ഫ്രണ്ട് റിയയേയും ചന്ദ്രികയേയും മറന്നോ! അമല പോളിന്റെ വീഡിയോയുടെ താഴെ ആരാധകരുടെ ചോദ്യം

Last Updated:
സിനിമ പോലെ അമല പോളിന്റെ പരസ്യ ചിത്രങ്ങളും പ്രശസ്തമാണ്
1/6
ഭാര്യയും അമ്മയുമായ ശേഷമുള്ള തന്റെ ഏറെ പ്രത്യേകതകൾ നിറഞ്ഞ പിറന്നാൾ ആഘോഷിക്കുകയാണ് നടി അമല പോൾ. ഇപ്പോൾ അമലയുടെ ഒപ്പം ഭർത്താവ് ജഗത് ദേശായിയും മകൻ ഇലൈയും കൂടെയുണ്ട്. അമലയുടെ ജന്മദിനത്തിൽ കുടുംബം ബാലിയിലാണ്. കുഞ്ഞ് പിറന്നുവെന്നു കരുതി വീടിനുള്ളിൽ ഒതുങ്ങാൻ അമലയ്ക്ക് ആഗ്രഹമില്ല. മകനെയും കൂട്ടി ലോകം കണ്ടാസ്വദിക്കണം എന്നാണ് അമലയ്ക്കും ഭർത്താവിനും ആഗ്രഹം. ഇതിന്റെ ചിത്രങ്ങൾ അമല കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിരന്തരം പോസ്റ്റ് ചെയ്യുന്നുണ്ട്
ഭാര്യയും അമ്മയുമായ ശേഷമുള്ള തന്റെ ഏറെ പ്രത്യേകതകൾ നിറഞ്ഞ പിറന്നാൾ ആഘോഷിക്കുകയാണ് നടി അമല പോൾ (Amala Paul). ഇപ്പോൾ അമലയുടെ ഒപ്പം ഭർത്താവ് ജഗത് ദേശായിയും മകൻ ഇലൈയും കൂടെയുണ്ട്. അമലയുടെ ജന്മദിനത്തിൽ കുടുംബം ബാലിയിലാണ്. കുഞ്ഞ് പിറന്നുവെന്നു കരുതി വീടിനുള്ളിൽ ഒതുങ്ങാൻ അമലയ്ക്ക് ആഗ്രഹമില്ല. മകനെയും കൂട്ടി ലോകം കണ്ടാസ്വദിക്കണം എന്നാണ് അമലയ്ക്കും ഭർത്താവിനും ആഗ്രഹം. ഇതിന്റെ ചിത്രങ്ങൾ അമല കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിരന്തരം പോസ്റ്റ് ചെയ്യുന്നുണ്ട്
advertisement
2/6
മകൻ പിറന്നതിൽപ്പിന്നെയാണ് അമല നായികയായി ഏറ്റവും ഒടുവിൽ തിയേറ്ററുകളിൽ റിലീസ് ചെയ്ത 'ലെവൽ ക്രോസ്' എന്ന സിനിമ എത്തിച്ചേർന്നത്. പ്രസവത്തിന്റെ അവശതകളും, കുഞ്ഞിനെ നോക്കേണ്ട ആവശ്യകതയും മാറ്റിവച്ചുകൊണ്ടാണ് അമല ലെവൽ ക്രോസ് സിനിമയുടെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്തത്. ഇത് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധയും ചർച്ചയുമായി മാറിയിരുന്നു. സിനിമ പോലെ അമല പോളിന്റെ പരസ്യ ചിത്രങ്ങളും പ്രശസ്തമാണ് (തുടർന്ന് വായിക്കുക)

3/6
മലയാളികൾക്കിടയിൽ വർഷങ്ങളായി പ്രചാരമുള്ള ചന്ദ്രിക സോപ്പിന്റെ പരസ്യം എടുത്തു പറയേണ്ടതാണ്. ഈ പരസ്യത്തിലെ അമല പോളിന്റെ ഡയലോഗ് പിന്നീട് ട്രോളുകൾക്കും മറ്റും വിഷയമായി മാറിയിരുന്നു. 'ഫ്രണ്ട് റിയ റെക്കമെന്റ് ചെയ്തു, ചന്ദ്രിക' എന്നത് പലർക്കും മനഃപാഠമാണ്. എന്നാൽ അമല ചന്ദ്രികയേയും കൂട്ടുകാരി റിയയേയും മറന്നോ എന്ന ചോദ്യവുമായി വരികയാണ് ആരാധകർ. അതിനു കാരണം അമല പോസ്റ്റ് ചെയ്ത ഏറ്റവും പുതിയ പരസ്യചിത്രത്തിൽ വീഡിയോ ആണ്. ചന്ദ്രികയുടെ സ്ഥാനത്ത് മറ്റൊന്നാണ് വിഷയം

