advertisement

ഇന്ത്യയ്ക്ക് കരുത്തേകാൻ 'അരിധമൻ' ; രാജ്യത്തിന്റെ മൂന്നാമത്തെ ആണവ മിസൈൽ അന്തർവാഹിനി കമ്മീഷൻ ചെയ്തു

Last Updated:

വിശാഖപ്പട്ടണത്ത് വച്ച് നടന്ന ചടങ്ങിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗാണ് കമ്മീഷൻ ചെയ്തത്. വാക്കുകളല്ല, ശക്തിയാണ് അരിധമൻ എന്നാണ് ഉദ്ഘാടനത്തിന് ശേഷം രാജ്നാഥ് സിം​ഗ് എക്സിൽ കുറിച്ചത്.

News18
News18
ന്യൂഡൽഹി: ഇന്ത്യയുടെ തന്ത്രപ്രധാന നാവിക ശേഷി കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ട് തദ്ദേശീയമായി നിർമിച്ച മൂന്നാമത്തെ ആണവ മിസൈൽ അന്തർവാഹിനിയായ ഐഎൻഎസ് 'അരിധമൻ' കമ്മീഷൻ ചെയ്തു. വിശാഖപ്പട്ടണത്ത് വച്ച് നടന്ന ചടങ്ങിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗാണ് കമ്മീഷൻ ചെയ്തത്.
'വാക്കുകളല്ല, ശക്തിയാണ് അരിധമൻ' എന്നാണ് ഉദ്ഘാടനത്തിന് ശേഷം രാജ്നാഥ് സിം​ഗ് എക്സിൽ കുറിച്ചത്. വളരെ ലളിതമായാണ് കമ്മീഷൻ ചടങ്ങ് നടന്നത്. അരിധമൻ ഉടൻ നാവികസേനയിലേക്ക് എത്തുമെന്ന് നാവികസേനാ മേധാവി അഡ്മിറൽ ദിനേഷ് ത്രിപാഠി കഴിഞ്ഞ ഡിസംബറിൽ സൂചിപ്പിച്ചിരുന്നു. തുടർന്ന് അവസാനഘട്ട ഒരുക്കങ്ങളിലായിരുന്നു അരിധമൻ.
അരിധമന്റെ സവിശേഷത
രാജ്യത്തിന്റെ ഏറ്റവും രഹസ്യ പ്രതിരോധ പദ്ധതികളിലൊന്നാണ് അരിധമൻ. ആണവ പ്രതിരോധത്തിന്റെ നിർണായക ഘടകമായ അരിധമൻ ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ പ്രവർത്തിക്കാൻ ശേഷിയുള്ളവയാണ്. ഭാഭാ ആറ്റോമിക് റിസർച്ച് സെന്റർ (BARC) വികസിപ്പിച്ച നവീകരിച്ച 83 മെഗാവാട്ട് പ്രഷറൈസ്ഡ് വാട്ടർ റിയാക്ടറാണ് അന്തർവാഹിനിക്ക് കരുത്ത് പകരുന്നത്.
advertisement
​INS അരഹന്തിനേക്കാൾ വലുപ്പം
ഏകദേശം 7,000 ടൺ ഭാരമുള്ള അരിധമൻ മുൻ അന്തർവാഹിനികളേക്കാൾ വലിപ്പം കൂടിയതാണ്. ഐഎൻഎസ് അരിഹന്തിനേക്കാൾ ഇരട്ടിയോളം ശേഷിയാണ് ഇതിന്. 3,500 കിലോമീറ്റർ പരിധിയുള്ള എട്ട് K-4 മിസൈലുകളോ, 750 കിലോമീറ്റർ പരിധിയുള്ള 24 K-15 മിസൈലുകളോ വഹിക്കാൻ അരിധമന് സാധിക്കും. ഐഎൻഎസ് അരിധമൻ നാവികസേനയിൽ എത്തുന്നതോടെ ഇന്ത്യയ്ക്ക്‌ തുടർച്ചയായ സമുദ്ര ആണവ പ്രതിരോധം‌ ഉറപ്പാക്കാനാകും.
രാജ്യത്തിനെതിരെയുള്ള ആദ്യ ആക്രമണത്തിൽ തന്നെ ശത്രുക്കളെ പൂർണമായും ഇല്ലാതാക്കുന്ന തരത്തിൽ പ്രത്യാക്രമണം നടത്താൻ അരിധമന് സാധിക്കും. രാജ്യസുരക്ഷയ്ക്ക് വേണ്ടി ശക്തമായ പ്രതിരോധം തീർക്കാനും ഐഎൻഎസ് അരിധമന് ശേഷിയുണ്ട്.
advertisement
ഐഎൻഎസ് അരിഹന്തും ഐഎൻഎസ് അരിഘട്ടും
ആദ്യ ആണവമിസൈൽ അന്തർവാ​ഹിനിയായ അരിഹന്ത് ‌‌ (INS Arihant) 2016-ലാണ് കമ്മീഷൻ ചെയ്തത്. രണ്ടാമത്തെ അന്തർവാഹിനി ഐഎൻഎസ് അരിഘട്ട് (INS Arighat) 2024 ഓഗസ്റ്റിൽ നാവികസേനയിൽ ചേർന്നു. ഇന്ത്യയുടെ സമുദ്രപ്രതിരോധം ശക്തമാക്കാൻ അന്തർവാ​ഹിനികൾക്ക് സാധിച്ചിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
ഇന്ത്യയ്ക്ക് കരുത്തേകാൻ 'അരിധമൻ' ; രാജ്യത്തിന്റെ മൂന്നാമത്തെ ആണവ മിസൈൽ അന്തർവാഹിനി കമ്മീഷൻ ചെയ്തു
Next Article
advertisement
പശ്ചിമേഷ്യൻ യുദ്ധം; ഇന്ത്യയിലേക്കുള്ള എണ്ണ, പ്രകൃതിവാതക വിതരണം വർദ്ധിപ്പിക്കാൻ തയ്യാറാണെന്ന് റഷ്യ
പശ്ചിമേഷ്യൻ യുദ്ധം; ഇന്ത്യയിലേക്കുള്ള എണ്ണ, പ്രകൃതിവാതക വിതരണം വർദ്ധിപ്പിക്കാൻ തയ്യാറാണെന്ന് റഷ്യ
  • പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് രൂക്ഷമായ ഊർജ്ജ പ്രതിസന്ധിയിൽ ഇന്ത്യയിലേക്കുള്ള എണ്ണ, LNG വിതരണം റഷ്യ വർധിപ്പിക്കും

  • 2025 അവസാനം വരെ ഇന്ത്യയിലേക്കുള്ള രാസവള വിതരണത്തിൽ 40% വർധനവ് വരുത്തിയതായി റഷ്യ അറിയിച്ചു

  • ഊർജം, വളം, വ്യവസായം, ബഹിരാകാശം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ ചർച്ച നടത്തി

View All
advertisement