നടൻ അർജുൻ ദാസിനൊപ്പമുള്ള (Arjun Das) ചിത്രം പങ്കിട്ട ഐശ്വര്യ ലക്ഷ്മിയുടെ (Aishwarya Lekshmi) ഇൻസ്റ്റഗ്രാം പോസ്റ്റ് ഏറെ ചർച്ചകൾക്ക് വിധേയമായിരുന്നു. ഇനിയും മലയാളത്തിൽ തുടക്കം കുറിച്ചിട്ടില്ലാത്ത അർജുനുമായി ഐശ്വര്യ പ്രണയത്തിലാണോ എന്നായിരുന്നു ചോദ്യങ്ങളേറെയും. ഹൃദയത്തിന്റെ രൂപത്തിലെ ഇമോജി പോസ്റ്റ് ചെയ്താണ് ഐശ്വര്യ ചിത്രം ക്യാപ്‌ഷൻ ചെയ്തത്