Amala Paul | ആർക്കു നേരെയാണ് അമലയുടെ ഒളിയമ്പുകൾ? സ്നേഹമെന്നു പറഞ്ഞ് ചിലർ 'ടോർച്ചർ' ചെയ്യും എന്ന് താരം

Last Updated:
ഇന്ന് ഭാര്യയും അമ്മയുമായ അമല പോൾ ഭർത്താവ് ജഗത്തിനും മകനും ഒപ്പം കുടുംബജീവിതം നയിക്കുകയാണ്
1/6
അഭിനേത്രി എന്നതിലുപരി ഇന്ന് ഭർത്താവും മകനുമായി ഒരു നല്ല കുടുംബജീവിതം നയിക്കുന്ന കുടുംബിനി കൂടിയാണ് നടി അമല പോൾ. വർഷങ്ങൾക്ക് മുൻപ് ബന്ധങ്ങളുടെ, പ്രണയത്തിന്റെ പേരിൽ ഏറെ പഴികേട്ട നടി കൂടിയാണ് താരം. തമിഴ് സിനിമയിലെ മുൻനിര യുവ സംവിധായകന്മാരിൽ ഒരാളായ എ.എൽ. വിജയ് ആയിരുന്നു അമല പോളിന്റെ ആദ്യ ഭർത്താവ്. ഈ ബന്ധം അധികനാൾ നീണ്ടില്ല. ഇരുവരും ഔദ്യോഗികമായി വേർപിരിയുകയായിരുന്നു. മലയാളത്തിന് പുറമേ, തമിഴ് സിനിമയിലും അമല പോളിന് കൈനിറയെ ചിത്രങ്ങൾ ലഭിച്ചുതുടങ്ങി
അഭിനേത്രി എന്നതിലുപരി ഇന്ന് ഭർത്താവും മകനുമായി ഒരു നല്ല കുടുംബജീവിതം നയിക്കുന്ന കുടുംബിനി കൂടിയാണ് നടി അമല പോൾ (Amala Paul). വർഷങ്ങൾക്ക് മുൻപ് ബന്ധങ്ങളുടെ, പ്രണയത്തിന്റെ പേരിൽ ഏറെ പഴികേട്ട നടി കൂടിയാണ് താരം. തമിഴ് സിനിമയിലെ മുൻനിര യുവ സംവിധായകന്മാരിൽ ഒരാളായ എ.എൽ. വിജയ് ആയിരുന്നു അമല പോളിന്റെ ആദ്യ ഭർത്താവ്. ഈ ബന്ധം അധികനാൾ നീണ്ടില്ല. ഇരുവരും ഔദ്യോഗികമായി വേർപിരിയുകയായിരുന്നു. മലയാളത്തിന് പുറമേ, തമിഴ് സിനിമയിലും അമല പോളിന് കൈനിറയെ ചിത്രങ്ങൾ ലഭിച്ചുതുടങ്ങി
advertisement
2/6
പിന്നീട് ഉത്തരേന്ത്യൻ സംഗീതജ്ഞനുമായി വിവാഹം കഴിഞ്ഞു എന്ന തരത്തിൽ ചില ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രചരിച്ചു. എന്നാലിത് ഒരു ആൽബത്തിന്റെ ചിത്രീകരണം മാത്രമായിരുന്നു എന്ന് അമല വിശദീകരിച്ചു. വിവാഹചിത്രങ്ങൾ എന്ന പേരിൽ പ്രചരിച്ച ഫോട്ടോകൾക്കെതിരെ അമല നിയമ നടപടിയുമായി മുന്നോട്ടു നീങ്ങി. താരം പിന്നീട് ആത്മീയതയിലേക്കും തിരിഞ്ഞിരുന്നു. ധ്യാനവും യോഗയുമായി മനസിനെ ഭാരരഹിതമാക്കാൻ അമല പോൾ സമയം ചിലവഴിച്ചു. ഇതിനിടെ തീർത്തും അപ്രതീക്ഷിതമായി പ്രണയവും വിവാഹവും ഉണ്ടായി (തുടർന്ന് വായിക്കുക)

