Sindhu Krishna | സിന്ധു കൃഷ്ണയുടെ ഫോൺ ഹാക്ക് ചെയ്യാൻ ശ്രമം; വിദഗ്ധമായി നേരിട്ടതിനെക്കുറിച്ച് അഹാന

Last Updated:
വിഷയം എന്തെന്ന് മനസിലാക്കിയ സിന്ധു ഹാക്കറെ കൈകാര്യം ചെയ്തു വിട്ടതിനെക്കുറിച്ച് അഹാന
1/5
സംസ്ഥാനത്തുടനീളം നടക്കുന്ന വാട്സാപ്പ് ഹാക്കിങ് വാർത്തയുടെ ഞെട്ടലിലാണ് വാട്സാപ്പ് ഉപയോക്താക്കൾ. പരിചയമുള്ള ഏതെങ്കിലും ഒരു സുഹൃത്തിന്റെ ഫോൺ നമ്പറിൽ നിന്നും ഒ.ടി.പി. മാറി അയച്ചു, അത് തിരിച്ചയക്കണം എന്ന പേരിലാണ് തട്ടിപ്പുകാർ ഇരയെ പിടികൂടുന്നത്. ആ നമ്പർ തിരിച്ചയച്ചാൽ പണി പാളി. അഹാന കൃഷ്ണയുടെ അമ്മ സിന്ധുവിനെയും തട്ടിപ്പുകാർ ലക്ഷ്യമിട്ടു. പക്ഷേ, കൃത്യമായി ഈ വിഷയം എന്തെന്ന് മനസിലാക്കിയ സിന്ധു ഹാക്കറെ നല്ല നിലയിൽ കൈകാര്യം ചെയ്തു മടക്കി അയച്ചു
സംസ്ഥാനത്തുടനീളം നടക്കുന്ന വാട്സാപ്പ് ഹാക്കിങ് വാർത്തയുടെ ഞെട്ടലിലാണ് വാട്സാപ്പ് ഉപയോക്താക്കൾ. പരിചയമുള്ള ഏതെങ്കിലും ഒരു സുഹൃത്തിന്റെ ഫോൺ നമ്പറിൽ നിന്നും ഒ.ടി.പി. മാറി അയച്ചു, അത് തിരിച്ചയക്കണം എന്ന പേരിലാണ് തട്ടിപ്പുകാർ ഇരയെ പിടികൂടുന്നത്. ആ നമ്പർ തിരിച്ചയച്ചാൽ പണി പാളി. അഹാന കൃഷ്ണയുടെ (Ahaana Krishna) അമ്മ സിന്ധുവിനെയും (Sindhu Krishna) തട്ടിപ്പുകാർ ലക്ഷ്യമിട്ടു. പക്ഷേ, കൃത്യമായി ഈ വിഷയം എന്തെന്ന് മനസിലാക്കിയ സിന്ധു ഹാക്കറെ നല്ല നിലയിൽ കൈകാര്യം ചെയ്തു മടക്കി അയച്ചു
advertisement
2/5
സിന്ധുവിന്റെ ഫോണിലെ വാട്സാപ്പ് നമ്പറിലേക്കാണ് ഒ.ടി.പി. ആവശ്യപ്പെട്ടു സന്ദേശമെത്തിയത്. ഇതിന്റെ സ്ക്രീൻഷോട്ട് സഹിതമാണ് അഹാന പോസ്റ്റ് ചെയ്തത്. സാധാരണ ഗതിയിൽ ഇതേപ്പറ്റി അവഗാഹമില്ലാത്തവർ ഹാക്കർ ചോദിച്ച പാടെ നമ്പർ അയച്ചു കൊടുക്കലാകും പതിവ്. എന്നാൽ, അമളി പറ്റാതെയിരിക്കാൻ സിന്ധു കൃഷ്ണ ഹാക്കർക്ക് ആവശ്യത്തിന് മറുപടി കൊടുത്തേ വിട്ടുള്ളൂ. കോൺടാക്റ്റ് ലിസ്റ്റിലെ നേരത്തെ ഹാക്ക് ചെയ്യപ്പെട്ട ഒരാളുടെ നമ്പറായിരുന്നു ഇത് എന്ന് അഹാന (തുടർന്ന് വായിക്കുക)

