്തി ഹൻസികയെ ഹോമോഫോബിയക്കാരിയാക്കിയുള്ള ബിഗ് ബോസ് മത്സരാർത്ഥി റിയാസിന്റെ പ്രതികരണമായിരുന്നു. അവിടെകൊണ്ടൊന്നും അവസാനിച്ചിട്ടില്ല
advertisement
അച്ഛൻ കൃഷ്ണകുമാറിന്റെ രാഷ്ട്രീയ താല്പര്യങ്ങളുടെ പേരിൽ കുടുംബസമേതം അപമാനിക്കപ്പെടുന്നതിനെതിരെ ഇനി കണ്ണടച്ചിരിക്കാൻ അഹാന ഉദ്ദേശിച്ചിട്ടില്ല. ആക്ടിവിസ്റ് കൂടിയായ പ്രാപ്തി എലിസബത്തിന്റെ പോസ്റ്റിനെതിരെ രൂക്ഷ ഭാഷയിൽ അഹാന തന്റെ വിയോജിപ്പ് രേഖപ്പെടുത്തി. കുടുംബ ഫോട്ടോ ഷെയർ ചെയ്തു കൊണ്ടായിരുന്നു പ്രാപ്തിയുടെ പോസ്റ്റ് (തുടർന്ന് വായിക്കുക)
advertisement
കുടുംബത്തെ ഇസ്രായേൽ അനുകൂലികൾ എന്ന് വിളിച്ചതിനെതിരെയാണ് അഹാനയുടെ പ്രതികരണം. 'ഒരാളുമായി രാഷ്ട്രീയ ഭിന്നതകൾ ഉണ്ടാവുന്നത് സ്വാഭാവികം. എന്നാൽ അത് പ്രകടിപ്പിക്കാൻ അയാളുടെ കുടുംബത്തെ വലിച്ചിഴക്കുന്നത് അരോചകവും കേവലം മൂന്നാംകിടയും മാത്രം. അടിസ്ഥാനമില്ലാത്ത ഒരു കാര്യത്തിനായി ഞങ്ങളുടെ കുടുംബ ഫോട്ടോ തപ്പിയെടുത്ത നിങ്ങളെ ഒരുകാലത്ത് പിന്തുണച്ചതെന്തിന് എന്ന് എന്നെ സ്വയം ചോദ്യം ചെയ്യാൻ പ്രേരിപ്പിക്കുന്നു...
advertisement
advertisement
advertisement
advertisement
advertisement
advertisement