3/6
ജഗത് ദേശായിയുമായി പ്രണയത്തിലാണ് എന്ന് ഇൻസ്റ്റഗ്രാമിൽ ഒരിടത്തു പോലും അമല പോൾ സൂചന അവശേഷിപ്പിച്ചിരുന്നില്ല. പൊടുന്നനെ ഒരുദിവസം പ്രൊപോസൽ വീഡിയോ പോസ്റ്റ് ചെയ്താണ് അമല പോൾ വിവാഹവിവരം പുറത്തുവിട്ടത്. മലയാളിയല്ലാത്ത ജഗത് ഗുജറാത്തിലെ സൂറത്ത് സ്വദേശിയാണ്. ഒരു അവധിയാഘോഷത്തിനിടെ സംഭവിച്ച പരിചയം വളരെ വേഗം വിവാഹത്തിൽ എത്തുകയായിരുന്നു എന്ന് അമല പോൾ. കൊച്ചി ബോൾഗാട്ടി പാലസിൽ വച്ച് സ്വപ്നസദൃശ്യമായ വിവാഹച്ചടങ്ങിൽ അമലയും ജഗത് ദേശായിയും ജീവിതത്തിൽ ഒന്നിച്ചു

4/6
പ്രണയകാലത്ത് തന്നെ തന്റെ മകൻ 'ഇലൈ' ഉള്ളിൽ വളരുന്നുണ്ടായിരുന്നു എന്ന് വളരെ ബോൾഡ് ആയി മാധ്യമങ്ങൾക്ക് മുന്നിൽ പറയാനും അമല മടിച്ചില്ല. അതിനാൽ, പ്രണയം ആരംഭിച്ചത് മുതൽ ഇന്നുവരെ മകൻ തങ്ങൾ രണ്ടാൾക്കും ഒപ്പം ഉണ്ടായിരുന്നു എന്ന് അമല പോൾ. ജീവിതത്തിൽ സ്നേഹത്തിനും ബന്ധത്തിനും വില നൽകുന്നതിൽ അമല പോളിന് തന്റേതായ ചില ചിട്ടവട്ടങ്ങളുണ്ട്. അമ്മ ആനീസും സഹോദരൻ അഭിജിത്ത് പോളും തന്റെയൊപ്പം ഉണ്ടെന്ന് അമല പോൾ ഉറപ്പിക്കാറുണ്ട്. അമ്മ ഇപ്പോഴും അമല പങ്കെടുക്കുന്ന പൊതുപരിപാടികളിൽ കാണും. അതുപോലെ തന്നെയാണ് ഭർത്താവും ജഗത് ദേശായിയും