3/5
ആറ് അക്കമുള്ള നമ്പറാണ് അയച്ചത് എന്ന് ഹാക്കർ. അത് വേണമെന്നായിരുന്നു ആവശ്യം. വാട്സാപ്പ് സ്ക്രീൻ നോക്കാനും മറുതലയ്ക്കൽ നിന്നും സന്ദേശമുണ്ടായി. നിങ്ങൾ ഉദ്ദേശിക്കുന്നത് എന്തെന്ന് സിന്ധുവിന്റെ മറുചോദ്യം. അപ്പോഴും ഹാക്കർ കോഡ് അയച്ചേ മതിയാവൂ എന്നായി. ഞാൻ എന്തിന് ഇതിന് പ്രതികരിക്കണം എന്നായി സിന്ധു. എന്നാൽ കോഡ് വേണമെന്ന പിടിവാശിയിൽ നിന്നും ഹാക്കർ പിൻവാങ്ങിയില്ല. ഞാൻ നിങ്ങളെ ബ്ലോക്ക് ചെയ്യുന്നു എന്ന് പറഞ്ഞുതന്നെ സിന്ധു ആ നമ്പർ ബ്ലോക്ക് ചെയ്തു. ഇങ്ങനെ ആരെങ്കിലും ചോദിക്കുന്നെങ്കിൽ, പോയി പണിനോക്കണം എന്നുവേണം മറുപടി കൊടുക്കാൻ എന്ന് അഹാന

4/5
സിന്ധു കൃഷ്ണയുടെ ഫോണിലേക്ക് വന്ന സന്ദേശത്തിന്റെ സ്ക്രീൻഷോട്ട്. ഇത് തട്ടിപ്പാണ് എന്ന സിന്ധുവിന്റെ സന്ദേശം വന്നതും, 'അതെ' എന്ന് ഹാക്കർ മറുപടി കൊടുത്തതും ചിരിപടർത്തുന്നതായി. അഹാനയുടെ കുടുംബത്തിലേക്ക് ആദ്യമായാണ് ഇത്തരത്തിൽ ഒരു ഹാക്കിങ് ശ്രമം ഉണ്ടാവുന്നത്. അഹാന ഉൾപ്പെടെ കുടുംബത്തിലെ എല്ലാവരും സോഷ്യൽ മീഡിയ താരങ്ങളാണ്. അച്ഛൻ കൃഷ്ണകുമാറും അഹാനയും രണ്ടു സഹോദരിമാരും സിനിമയിൽ അഭിനയിച്ചു കഴിഞ്ഞവരാണ്

5/5
ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗരൂഗരായിരിക്കാനാണ് അഹാന ഇങ്ങനെയൊരു സന്ദേശം സ്ക്രീൻഷോട്ട് സഹിതം പോസ്റ്റ് ഇട്ടത്. ഒക്ടോബർ മാസത്തിൽ അഹാന കൃഷ്ണയും അമ്മ സിന്ധുവും കൂടി സൈബർ ക്രൈം സ്കാമിനെതിരെ പരാതി കൊടുക്കാൻ അവബോധം സൃഷ്‌ടിക്കുന്ന ഒരു വീഡിയോ ചെയ്ത് അവരുടെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരുന്നു. ഉത്തരവാദിത്തത്തോടെ സൈബർ സൗകര്യങ്ങൾ ഉപയോഗിക്കാൻ കൂടി വേണ്ടിയുള്ളതായിരുന്നു ഈ പോസ്റ്റ്
ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗരൂഗരായിരിക്കാനാണ് അഹാന ഇങ്ങനെയൊരു സന്ദേശം സ്ക്രീൻഷോട്ട് സഹിതം പോസ്റ്റ് ഇട്ടത്. ഒക്ടോബർ മാസത്തിൽ അഹാന കൃഷ്ണയും അമ്മ സിന്ധുവും കൂടി സൈബർ ക്രൈം സ്കാമിനെതിരെ പരാതി കൊടുക്കാൻ അവബോധം സൃഷ്‌ടിക്കുന്ന ഒരു വീഡിയോ ചെയ്ത് അവരുടെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരുന്നു. ഉത്തരവാദിത്തത്തോടെ സൈബർ സൗകര്യങ്ങൾ ഉപയോഗിക്കാൻ കൂടി വേണ്ടിയുള്ളതായിരുന്നു ഈ പോസ്റ്റ് (Summary: Ahaana Krishna's mother Sindhu Krishna busts an attempt to hack into her WhatsApp number)
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement