ഇന്ത്യയിലെ ഏറ്റവും ധനികയായ നടി; ഒന്നാം സ്ഥാനം സ്വന്തമാക്കി ഐശ്വര്യ റായ്; രണ്ടാം സ്ഥാനം ആർക്ക്?
- Published by:Vishnupriya S
- news18-malayalam
Last Updated:
അഭിഷേക് ബച്ചന്റെ ആസ്തിയുടെ മൂന്നിരട്ടിയോളം വരും ഐശ്വര്യയുടേത്..!
advertisement
650 കോടിയുടെ ആസ്തിയുള്ള പ്രിയങ്ക ചോപ്രയാണ് പട്ടികയിൽ രണ്ടാമത്. 550 കോടിയുമായി ആലിയ ഭട്ട്, 500 കോടിയുമായി ദീപിക പദുക്കോൺ, 485 കോടിയുമായി കരീന കപൂർ, 250 കോടി കോടി ആസ്തിയുള്ള കത്രീന കൈഫ് എന്നിവരാണ് പട്ടികയിൽ പിന്നാലെയുള്ളത്. നയൻതാരയാണ് ഈ പട്ടികയിൽ ഇടംപിടിച്ച ഒരേയൊരു ദക്ഷിണേന്ത്യൻ നടി. 200 കോടിയാണ് നയൻതാരയുടെ ആസ്തി.
advertisement
തെന്നിന്ത്യൻ സിനിമകളുടെയും ഭാഗമായ ഐശ്വര്യ റായ് സിനിമയ്ക്കായി 10 കോടിയും പരസ്യ ചിത്രങ്ങൾക്ക് ഏഴ് മുതൽ എട്ട് കോടിയും വരെ പ്രതിഫലം വാങ്ങാറുണ്ട് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലോകമെമ്പാടും ആഡംബര വസ്തുവകകളും ഐശ്വര്യ സ്വന്തമാക്കിയിട്ടുണ്ട്. 15 കോടി മുടക്കി ദുബായിലെ ജുമൈറ ഗോൾഫ് എസ്റ്റേറ്റിൽ ഒരു വീട് ഐശ്വര്യ മുൻപ് സ്വന്തമാക്കിയിരുന്നു.
advertisement
advertisement
advertisement
advertisement