advertisement

പെരുമ്പളം പാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് വിട്ടുനിന്ന് ജി. സുധാകരൻ; ലൈവ് ഫെയ്‌സ്ബുക്കിൽനിന്ന് നീക്കം ചെയ്തു

Last Updated:

ജി. സുധാകരന്റെ ഫെയ്‌സ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന സി.പി.എം ജില്ലാ കമ്മിറ്റിയിലെ ഒരു അംഗമാണ് അദ്ദേഹത്തിന്റെ അനുമതിയില്ലാതെ ഉദ്ഘാടന ചടങ്ങിന്റെ ലൈവ് ലിങ്ക് പേജിൽ ഇട്ടത്

Rapid Read
News18
News18
ആലപ്പുഴ: കുട്ടനാടിന്റെ ദീർഘകാല സ്വപ്നമായ പെരുമ്പളം പാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് മുതിർന്ന സി.പി.എം നേതാവ് ജി. സുധാകരൻ വിട്ടുനിന്നു. ഉദ്ഘാടന ചടങ്ങിന്റെ തത്സമയ സംപ്രേഷണം അദ്ദേഹത്തിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നെങ്കിലും, നിമിഷങ്ങൾക്കകം ആ ലിങ്ക് പേജിൽ നിന്ന് നീക്കം ചെയ്തു. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ലിങ്ക് പങ്കുവെച്ചതെന്നാണ് സുധാകരന്റെ വെളിപ്പെടുത്തൽ.
ജി. സുധാകരന്റെ ഫെയ്‌സ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന സി.പി.എം ജില്ലാ കമ്മിറ്റിയിലെ ഒരു അംഗമാണ് അദ്ദേഹത്തിന്റെ അനുമതിയില്ലാതെ ഉദ്ഘാടന ചടങ്ങിന്റെ ലൈവ് ലിങ്ക് പേജിൽ ഇട്ടത്. ലൈവ് വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ പാർട്ടി നേതൃത്വവും സുധാകരനും തമ്മിലുള്ള ഭിന്നതകൾ അവസാനിച്ചുവെന്നും 'മഞ്ഞുരുകി'യെന്നും ഉള്ള റിപ്പോർട്ടുകൾ മാധ്യമങ്ങളിൽ വന്നിരുന്നു. എന്നാൽ, ഇത് തന്റെ അറിവോ സമ്മതമോ ഇല്ലാതെ ചെയ്തതാണെന്ന് ഉറപ്പായതോടെ ലിങ്ക് ഉടനെ പിൻവലിക്കുകയായിരുന്നു.
ജി. സുധാകരൻ പാർട്ടിയുടെ കരുത്തും ശക്തിയുമാണെന്നും ശാരീരികമായ അവശതകൾ മൂലമാണ് അദ്ദേഹം പെരുമ്പളം പാലം ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാത്തതെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി വ്യക്തമാക്കിയിരുന്നത്. വീഴ്ചയെത്തുടർന്ന് കാലിന് ഒടിവുണ്ടായതിന്റെ ക്ഷതത്തിൽ നിന്ന് സുധാകരൻ മുക്തനായെങ്കിലും പൂർണ്ണമായ ആരോഗ്യം വീണ്ടെടുത്തിട്ടില്ലെന്നും, ഈ സാഹചര്യത്തിൽ ദീർഘദൂര യാത്ര സാധ്യമല്ലാത്തതിനാലാണ് അദ്ദേഹം വിട്ടുനിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. മന്ത്രി മുഹമ്മദ് റിയാസ് നേരിട്ട് ക്ഷണിക്കുകയും ഔദ്യോഗിക നോട്ടീസിലും ബോർഡുകളിലും പേരും ചിത്രവും ഉൾപ്പെടുത്തുകയും ചെയ്തിട്ടും സുധാകരൻ എത്താത്തത്  വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പെരുമ്പളം പാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് വിട്ടുനിന്ന് ജി. സുധാകരൻ; ലൈവ് ഫെയ്‌സ്ബുക്കിൽനിന്ന് നീക്കം ചെയ്തു
Next Article
advertisement
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
  • സമസ്തയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് 850 നിർധനരായ യുവതീ യുവാക്കളുടെ സമൂഹവിവാഹം നടക്കും

  • നീലഗിരി പാടന്തറയിൽ ഏപ്രിൽ 5ന് നടക്കുന്ന ചടങ്ങിൽ എല്ലാ ജാതി മതസ്ഥരും പങ്കെടുക്കും

  • ഒരു ലക്ഷത്തോളം പേർക്ക് വിവാഹ സദ്യ ഒരുക്കും, വധൂവരന്മാർക്ക് വസ്ത്രങ്ങളും സ്വർണാഭരണങ്ങളും നൽകും

View All
advertisement