ചെന്നൈ: നടൻ അർജുൻ സർജയുടെ മകളും നടിയുമായ ഐശ്വര്യ അർജുൻ വിവാഹിതയാകുന്നു. നടൻ തമ്പി രാമയ്യയുടെ മകനും നടനുമായ ഉമാപതിയാണ് വരൻ. ഇപ്പോഴിതാ വിവാഹത്തിന് മുന്നോടിയായുള്ള ഹൽദി ആഘോഷങ്ങളുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
advertisement
2/6
വളരെ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളേയും ഉൾക്കൊള്ളിച്ച് നടന്റെ ചെന്നൈയിലെ വീട്ടിൽ വച്ചായിരുന്നു ചടങ്ങുകൾ.ദീർഘ നാളത്തെ പ്രണയത്തിന് ശേഷമാണ് ഐശ്വര്യയും ഉമാപതിയും വിവാഹിതരാകുന്നത്.
advertisement
3/6
വളരെ സിമ്പിളായ വെള്ള കുർത്ത ധരിച്ചായിരുന്നു ഹൽദി ചടങ്ങിൽ ഐശ്വര്യ എത്തിയത്. ഇതിനു പിന്നാലെ ഐശ്വര്യയുടെ ചെന്നൈയിലെ വസതിയിൽ മെഹന്തി ചടങ്ങും സംഘടിപ്പിച്ചു. ഇതിൽ മഞ്ഞ ഡ്രസാണ് താരം അണിഞ്ഞിരുന്നത്.
advertisement
4/6
കഴിഞ്ഞ ദിവസം സുഹൃത്തുക്കൾക്കൊപ്പമുള്ള ബാച്ച്ലർ പാർട്ടിയുടെ ചിത്രങ്ങൾ ഐശ്വര്യയുടെ സഹോദരി അഞ്ജന പങ്കുവച്ചിരുന്നു. കഴിഞ്ഞ വർഷമായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം നടന്നത്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
advertisement
5/6
2013ലായിരുന്നു ഐശ്വര്യ സിനിമയിൽ അരങ്ങേറിയത്.‘പട്ടത്ത് യാനൈ’ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. നടൻ അർജുൻ സർജ സംവിധാനം ചെയ്ത പ്രേമ ബരാഹ എന്ന ചിത്രത്തിലും ഐശ്വര്യയായിരുന്നു നായിക.
advertisement
6/6
നടൻ തമ്പി രാമയ്യയുടെ മകനായ ഉമാപതി ‘അധഗപ്പട്ടത് മഗജനഞ്ജലയ്’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കെത്തുന്നത്. മണിയാര്‍ കുടുംബം, തിരുമണം, തന്നെ വണ്ടി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.
ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.
വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.