സ്വീഡനിൽ മറ്റേ 'ഗോമ്പറ്റിഷനു' പോയി ഗപ്പ് എടുക്കാൻ വിസ എടുക്കുന്നവരോട്; നിങ്ങൾ ഉദ്ദേശിക്കുന്ന ഐറ്റം നടക്കുന്നത് എവിടെയാണ് എന്നറിയാമോ?
- Published by:user_57
- news18-malayalam
Last Updated:
ജൂൺ എട്ടിന് തുടങ്ങുന്ന മത്സരത്തിന് വിസ അന്വേഷിച്ചവർ പോലുമുണ്ട്
ചില കാര്യങ്ങൾ മാത്രം നോക്കി കണ്ണിൽ എണ്ണ ഒഴിച്ച് ഇരിക്കുന്നവർക്ക് വരുന്നത് എന്തും അത് തന്നെ എന്ന് തോന്നും. അത്തരമൊരു വാർത്തയാണ് കഴിഞ്ഞ ആഴ്ച കുറച്ചു മലയാളികൾ ആഘോഷിച്ചത്. സ്വീഡനിൽ പോയാൽ അവിടെ ഒരു പുത്തൻ 'കോമ്പറ്റീഷൻ' ആരംഭിച്ചു എന്നതായിരുന്നു അത്. ലോകത്താദ്യമായി ലൈംഗികത ഒരു കായിക ഇനമാക്കുന്ന രാജ്യമാകും സ്വീഡൻ എന്ന വാലും തുമ്പും ഇല്ലാത്ത വാർത്ത കേട്ട് മലയാളികൾ ഉൾപ്പെടെയുള്ളവരുടെ കണ്ണുതള്ളിയിട്ട് അധിക ദിവസം ആയില്ല
advertisement
advertisement
advertisement
സ്വീഡിഷ് മാധ്യമ റിപോർട്ടുകൾ അനുസരിച്ച്, തെക്കൻ സ്വീഡനിൽ നിരവധി സ്ട്രിപ്പ് ക്ലബ്ബുകൾ നടത്തുന്ന ബ്രാറ്റിച്ച് നാഷണൽ സ്‌പോർട്‌സ് കോൺഫെഡറേഷനിൽ അംഗമാകാൻ അപേക്ഷ സമർപ്പിക്കുകയും, തങ്ങൾക്കും ഒരു സംഘടനാ നമ്പറുണ്ടെന്നും മറ്റേതൊരു കായിക വിനോദവും പോലെയാണ് സെക്‌സും എന്ന് ഇദ്ദേഹം പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു
advertisement
advertisement
യൂറോപ്യൻ സെക്‌സ് ചാമ്പ്യൻഷിപ്പ് ജൂൺ 8ന് ആരംഭിച്ച്, ആറ് ആഴ്‌ച നീണ്ടുനിൽക്കുമെനന്നായിരുന്നു റിപ്പോർട്ട്. പങ്കെടുക്കുന്നവർ മത്സരങ്ങൾ അല്ലെങ്കിൽ പ്രവർത്തനങ്ങളുമായി ഓരോ ദിവസവും 45 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ ലൈംഗിക പ്രവർത്തികളിൽ ഏർപ്പെടണം എന്നായിരുന്നത്രെ മാനദണ്ഡം. മത്സരങ്ങൾ ദിവസത്തിൽ ആറ് മണിക്കൂർ വരെ നീണ്ടുനിൽക്കുമെന്ന് ചില റിപ്പോർട്ടുകൾ പരാമർശിച്ചു
advertisement
advertisement
advertisement