Amala Paul | 'പ്രസവശേഷം എന്റെ പ്ലാസന്റ സംസ്കരിച്ചത് ഭർത്താവ്': അമലാ പോൾ

Last Updated:
കുഞ്ഞ് പിറന്ന് രണ്ടാമത്തെ ദിവസമാണ് മറുപിള്ളയെ കുഴിച്ചിട്ടതെന്ന് അമല പറഞ്ഞു
1/6
 ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷത്തിലൂടെയാണ് അമല പോൾ (Amala Paul) കടന്നു പോയികൊണ്ടിരിക്കുന്നത്. ജ​ഗതുമായുള്ള വിവാഹവും കുഞ്ഞ് ജനിച്ചതുമെല്ലാം ഏറ്റവും മനോഹരമായ നിമിഷങ്ങളാണെന്നാണ് അമല എപ്പോഴും പറയുന്നത്. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളെ കുറിച്ച് സംസാരിക്കുകയാണ് അമല.

advertisement
2/6
 പ്രസവത്തിന് ശേഷം പ്ലാസന്റ (മറുപിള്ള) ഭർത്താവ് സംസ്കരിച്ചതിന് കുറിച്ച് വാചാലയായിരിക്കുകയാണ് താരമിപ്പോൾ. ഒരു അഭിമുഖത്തിനിടെയാണ് ഇതിനെ കുറിച്ച് അമല സംസാരിച്ചത്.

3/6
 കുഞ്ഞ് ജനിച്ചതിന് ശേഷം മറുപിള്ളയെ സംസ്കരിക്കുന്ന ഒരു ചടങ്ങ് പണ്ടുകാലം മുതലേ ഉണ്ടായിരുന്നു. വളരെ ആഘോഷപൂർവ്വമായാണ് ഇതൊക്കെ ചെയ്തിരുന്നത്. കുഞ്ഞിനോടൊപ്പമാണ് പ്ലാസൻറയും വളരുന്നത്. അതിനാലാണ് ഇങ്ങനെ ചെയ്യുന്നത്. അമ്മയായ സ്ത്രീയുടെ ഇതുവരെയുള്ള മുഴുവൻ ട്രോമയും നെ​ഗറ്റീവിറ്റിയും ഇതോടെ അടക്കം ചെയ്യപ്പെട്ടുവെന്നാണ് ഇതിലൂടെയുള്ള വിശ്വാസമെന്നും നടി പറഞ്ഞു.

4/6
 ജ​ഗത് പ്ലാസന്റ കുഴിച്ചിട്ട സമയത്ത് ഞാൻ ഹോസ്പിറ്റലിലായിരുന്നു. കുഞ്ഞ് പിറന്ന് രണ്ടാമത്തെ ദിവസമാണ് മറുപിള്ളയെ കുഴിച്ചിട്ടതെന്ന് അമല പറഞ്ഞു. തങ്ങളുടെ കഥ സിനിമയാക്കുകയാണെങ്കില്‍ അതിന് പേരിടുക 'എന്റെ മറുപിള്ളയെ അടക്കം ചെയ്യുമോ' എന്നായിരിക്കുമെന്നുമാണ് അമല ചെറുചിരിയോടെ പറയുന്നത്.

5/6
 ഗർഭകാലത്തിലെ ഓരോ മാസവും വ്യത്യസ്തമായിരുന്നുവെന്ന് അമല പറയുന്നു. വ്യക്തിയെന്ന നിലയില്‍ ഒരുപാട് മാറ്റങ്ങൾ വരുത്താൻ എന്റെ ഗർഭകാലം സഹായിച്ചിട്ടുണ്ട്. മുൻപ് എന്റെ ഫസ്റ്റ് പ്രൈയോറിറ്റി ഞാന്‍ തന്നെയായിരുന്നു. എന്നാൽ പ്രസവ ശേഷം എന്റെ ലോകം തന്നെ കുഞ്ഞില്‍ ഒതുങ്ങുകയായിരുന്നു. മറ്റുള്ളവരെ പരിചരിക്കുമ്പോഴാണ് ട്രൂ ഹാപ്പിനെസ് എന്നൊക്കെ കേട്ടിട്ടുണ്ട്. ഇപ്പോൾ അത് സ്വയം അനുഭവിച്ച് അറിയുകയാണ്. മകൻ വന്നതിന് ശേഷം ജീവിതം ഒരുപാട് മനോഹരമാണെന്നാണ് താരത്തിന്റെ വാക്കുകൾ.

6/6
 ഇലൈ ജനിച്ചതിന് മുൻപും ശേഷവുമുള്ള മാറ്റം തനിക്ക് തന്നെ മനസിലാക്കാൻ പറ്റുന്നുണ്ടെന്ന് താരം പറയുന്നു.നിലവിൽ അമ്മ ജീവിതം ആസ്വദിച്ച് വരികയാണ് അമല. 2023-ലാണ് അമലാ പോളും ജഗത് ദേശായിയും വിവാഹിതരായത്. അമലയുടെ രണ്ടാം വിവാഹമായിരുന്നു ഇത്

മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി

  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement