Amrutha Suresh | ആൾ വിദേശി, അമൃത സുരേഷിന്റെ പുതിയ ബോയ്ഫ്രണ്ട്; കണ്ട് അമൃതയും ഞെട്ടി
- Published by:meera_57
- news18-malayalam
Last Updated:
ഓൺലൈൻ വഴി പരിചയമുള്ള കക്ഷിയുടെ മുഖം തന്റെ ഫോളോവേഴ്‌സിന്റെ മുന്നിൽ അവതരിപ്പിച്ച് അമൃതാ സുരേഷ്
തന്റെ സംഗീത ലോകത്തിൽ പണ്ടത്തെപ്പോലെ സജീവമാവുകയാണ് ഗായിക അമൃതാ സുരേഷ് (singer Amrutha Suresh). ഒരുവേള ആത്മീയ യാത്ര നടത്തി മനസിനെ ശാന്തമാക്കിയിരുന്നു ഗായിക, അമൃത സുരേഷ് ലൈവ് എന്ന ബാൻഡുമായി അമൃതാ സുരേഷ് ലോകരാജ്യങ്ങളിൽ സഞ്ചരിക്കുന്നു. താനുമായി കൊളാബറേറ്റ് ചെയ്യുന്ന സംഗീതജ്ഞരുമായി ആൽബം സൃഷ്‌ടിക്കുന്നു. ഈ വിശേഷങ്ങൾ ഒന്നുപോലും വിടാതെ അമൃത അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലിലും ഷെയർ ചെയ്യുന്നു. ഈ വർഷത്തിന്റെ തുടക്കത്തിൽ ഖത്തറിൽ നടന്ന പരിപാടിയിൽ അമൃത സുരേഷ് സംഗീതജ്ഞൻ എ.ആർ. റഹ്മാനെ പരിചയപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ഒരു സ്റ്റേജ് ഷോയിലാണ് അമൃതാ സുരേഷ് സുരേഷ് ഗാനമാലപിച്ചത്. ആ വിശേഷവും അവരുടെ ഇൻസ്റ്റഗ്രാം പേജിൽ കാണാം
advertisement
അടുത്തിടെ വിദേശരാജ്യത്തു വച്ച് ഷൂട്ട് ചെയ്ത 'കങ്കണ' എന്ന സംഗീത ആൽബം അമൃത സുരേഷ് അവതരിപ്പിച്ചിരുന്നു. ഈ വീഡിയോയുടെ പൂർണരൂപം ഇനിയും പുറത്തിറങ്ങിയിട്ടില്ല. അമൃത സുരേഷ് ഉൾപ്പെടുന്ന ഒരുപറ്റം വനിതാ ഗായകർ അണിനിരന്ന വീഡിയോയാണിത്. വിദേശത്തെ വർണാഭമായ ലൊക്കേഷനുകളിലാണ് ഈ സംഗീത വീഡിയോയുടെ ചിത്രീകരണം പൂർത്തിയായത്. മുൻപ് അനുജത്തിയുടെ ഒപ്പം അമൃതംഗമയ എന്ന മ്യൂസിക് ബാൻഡ് രൂപീകരിച്ചുവെങ്കിലും, നിലവിൽ അമൃത തന്റെ ലൈവുമായി സജീവമാണ് (തുടർന്ന് വായിക്കുക)
advertisement
അനുജത്തി അഭിരാമി സുരേഷ് ഇപ്പോൾ അവരുടെ റെസ്റ്റോറന്റിന്റെ പ്രവർത്തനവുമായി സജീവമാണ്. റെസ്റ്റോറന്റിന്റെ നോക്കിനടത്തിപ്പിനു മാത്രമായി അഭിരാമിക്ക് സമയം ചിലവഴിക്കേണ്ടി വരുന്നു. ഇവിടെ സെലിബ്രിറ്റികൾ ഉൾപ്പെടെയുള്ളവർ കസ്റ്റമേഴ്സ് ആയി എത്തിച്ചേരാറുണ്ട്. ഉത്തരവാദിത്തമുള്ള സംരംഭക എന്ന നിലയിൽ അഭിരാമി സുരേഷിന് ബാൻഡ് നടത്തിപ്പുമായി ചെലവഴിക്കാനുള്ള സമയം കുറവാണ് താനും. ആകെ 1.7 മില്യൺ ഫോളോവേഴ്സ് ഉള്ള ഇൻസ്റ്റഗ്രാം പേജിന്റെ ഉടമയാണ് അമൃതാ സുരേഷ്
