advertisement

കുന്നത്തുകാൽ ഗവ. യുപി സ്കൂളിൽ അത്യാധുനിക AI ലാബ്

Last Updated:

സി.കെ. ഹരീന്ദ്രൻ എം.എൽ.എയുടെ 23 ലക്ഷം രൂപ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ലാബിൽ എഐ, ഓഗ്‌മെൻ്റഡ് റിയാലിറ്റി, വിർച്വൽ റിയാലിറ്റി സൗകര്യങ്ങൾ ലഭ്യമാണ്.

പുതിയ ലാബിൽ വിദ്യാർത്ഥികൾ
പുതിയ ലാബിൽ വിദ്യാർത്ഥികൾ
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ മലയാളത്തിലെ മുൻനിര മാധ്യമങ്ങളുടെ ന്യൂസ് റൂമുകളെ വെല്ലുന്ന സാങ്കേതികവിദ്യയുള്ള ഒരു സർക്കാർ പള്ളിക്കൂടം പരിചയപ്പെടാം. പാറശ്ശാല നിയോജക മണ്ഡലത്തിലെ കുന്നത്തുകാൽ ഗവൺമെൻ്റ് യുപി സ്കൂൾ ക്യാമ്പസിൽ അത്യാധുനിക ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) ലാബ് പ്രവർത്തനസജ്ജമായി.
ഗ്രാമപ്രദേശങ്ങളിലെ കുട്ടികൾക്കും ലോകോത്തര നിലവാരമുള്ള സാങ്കേതിക വിദ്യ ലഭ്യമാക്കുന്നതിനുള്ള അവസരമാണ് യാഥാർത്ഥ്യമായത്. സി.കെ. ഹരീന്ദ്രൻ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 23 ലക്ഷം രൂപ വിനിയോഗിച്ച് പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിൻ്റെ മേൽനോട്ടത്തിലാണ് ലാബ് നിർമ്മിച്ചത്.
ശ്രീ പി. കുട്ടൻ മെമ്മോറിയൽ കരിയർ ഡെവലപ്‌മെൻ്റ് സിവിൽ സർവീസ് കോച്ചിംഗ് സെൻ്ററിൻ്റെ ഭാഗമായാണ് ഈ വിജ്ഞാന കേന്ദ്രം പ്രവർത്തിക്കുക. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ഓഗ്‌മെൻ്റഡ് റിയാലിറ്റി, വിർച്വൽ റിയാലിറ്റി തുടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യകൾ നേരിട്ട് പഠിക്കാനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സുകൾക്ക് ആവശ്യമായ ഡിജിറ്റൽ ലൈബ്രറിയും വിജ്ഞാനപ്രദമായ ദൃശ്യങ്ങൾ പ്രദർശിപ്പിക്കാൻ ഓപ്പൺ മിനി തിയേറ്ററും ലാബിൻ്റെ പ്രത്യേകതയാണ്.
advertisement
പാറശ്ശാല മണ്ഡലത്തിലെ സ്കൂളുകളിൽ നിന്ന് പ്രവേശന പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കാണ് ലാബിൻ്റെ പ്രാഥമിക പ്രയോജനം ലഭിക്കുക. കൂടാതെ ഹൈസ്കൂൾ, യുപി വിഭാഗങ്ങളിലെ മറ്റു കുട്ടികൾക്കും ഈ സൗകര്യങ്ങൾ ഉപയോഗിക്കാം. ഭാവിയിലെ തൊഴിൽ വിപണിയിൽ നമ്മുടെ കുട്ടികൾക്ക് ആത്മവിശ്വാസത്തോടെ നിലയുറപ്പിക്കാൻ ഈ സെൻ്റർ വലിയ കരുത്താകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
കുന്നത്തുകാൽ ഗവ. യുപി സ്കൂളിൽ അത്യാധുനിക AI ലാബ്
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement