Amala Paul | കെട്ടിയപ്പോൾ ബിസിനസ് മാൻ; അമലയുടെ ഭർത്താവിന് ഇനി മറ്റൊരു തൊഴിൽ കൂടി

Last Updated:
മലയാളത്തിന്റെ മരുമകനായ അമല പോളിന്റെ ഭർത്താവ് ജഗത് ദേശായിക്ക് കേരളത്തിൽ ഒരു തൊഴിൽ കൂടി
1/6
നടി അമല പോളിന്റെ വിവാഹ വാർത്ത പുറത്തുവന്നതും, ജഗത് ദേശായ് എന്ന ഗുജറാത്തുകാരൻ ആരാണ് എന്നായി അടുത്ത ചോദ്യം. ആ ചോദ്യത്തിന് ഒരു വർഷം തികയാൻ ഇനി കുറച്ചു മാസങ്ങൾ കൂടി. ഉത്തരം കിട്ടിയത് ഗോവയിലെ ടൂറിസ്റ്റ് കേന്ദ്രത്തിൽ നിന്നുമാണ്. ഇവിടുത്ത വില്ല ബിസിനസ് നടത്തുകയാണ് ജഗത്. ആ പരിചയത്തിൽ നിന്നുമാണ് അമല, ജഗത് ദേശായ് പ്രണയം തുടങ്ങുന്നതും
നടി അമല പോളിന്റെ (Amala Paul) വിവാഹ വാർത്ത പുറത്തുവന്നതും, ജഗത് ദേശായ് (Jagat Desai) എന്ന ഗുജറാത്തുകാരൻ ആരാണ് എന്നായി അടുത്ത ചോദ്യം. ആ ചോദ്യത്തിന് ഒരു വർഷം തികയാൻ ഇനി കുറച്ചു മാസങ്ങൾ കൂടി. ഉത്തരം കിട്ടിയത് ഗോവയിലെ ടൂറിസ്റ്റ് കേന്ദ്രത്തിൽ നിന്നുമാണ്. ഇവിടുത്ത വില്ല ബിസിനസ് നടത്തുകയാണ് ജഗത്. ആ പരിചയത്തിൽ നിന്നുമാണ് അമല, ജഗത് ദേശായ് പ്രണയം തുടങ്ങുന്നതും
advertisement
2/6
കുഞ്ഞ് പിറന്നതും, കേരളത്തിന്റെ മരുമകനായ ജഗത് കൊച്ചിയിലേക്ക് വന്നു. അമലയുടെ സിനിമാ സ്വപ്നങ്ങൾക്കൊപ്പം നിന്നു. മകൻ ഇലൈ അച്ഛന്റെയും അമ്മയുടെയും കൂടെയുണ്ട്. ഇപ്പോഴിതാ അമലയുടെ കൂടെകൂടിയ ജഗത്തിന് ഒരു പുതിയ തൊഴിൽ കൂടി വന്നുചേർന്നിരിക്കുന്നു (തുടർന്ന് വായിക്കുക)

3/6
കേരളത്തിൽ വന്ന ജഗത് ദേശായ് നമ്മുടെ നാട്ടിലേക്കിട്ടുന്ന ഇടിയപ്പം കഴിക്കാനും, ആ രുചി ആസ്വദിക്കാനും പഠിച്ചു കഴിഞ്ഞു. പേളി മാണിക്ക് നൽകിയ അഭിമുഖത്തിലാണ് അമല പോൾ ഭർത്താവ് ഭക്ഷണത്തിന്റെ കാര്യത്തിൽ തനി നാടൻ ആയ വിവരം പങ്കുവച്ചത്
കേരളത്തിൽ വന്ന ജഗത് ദേശായ് നമ്മുടെ നാട്ടിൽക്കിട്ടുന്ന ഇടിയപ്പം കഴിക്കാനും, ആ രുചി ആസ്വദിക്കാനും പഠിച്ചു കഴിഞ്ഞു. പേളി മാണിക്ക് നൽകിയ അഭിമുഖത്തിലാണ് അമല പോൾ ഭർത്താവ് ഭക്ഷണത്തിന്റെ കാര്യത്തിൽ തനി നാടൻ ആയ വിവരം പങ്കുവച്ചത്
advertisement
4/6
ജഗത് ഇനി ഹോട്ടൽ ബിസിനസ്സ്മാൻ മാത്രമല്ല, ഒരു നടനും മോഡലും കോടിയാണ്. ഓണം പ്രമാണിച്ചാണ് അമലയും ഭർത്താവും ഒന്നിച്ചഭിനയത്തിനിറങ്ങിയത്. ആ വീഡിയോ അമല പോൾ ഷെയർ ചെയ്യുകയുമുണ്ടായി
ജഗത് ഇനി ഹോട്ടൽ ബിസിനസ്സ്മാൻ മാത്രമല്ല, ഒരു നടനും മോഡലും കൂടിയാണ്. ഓണം പ്രമാണിച്ചാണ് അമലയും ഭർത്താവും ഒന്നിച്ചഭിനയത്തിനിറങ്ങിയത്. ആ വീഡിയോ അമല പോൾ ഷെയർ ചെയ്യുകയുമുണ്ടായി
advertisement
5/6
ഒരു മാട്രസിന്റെ പരസ്യത്തിലാണ് ജഗത് ദേശായിക്ക് അഭിനയത്തിൽ അരങ്ങേറ്റം. അമല പോൾ മലയാളത്തിൽ ഡയലോഗ് പറയുന്നുവെങ്കിലും, ജഗത് അത് എന്തെല്ലാമോ മനസിലായി എന്ന മട്ടിൽ തലകുലുക്കുന്നുണ്ട്. അതിനുശേഷം, ഇംഗ്ലീഷിൽ ചില കാര്യങ്ങൾ കൂടി പറയും

6/6
അമലയുടെ ഏറ്റവും പുതിയ ചിതമായ 'ലെവൽക്രോസിന്റെ' പ്രമോഷൻ പരിപാടികളും, റിലീസിന് ശേഷമുള്ള പരിപാടികളിലും ജഗത് നിറഞ്ഞു നിന്നു. ഗർഭിണിയായ സമയത്തും അമലയുടെ എല്ലാ സന്തോഷങ്ങൾക്കും പിന്തുണയുമായി കൂടെനിന്ന വ്യക്തിയാണ് ജഗത്
അമലയുടെ ഏറ്റവും പുതിയ ചിത്രമായ 'ലെവൽക്രോസിന്റെ' പ്രമോഷൻ പരിപാടികളും, റിലീസിന് ശേഷമുള്ള പരിപാടികളിലും ജഗത് നിറഞ്ഞു നിന്നു. ഗർഭിണിയായ സമയത്തും അമലയുടെ എല്ലാ സന്തോഷങ്ങൾക്കും പിന്തുണയുമായി കൂടെനിന്ന വ്യക്തിയാണ് ജഗത്
advertisement
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
  • എല്ലാ രാശിക്കാർക്കും സ്‌നേഹബന്ധങ്ങൾ ആഴത്തിലാക്കാനുള്ള അവസരങ്ങൾ ലഭിക്കും

  • ധനു രാശിക്കാർക്ക് സന്തോഷവും പ്രണയവും അനുഭവപ്പെടും

  • മീനം രാശിക്കാർക്ക് വൈകാരിക വെല്ലുവിളികൾ നേരിടേണ്ടി വരാം

View All
advertisement