5/6
ഇപ്പോൾ സ്നേഹത്തെക്കുറിച്ച് അമല പോൾ പറയുന്ന ചില കാര്യങ്ങൾക്ക് സോഷ്യൽ മീഡിയ കാതോർത്തു കഴിഞ്ഞു. കഴിഞ്ഞ വിവാഹവാർഷിക ദിനത്തിൽ കുമരകത്ത് സർപ്രൈസ് നൽകിയ ഭർത്താവിന് വിവാഹവാർഷികാശംസ നൽകിയ അമലയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധനേടിയിരുന്നു. ജീവിതകാലം മുഴുവൻ നീളുന്ന സ്നേഹം എങ്ങനെ സംഭവിക്കാം എന്ന് തന്റെ എക്സുകൾക്ക് കാട്ടിക്കൊടുക്കും എന്ന് അമല പോസ്റ്റിൽ രേഖപ്പെടുത്തി. ഇത് 'സ്വാഗ്' ആണോ എന്ന് ഒരു പരിപാടിയുടെ അവതാരക അമല പോളിനോട് ചോദിക്കുന്നു
ഇപ്പോൾ സ്നേഹത്തെക്കുറിച്ച് അമല പോൾ പറയുന്ന ചില കാര്യങ്ങൾക്ക് സോഷ്യൽ മീഡിയ കാതോർത്തു കഴിഞ്ഞു. കഴിഞ്ഞ വിവാഹവാർഷിക ദിനത്തിൽ കുമരകത്ത് സർപ്രൈസ് നൽകിയ ഭർത്താവിന് വിവാഹവാർഷികാശംസ പറഞ്ഞ അമലയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധനേടിയിരുന്നു. ജീവിതകാലം മുഴുവൻ നീളുന്ന സ്നേഹം എങ്ങനെ സംഭവിക്കാം എന്ന് തന്റെ എക്സുകൾക്ക് കാട്ടിക്കൊടുക്കും എന്ന് അമല പോസ്റ്റിൽ രേഖപ്പെടുത്തി. ഇത് 'സ്വാഗ്' ആണോ എന്ന് ഒരു പരിപാടിയുടെ അവതാരക അമല പോളിനോട് ചോദിക്കുന്നു
advertisement
6/6
'പ്രതികാരം' എന്നാണ് അമല ഇതിനു നൽകിയ മറുപടി. ഇത് കേട്ട് സദസ്സിൽ ഇരിക്കുന്ന നടിമാരായ സാമന്ത, വരലക്ഷ്മി ശരത്ത്കുമാർ, റോജ, ദേവയാനി എന്നിവർ പൊട്ടിച്ചിരിക്കുന്നുണ്ട്. "നിരവധിപ്പേർ സ്നേഹം എന്ന് പറഞ്ഞ് പറ്റിക്കാറുണ്ട്. ഈ ലോകത്തു തന്നെ ഏറ്റവും മായംചേർക്കപ്പെട്ട വാക്കാണ് സ്നേഹം. ഒരുപാട് ദുരുപയോഗം ചെയ്യപ്പെട്ട വാക്കാണത്. അതിന്റെ പേരിൽ ഒരുപാട് 'ടോർച്ചർ' ചെയ്യപ്പെടുന്നു" എന്ന് അമല പോൾ വിശദീകരിച്ചു. കരിയറും കുടുബവുമായി ജീവിത വിജയത്തിലെത്തി നിൽക്കുമ്പോൾ ചിരിച്ച മുഖത്തോടെ ഇങ്ങനെ പറയുമ്പോൾ, അമല ആർക്കുനേരെയാണ് ഒളിയമ്പുകൾ എറിയുന്നത് എന്ന് അറിയേണ്ടിയിരിക്കുന്നു
'പ്രതികാരം' എന്നാണ് അമല ഇതിനു നൽകിയ മറുപടി. ഇത് കേട്ട് സദസ്സിൽ ഇരിക്കുന്ന നടിമാരായ സാമന്ത, വരലക്ഷ്മി ശരത്ത്കുമാർ, റോജ, ദേവയാനി എന്നിവർ പൊട്ടിച്ചിരിക്കുന്നുണ്ട്. "നിരവധിപ്പേർ സ്നേഹം എന്ന് പറഞ്ഞ് പറ്റിക്കാറുണ്ട്. ഈ ലോകത്തു തന്നെ ഏറ്റവും മായംചേർക്കപ്പെട്ട വാക്കാണ് സ്നേഹം. ഒരുപാട് ദുരുപയോഗം ചെയ്യപ്പെട്ട വാക്കാണത്. അതിന്റെ പേരിൽ ഒരുപാട് 'ടോർച്ചർ' ചെയ്യപ്പെടുന്നു" എന്ന് അമല പോൾ വിശദീകരിച്ചു. കരിയറും കുടുബവുമായി ജീവിത വിജയത്തിലെത്തി നിന്ന് ചിരിച്ച മുഖത്തോടെ ഇങ്ങനെ പറയുമ്പോൾ, അമല ആർക്കുനേരെയാണ് ഒളിയമ്പുകൾ എറിയുന്നത് എന്ന് അറിയേണ്ടിയിരിക്കുന്നു
advertisement
ബീഹാറിൽ 19 ശതമാനമുള്ള മുസ്ലീങ്ങൾക്ക് നേതാവില്ലെന്ന് അസാദുദ്ദീന്‍ ഒവൈസി
ബീഹാറിൽ 19 ശതമാനമുള്ള മുസ്ലീങ്ങൾക്ക് നേതാവില്ലെന്ന് അസാദുദ്ദീന്‍ ഒവൈസി
  • ബീഹാറിൽ 19% മുസ്ലീങ്ങൾക്കു നേതാവില്ലെന്ന് അസദുദ്ദീന്‍ ഒവൈസി പറഞ്ഞു.

  • 2020ലെ ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ഒവൈസിയുടെ എഐഎംഐഎം 5 സീറ്റുകള്‍ നേടിയിരുന്നു.

  • ബീഹാറിൽ 243 നിയമസഭാ മണ്ഡലങ്ങളുണ്ട്, 38 എണ്ണം പട്ടിക ജാതിക്കാര്‍ക്കായി സംവരണം.

View All
advertisement