അതിനും അമിതാഭ് ബച്ചൻ വേണ്ടിവന്നു; ഐശ്വര്യയും അഭിഷേകും പിരിയുമോ എന്ന ചോദ്യത്തിന് വിരാമമായി പോസ്റ്റ്

Last Updated:
മകനും മരുമകളും പിരിയുന്നുവെന്ന വാർത്തയ്ക്ക് അന്ത്യം കുറിക്കാൻ സാക്ഷാൽ അമിതാഭ് ബച്ചൻ തന്നെ വരേണ്ടിവന്നു
1/6
ബച്ചൻ കുടുംബത്തിലെ പൊരുത്തക്കേടുകൾ വാർത്തയാവുന്നത് പുത്തരിയല്ല. പ്രത്യേകിച്ചും മകൻ അഭിഷേക് ബച്ചനും (Abhishek Bachchan) മരുമകൾ ഐശ്വര്യ റായിയും (Aishwarya Rai) ഇരുവഴിക്കെന്ന പ്രചാരണം. അനന്ത് അംബാനി വിവാഹത്തിൽ ഐശ്വര്യയും മകൾ ആരാധ്യാ ബച്ചനും ഒന്നിച്ചും, അമിതാഭ് ബച്ചൻ ഭാര്യ ജയാ ബച്ചനും മകൻ അഭിഷേകിനും ശ്വേതയ്ക്കും അവരുടെ കുട്ടികൾക്കുമൊപ്പം മറ്റൊരു കൂട്ടത്തിലും എത്തിച്ചേർന്നത് വിവാദമായിരുന്നു. ഇവിടുത്തെ ഫോട്ടോഷൂട്ടിൽ ഇവർ ഇങ്ങനെ രണ്ടായി തിരിഞ്ഞ് പ്രത്യക്ഷപ്പെട്ടതും ബച്ചൻ പരിവാറിൽ പടലപ്പിണക്കം എന്ന തരത്തിൽ തലവാചകങ്ങൾ പെരുകി. ഐശ്വര്യയും അഭിഷേകും പിരിയുന്നു എന്ന പ്രചാരണത്തിന് കരുത്തായി

advertisement
2/6
ഇതിനിടെ അഭിഷേക് ബച്ചൻ വിവാഹമോചനത്തെക്കുറിച്ച് ഒരു പോസ്റ്റ് ലൈക്ക് ചെയ്തതും വിവാദമായി. വിവാഹജീവിതത്തിൽ നിന്നും വൈകിയ വേളയിൽ പിരിയുന്നവരെ പരാമർശിക്കുന്ന 'സിൽവർ സ്പ്ലിട്ടേഴ്സ്' ചർച്ച ചെയ്ത ഒരു പോസ്റ്റിനാണ് അഭിഷേക് ലൈക്ക് അടിച്ചത്. അതിനു ശേഷം വിരലിൽ വിവാഹമോതിരം ഇല്ലാതെ നടൻ പുറത്തിറങ്ങിയത് പാപ്പരാസികൾ ക്യാമറയിൽ പകർത്തി. ഐശ്വര്യ റായിയും സിനിമയിൽ പോലും മാറ്റിവെക്കാത്ത വിവാഹമോതിരം, വർഷങ്ങൾക്ക് ശേഷം അഴിച്ചുമാറ്റി എന്നായി റിപോർട്ടുകൾ. ഒടുവിൽ എല്ലാത്തിനും അവസാനം കുറിക്കാൻ സാക്ഷാൽ ബിഗ് ബി അമിതാഭ് ബച്ചൻ തന്നെ വരേണ്ടിവന്നു (തുടർന്നു വായിക്കുക)
ഇതിനിടെ, അഭിഷേക് ബച്ചൻ വിവാഹമോചനത്തെക്കുറിച്ച് ഒരു പോസ്റ്റ് ലൈക്ക് ചെയ്തതും വിവാദമായി. വിവാഹജീവിതത്തിൽ നിന്നും വൈകിയ വേളയിൽ പിരിയുന്നവരെ പരാമർശിക്കുന്ന 'സിൽവർ സ്പ്ലിട്ടേഴ്സ്' ചർച്ച ചെയ്ത ഒരു പോസ്റ്റിനാണ് അഭിഷേക് ലൈക്ക് അടിച്ചത്. അതിനു ശേഷം വിരലിൽ വിവാഹമോതിരം ഇല്ലാതെ നടൻ പുറത്തിറങ്ങിയത് പാപ്പരാസികൾ ക്യാമറയിൽ പകർത്തി. ഐശ്വര്യ റായിയും സിനിമയിൽ പോലും മാറ്റിവെക്കാത്ത വിവാഹമോതിരം, വർഷങ്ങൾക്ക് ശേഷം അഴിച്ചുമാറ്റി എന്നായി റിപോർട്ടുകൾ. ഒടുവിൽ എല്ലാത്തിനും അവസാനം കുറിക്കാൻ സാക്ഷാൽ ബിഗ് ബി അമിതാഭ് ബച്ചൻ തന്നെ വരേണ്ടിവന്നു (തുടർന്നു വായിക്കുക)
advertisement
3/6
കഴിഞ്ഞ ദിവസം അമിതാഭ് ബച്ചന് 82 വയസ് പൂർത്തിയായിരുന്നു. മുംബൈയിലെ വീടായ 'ജൽസ'യുടെ മുന്നിൽ തടിച്ചുകൂടിയ ആരാധകർ അദ്ദേഹത്തിന് ജന്മദിനാശംസ അർപ്പിച്ചു. ആരാധകരെ നോക്കി അൽപ്പ നേരം കൈവീശി കാണിക്കാൻ അമിതാഭ് ബച്ചനുമെത്തി. കൂടാതെ, വേട്ടയൻ എന്ന അദ്ദേഹത്തിന്റെ തമിഴ് ചിത്രം ഗംഭീര വിജയവുമായി മുന്നേറുന്ന സമയം കൂടിയാണ്. രജനികാന്ത് നായകവേഷം ചെയ്ത ചിത്രത്തിൽ ഡോക്ടർ. സത്യദേവ് ബ്രഹ്മദത്ത് പാണ്ഡേ എന്ന വേഷമാണ് സീനിയർ ബച്ചന്. ആരൊക്കെ പിറന്നാൾ ആശംസിച്ചാലും വേണ്ടപ്പെട്ടവരുടെ ആശംസയ്ക്ക് പ്രത്യേകത വേറെയാണ്

4/6
അടുത്തിടെ നടന്ന  IIFA 2024 അവാർഡ്ദാന ചടങ്ങിൽ ഐശ്വര്യയുടെ കൂടെ മകൾ ആരാധ്യ മാത്രമേ പങ്കെടുത്തുള്ളൂ. അഭിഷേകിന്റെ അസാന്നിധ്യവും പലരും ചൂണ്ടിക്കാട്ടി. എന്നാൽ വാർത്തകളിലും സോഷ്യൽ മീഡിയയിലും തങ്ങൾ ചർച്ചയായപ്പോഴും, ഐശ്വര്യയും അഭിഷേകും ഒരക്ഷരം ഉരിയാടാതിരിക്കാൻ ശ്രദ്ധിച്ചു. എന്നാൽ, തന്റെ അമ്മായിയച്ഛന്റെ, ആരാധ്യയുടെ മുത്തച്ഛന്റെ ജന്മദിനത്തിന് ഐശ്വര്യ റായ് മൗനം വെടിഞ്ഞു. ഇത് പലർക്കും ആശ്വാസകരമായി മാറുകയുമുണ്ടായി

5/6
കുഞ്ഞായിരുന്ന ആരാധ്യയെ ചേർത്തുപിടിച്ച അമിതാഭ് ബച്ചന്റെ ഒരു ചിത്രത്തിനൊപ്പം ഐശ്വര്യ റായ് ജന്മദിനാശംസ നേർന്നു. ഇത് ബച്ചൻ കുടുംബത്തിലെ അന്തർധാരയെ പ്രതിനിധീകരിക്കുന്ന പോസ്റ്റായി മാറി. 'ഹാപ്പി ബർത്ഡേ പാ, ദാദാജി, ഈശ്വരൻ അനുഗ്രഹിക്കട്ടെ' എന്ന് ഐശ്വര്യ റായ് കുറിച്ചു. പിറന്നാൾ ദിനം അവസാനിക്കാറായ വേളയിലാണ് ഐശ്വര്യ റായ് അമിതാഭ് ബച്ചനുള്ള ജന്മദിനാശംസ പോസ്റ്റ് ചെയ്തത്. എന്തയാലും ബച്ചൻ, റായ് ബന്ധം അങ്ങനെ എളുപ്പം അറ്റുപോകില്ല എന്നതിന് തെളിവായി മാറുക കൂടിയായി ഈ ആശംസ

6/6
ഐശ്വര്യ റായ് അമിതാഭ് ബച്ചന്റെ പിറന്നാളിന് ഇട്ട പോസ്റ്റിന്റെ സ്ക്രീൻഷോട്ട്. 2007ൽ ആയിരുന്നു അഭിഷേക് ബച്ചൻ, ഐശ്വര്യ റായ് വിവാഹം. ഇവരുടെ മകൾ ആരാധ്യക്ക് ഇപ്പോൾ 12 വയസ് പ്രായമുണ്ട്. മകളുടെ സ്കൂൾ ദിനത്തിൽ ഐശ്വര്യയും ബച്ചൻ കുടുംബവും ഒന്നിച്ചു പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ അന്നാളുകളിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു

ഇന്ത്യ-യുഎസ് ബന്ധം; ട്രംപിന്റെ പോസിറ്റീവ് പരാമര്‍ശങ്ങളെ അഭിനന്ദിച്ച് മോദി

  • ട്രംപിന്റെ പോസിറ്റീവ് പരാമര്‍ശങ്ങളെ അഭിനന്ദിച്ച് മോദി

  • ട്രംപിന്റെ പരാമര്‍ശങ്ങള്‍ ഭാവി വീക്ഷണത്തോടെയുള്ളതാണെന്ന് മോദി പറഞ്ഞു

  • മോദിയുടെ പോസ്റ്റിനോട് വിദേശകാര്യ മന്ത്രി എസ് ജയശങ്കറും പ്രതികരിച്ചു

View All
advertisement