വിമാനത്തിൽ വച്ച് ഋഷി സുനകിന്റെ ടൈ നേരെയാക്കുന്ന അക്ഷത മൂർത്തി; വൈറലായി ചിത്രം

Last Updated:
ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനായി ഋഷി സുനകും അക്ഷതയും വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇന്ത്യയിലെത്തിയത്
1/5
 വിമാനത്തിൽ വച്ച് ഋഷി സുനകിന്റെ ടൈ നേരെയാക്കുന്ന അക്ഷത മൂർത്തി. ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലായ ചിത്രമാണിത്. ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനായി ഋഷി സുനകും അക്ഷതയും വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇന്ത്യയിലെത്തിയത്. ഇരുവരെയും ഡൽഹിയിലെ  വിമാനത്താവളത്തിൽ കേന്ദ്രമന്ത്രി അശ്വിനി കുമാർ ചൗബേ സ്വീകരിച്ചിരുന്നു.

advertisement
2/5
 ഡൽഹിയിൽ എത്തിയതിന് തൊട്ടുപിന്നാലെ ഇതിന്റെ നിരവധി ചിത്രങ്ങൾ സുനക് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. അതിലൊന്നായിരുന്നു വിമാനത്തിൽനിന്ന് ഇറങ്ങുന്നതിന് മുൻപ് സുനകിന്റെ ടൈ ശരിയാക്കുന്ന ഭാര്യ അക്ഷതയുടെ ചിത്രം.

3/5
 അതില്‍ ഇരുവരുടെയും സ്നേഹബന്ധവും അടുപ്പവും തുറന്നുകാണിക്കുന്ന ടൈ ശരിയാക്കികൊടുക്കുന്ന ചിത്രമാണ് വൈകാതെ വൈറലായത്. ഹൃദയം കവരുന്ന നിമിഷങ്ങളെന്നാണ് പലരും ചിത്രത്തിന് കമന്‍റ് ചെയ്തത്.

4/5
 ഇന്ത്യയുടെ മരുമകൻ ആയതിനാൽ ജി20 ഉച്ചകോടിക്കായുള്ള യാത്ര സ്പെഷൽ ആണെന്നും ഇന്ത്യ വളരെ പ്രിയപ്പെട്ട രാജ്യമാണെന്നും ഋഷി സുനക് പറഞ്ഞിരുന്നു. 2022 ഒക്ടോബറിൽ പ്രധാനമന്ത്രിയായതിന് ശേഷം സുനകിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്.

5/5
 പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സുനക് കൂടിക്കാഴ്ച നടത്തി. സമ്പദ്‌വ്യവസ്ഥ, പ്രതിരോധം, സുരക്ഷ, സാങ്കേതികവിദ്യ, കാലാവസ്ഥാ വ്യതിയാനം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ ഉഭയകക്ഷി സഹകരണത്തിന്റെ പുരോഗതി ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. രാജ്യാന്തര, പ്രാദേശിക വിഷയങ്ങളെക്കുറിച്ചും ഇരു നേതാക്കളും കാഴ്ചപ്പാടുകൾ കൈമാറി.

'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി

  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement