അച്ഛന്റെ മടിയിലിരുന്ന് നടത്തിയ KSRTC യാത്രകൾ; മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ശേഷം KSRTCയുടെ ശബ്ദമായി മോഹൻലാൽ
- Published by:meera_57
- digpu-news-network
Last Updated:
കുട്ടിക്കാലത്ത് അച്ഛനുമായി ബസിൽ യാത്ര ചെയ്ത അനുഭവങ്ങൾ അയവിറക്കി മോഹൻലാൽ
മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള (Pinarayi Vijayan) അഭിമുഖത്തിന് ശേഷം KSRTCയുടെ ശബ്ദമായി നടൻ മോഹൻലാൽ (Mohanlal). ആഡംബര കാറുകളുടെ ശേഖരമുള്ള മോഹൻലാൽ KSRTCയുടെ ബസിൽ ഇരുന്ന്, കുട്ടിക്കാലത്ത് അച്ഛനുമായി ബസിൽ യാത്ര ചെയ്ത അനുഭവങ്ങൾ ഒന്നൊന്നായി അയവിറക്കുന്ന ഒന്നര മിനിറ്റ് നീളമുള്ള വീഡിയോ ആണ് ഇപ്പോൾ പോസ്റ്റ് ചെയ്തത്. വീഡിയോയുടെ കമന്റ് ബോക്സ് നിറയെ വിമർശനം ഉന്നയിക്കുന്നവരുമുണ്ട്. മോഹൻലാലിന്റെ ശബ്ദത്തിൽ പറയുന്ന കാര്യങ്ങൾ ഇതാ. വീഡിയോയുടെ പൂർണരൂപം മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
"ഓർമയിൽ ഇപ്പോഴുമുണ്ട്, അച്ഛന്റെ കൈപിടിച്ച് ആനവണ്ടിയിൽ കയറി സ്‌കൂളിലേക്കുള്ള ആദ്യ യാത്ര. സീറ്റിലിരുന്നല്ല, അച്ഛന്റെ മടിയിലിരുന്ന്. ലോകം പിന്നിലേക്കും ഞങ്ങൾ മുന്നിലേക്കും പോകുന്നത് അത്ഭുതത്തോടെ നിന്റെ ജാലകങ്ങളിലൂടെ ഞാൻ കണ്ടു. ജീവിതത്തിലെപ്പോഴും മുന്നോട്ടായിരിക്കണം പോകേണ്ടത് എന്ന പാഠം ഞാൻ പഠിച്ചത് ആ കാഴ്ച്ചയിൽ നിന്നായിരിക്കാം. പിന്നെയും പിന്നെയും നിന്നോടൊപ്പമുള്ള യാത്രകളിൽ പഠനം, പ്രണയം, കലഹം, കളിക്കളം, സന്തോഷം, ദുഃഖം, അങ്ങനെയുള്ള ഋതുഭേദങ്ങൾ ഞാൻ ഏറെ കണ്ടു, അനുഭവിച്ചു. ഇപ്പോഴും KSRTC ബസുകൾ എന്റെ കാറിനെ കടന്നു പോകുമ്പോൾ ചിലപ്പോഴൊക്കെ ഞാൻ തിരിഞ്ഞു നോക്കാറുണ്ട്. ആ നോട്ടം കടന്നുപോയ സഞ്ചാര പാതകളെ എന്നെ ഓർമിപ്പിക്കുന്ന ഒന്നാണ്. ഇന്ന് നിന്റെ മടിയിലിരുന്ന് ജാലകങ്ങളിലൂടെ ലോകം കണ്ട് എങ്ങോട്ടെങ്കിലും യാത്ര ചെയ്യാൻ ഞാൻ മോഹിച്ചു പോകുന്നു"
advertisement
Summary: After his interview with Chief Minister Pinarayi Vijayan, actor Mohanlal has become the voice of KSRTC. Mohanlal, who has a collection of luxury cars, has now posted a one-and-a-half minute video in which he sits in a KSRTC bus and recounts his childhood experiences of travelling in the bus with his father. The video's comment box is full of criticism. Here are the things Mohanlal's voice says
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Feb 28, 2026 10:26 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
അച്ഛന്റെ മടിയിലിരുന്ന് നടത്തിയ KSRTC യാത്രകൾ; മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ശേഷം KSRTCയുടെ ശബ്ദമായി മോഹൻലാൽ