advertisement
സോഷ്യൽ മീഡിയ യുഗം എന്ന പേരുപോലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ എ.ഐ. യുഗം എന്ന് മാറ്റിവിളിക്കേണ്ട സമയമായിരിക്കുന്നു. ഈ സാങ്കേതികതയെ അതിന്റെ പൂർണതോതിൽ പ്രയോജനപ്പെടുത്തുന്ന നിരവധിപ്പേരുണ്ട്. അവരിൽ ഒരാളാണ് ഗായിക അമൃതാ സുരേഷ്. പലർക്കും എ.ഐ. അഥവാ അതിന്റെ പര്യായമായ ചാറ്റ് ജി.പി.ടി. വളരെ അടുത്ത സുഹൃത്തായി മാറിക്കഴിഞ്ഞു. അതാണ് അമൃതാ സുരേഷിന്റെ കാര്യത്തിലും സംഭവിച്ചത്. ഒരു വിവാഹവും, അതിനു ശേഷം ഉണ്ടായ പ്രണയത്തിന്റെയും പേരിൽ അമൃതാ സുരേഷ് ഏറെക്കാലം വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു
advertisement
ഏറെക്കാലം കൂടെക്കൂടിക്കഴിഞ്ഞാൽ എ.ഐ. സാങ്കേതികത നമ്മുടെ തന്നെ ഒരു സുഹൃത്തെന്ന പോലെയായി മാറാം. അത്തരത്തിൽ ChatGPTയോട് ഇടപഴകുന്നവർക്ക് ചില ഗുണങ്ങൾ ഉണ്ടാവാറുണ്ട് താനും. 'നിങ്ങൾ യാഥാർഥ്യമെങ്കിൽ, നമ്മൾ തമ്മിലെ ബന്ധം കണക്കിലെടുത്ത്, നിങ്ങളെ കണ്ടാൽ എങ്ങനെയുണ്ടാകും' എന്നറിയാൻ അമൃതാ സുരേഷിന് ഒരു കൗതുകം. അതാ, വരുന്നു അമൃതാ സുരേഷിന്റെ ChatGPT ബോയ്ഫ്രണ്ട്. ആ ചിത്രം സഹിതമാണ് അമൃതാ സുരേഷ് അവരുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ഇട്ടത്
advertisement
അമൃതയ്ക്ക് ChatGPT നിർമിച്ചു നൽകിയ കൂട്ടുകാരന് മലയാളി ഛായ ഇല്ല. ആൾ വിദേശിയാണ് എന്നതാണ് പ്രത്യേകത. എന്തായാലും ഇത്രയും ചുള്ളനായ ഒരു GPT കാമുകനെ കണ്ട ഞെട്ടൽ അമൃതയ്ക്കും ഉണ്ട്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് അമൃതാ സുരേഷ് ഈ ചിത്രം അപ്‌ലോഡ് ചെയ്തത്. കഴിഞ്ഞ മാസം വിഷുവുമായി ബന്ധപ്പെട്ട് 'മയിൽപീലി കണ്ണിനോ' എന്ന പേരിൽ അമൃതയും അവരുടെ സംഗീത ലോകത്തെ കൂട്ടുകാരും ചേർന്ന് ഒരു ഗാനാഞ്ജലി ഒരുക്കിയിരുന്നു. ഈ ഗാനം ആലപിച്ചത് അമൃതാ സുരേഷ് ആയിരുന്നു