advertisement

പ്രധാനമന്ത്രിയുമായി പാത്രിയർക്കീസ് ബാവയുടെ ചർച്ച; ഇരു കൂട്ടർക്കും സമ്മതമെങ്കിൽ സഭാതർക്കത്തിൽ ഇടപെടുമെന്ന് മോദി

Last Updated:

സഭാ തർക്കം പരിഹരിക്കാൻ എന്നും താല്പര്യപ്പെട്ടിരുന്നുവെന്ന് പാത്രിയർക്കീസ് ബാവാ പ്രധാനമന്ത്രിയോട് വ്യക്തമാക്കി.

News18
News18
ന്യൂഡൽഹി: പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തി. ഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന കൂടിക്കാഴ്ച ഏകദേശം 45 മിനിറ്റ് നീണ്ടുനിന്നു. സഭാ തർക്കം ഒന്നിച്ചിരുന്നു പരിഹരിക്കണമെന്നും ഇരുപക്ഷത്തിനും സമ്മതമെങ്കിൽ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്നും പ്രധാനമന്ത്രി അറിയിച്ചു.
സഭാ തർക്കം പരിഹരിക്കാൻ എന്നും താല്പര്യപ്പെട്ടിരുന്നുവെന്ന് പാത്രിയർക്കീസ് ബാവാ പ്രധാനമന്ത്രിയോട് വ്യക്തമാക്കി. തർക്കങ്ങൾക്ക് പുറമെ, രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളിലെ പിന്നാക്കക്കാരുടെ അവകാശ സംരക്ഷണത്തെക്കുറിച്ചും ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളെക്കുറിച്ചും ബാവാ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ട്വന്റി20 പാർട്ടി പ്രസിഡന്റ് സാബു എം. ജേക്കബ്, ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ എന്നിവരും ബാവായോടൊപ്പമുണ്ടായിരുന്നു.
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ചർച്ചകളാകാമെന്നാണ് ഓർത്തഡോക്സ് സഭയുടെ നിലപാട്. എന്നാൽ, യോജിച്ചുപോകാൻ കഴിയാത്ത സാഹചര്യത്തിൽ പള്ളികളിലെ ഭൂരിപക്ഷം കണക്കിലെടുത്ത് രണ്ട് സഹോദരസഭകളായി പിരിയാമെന്ന നിലപാടിലാണ് യാക്കോബായ സഭ. സഭാ കേസിൽ സുപ്രീം കോടതി വിധി എല്ലാ പള്ളികൾക്കും ബാധകമാണോ എന്ന കാര്യം പരിശോധിക്കാൻ സുപ്രീം കോടതി നിലവിൽ ഹൈക്കോടതിയോട് നിർദ്ദേശിച്ചിരിക്കുകയാണ്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
പ്രധാനമന്ത്രിയുമായി പാത്രിയർക്കീസ് ബാവയുടെ ചർച്ച; ഇരു കൂട്ടർക്കും സമ്മതമെങ്കിൽ സഭാതർക്കത്തിൽ ഇടപെടുമെന്ന് മോദി
Next Article
advertisement
Rising Bharat |'മില്ലേനിയലുകളും ജെൻ സിയും കോൺഗ്രസിനെ തള്ളിക്കളഞ്ഞു'; റൈസിംഗ് ഭാരതിൽ പ്രധാനമന്ത്രി മോദി
Rising Bharat |'മില്ലേനിയലുകളും ജെൻ സിയും കോൺഗ്രസിനെ തള്ളിക്കളഞ്ഞു'; റൈസിംഗ് ഭാരതിൽ പ്രധാനമന്ത്രി മോദി
  • കഴിഞ്ഞ 40 വർഷത്തിനിടയിൽ യുവ വോട്ടർമാർ വർധിച്ചപ്പോൾ കോൺഗ്രസ് തകർച്ചയിലേക്ക് നീങ്ങി

  • മില്ലേനിയലുകളും ജെൻ സിയും കോൺഗ്രസിനെ തള്ളിക്കളഞ്ഞതിൽ കുടുംബവാഴ്ചാ ക്ലബ്ബ് ആണെന്ന് മോദി

  • ബംഗാളിൽ ആയുഷ്മാൻ ഭാരത്, തമിഴ്‌നാട്ടിൽ പിഎം ആവാസ് യോജന പദ്ധതികൾ നടപ്പിലാക്കാത്തത് വിമർശിച്ചു

View All
advertisement