4/6
മറ്റൊരു ബ്രാൻഡിന്റെ ബോഡിവാഷിന്റെ പരസ്യത്തിലെ മോഡലാണ് അമല ഇവിടെ. രാവിലെ ഉണർന്നയുടൻ, ഉന്മേഷത്തിനായി ഈ ബോഡിവാഷ് തേച്ചു കുളിക്കുന്നതാണ് പരസ്യത്തിലെ പ്രതിപാദ്യം. ഒരിക്കൽ എല്ലാവരോടുമായി ചന്ദ്രിക തേച്ചു കുളിക്കാൻ പറഞ്ഞ വാചകമാണ് ഇതിൽ കമന്റായി പലരും കുറിച്ചിട്ടുള്ളത്. അമല പോൾ ബോഡിവാഷിന്റെ പരസ്യത്തിൽ മാത്രമല്ല, മറ്റുചില ബ്രാൻഡുകളുടെ പരസ്യ ചിത്രങ്ങളിലും മോഡലാണ്. പ്രസവശേഷം അമല പണ്ടത്തേതിനേക്കാൾ സജീവമായി പരസ്യ മോഡലായി നിറയുന്നുണ്ട്

5/6
ഒരു മാട്രസിന്റെ പരസ്യത്തിൽ അമലയുടെ ഒപ്പം മോഡലായി ഭർത്താവ് ജഗത് ദേശായിയും എത്തിയിരുന്നു. ഓണക്കാലത്തോടടുത്ത് ഈ പരസ്യത്തിന്റെ ദൃശ്യങ്ങൾ അമല പോൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. മലയാള ഭാഷ വശമില്ലാത്ത, ഗുജറാത്ത് സ്വദേശിയായ ഗോവയിലെ ഹോട്ടൽ ആൻഡ് ഹോസ്പിറ്റാലിറ്റി പ്രൊഫഷനലാണ് അമലയുടെ ഭർത്താവ് ജഗത്. എന്നിരുന്നാലും അമലക്ക് കുഞ്ഞ് പിറന്നതിൽ പിന്നെ ഭാര്യയുടെ മേഖലയ്ക്ക് സജീവ പിന്തുണയുമായി ജഗത് കൂടെത്തന്നെയുണ്ട്. അമലയുടെ സിനിമാ പ്രൊമോഷനുകൾക്കും മറ്റും ജഗത് എല്ലാവിധ പിന്തുണയും നൽകാറുണ്ട്

6/6
ഭർത്താവ് മാത്രമല്ല, അമലയുടെ മകൻ ഇലൈയും ഒരു കുഞ്ഞ് മോഡലായിക്കഴിഞ്ഞു. ദീപാവലി അടുത്തെത്തിയ വേളയിൽ പ്രശസ്തമായ കുട്ടികളുടെ ബ്രാൻഡിലാണ് അമലയും മകനും മോഡലുകളായത്. ഈ ചിത്രങ്ങൾ അമല പോളിന്റെ ഇൻസ്റ്റയിൽ നോക്കിയാൽ കാണാം. ഒരു വെക്കേഷനിടയിൽ പരിചയപ്പെട്ട ജഗത് ദേശായിയുമായി അമല പ്രണയത്തിലാവുകയായിരുന്നു. പ്രണയകാലം മുതൽ ഇന്നുവരെ മകന്റെ സാന്നിധ്യം തങ്ങളുടെ കൂടെയുണ്ടായിരുന്നതായും അമല പറഞ്ഞിട്ടുണ്ട്. ഗർഭകാലം ആഘോഷമാക്കിയ അമലയ്ക്ക് ജഗത്തിന്റെ നാട്ടിലെ പരമ്പരാഗതമായ വളകാപ്പ് ചടങ്ങുണ്ടായിരുന്നു 

ബീഹാറിൽ 19 ശതമാനമുള്ള മുസ്ലീങ്ങൾക്ക് നേതാവില്ലെന്ന് അസാദുദ്ദീന്‍ ഒവൈസി

  • ബീഹാറിൽ 19% മുസ്ലീങ്ങൾക്കു നേതാവില്ലെന്ന് അസദുദ്ദീന്‍ ഒവൈസി പറഞ്ഞു.

  • 2020ലെ ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ഒവൈസിയുടെ എഐഎംഐഎം 5 സീറ്റുകള്‍ നേടിയിരുന്നു.

  • ബീഹാറിൽ 243 നിയമസഭാ മണ്ഡലങ്ങളുണ്ട്, 38 എണ്ണം പട്ടിക ജാതിക്കാര്‍ക്കായി സംവരണം.

View All
advertisement