Arjun Kapoor | അർജുൻ കപൂർ മലൈകയെ വിവാഹം ചെയ്യില്ലേ? കരൺ ജോഹറിനോട് മനസ്സുതുറന്ന് താരം
- Published by:user_57
- news18-malayalam
Last Updated:
രണ്ട് വർഷത്തിലേറെയായി അർജുൻ മലൈകയുമായി ഡേറ്റിംഗിലാണ്
കോഫി വിത്ത് കരൺ സീസൺ ഏഴിന്റെ ഏറ്റവും പുതിയ എപ്പിസോഡിൽ അർജുൻ കപൂർ (Arjun Kapoor) തന്റെ സഹോദരി സോനം കപൂറിനൊപ്പം പങ്കെടുത്ത രംഗങ്ങൾ പുറത്തുവന്നുകഴിഞ്ഞു. ഷോയുടെ അവതാരകൻ കരൺ ജോഹറുമായുള്ള സംഭാഷണത്തിനിടെ അർജുൻ മലൈക അറോറയുമായുള്ള (Malaika Arora) തന്റെ ബന്ധത്തെക്കുറിച്ച് ദീർഘമായി സംസാരിക്കുകയും ഇരുവരുടെയും വിവാഹക്കാര്യത്തെക്കുറിച്ച് വെളിപ്പെടുത്തുകയും ചെയ്തു
advertisement
രണ്ട് വർഷത്തിലേറെയായി അർജുൻ മലൈകയുമായി ഡേറ്റിംഗിലാണ്. നടി ശ്രീദേവിയുമായുള്ള പിതാവ് ബോണി കപൂറിന്റെ രണ്ടാം വിവാഹത്തെക്കുറിച്ച് പരാമർശിച്ച അർജുൻ തന്റെ തീരുമാനത്തിൽ തനിക്ക് ചുറ്റുമുള്ള ഏറ്റവും അടുത്ത ആളുകളെ ഉൾപ്പെടുത്താനും അവർക്ക് കാര്യങ്ങൾ എളുപ്പമാക്കാനും ആഗ്രഹിക്കുന്നുവെന്നും പങ്കുവെച്ചു. വിവാഹത്തെക്കുറിച്ച് അർജുൻ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധ നേടുകയാണ് (തുടർന്ന് വായിക്കുക)
advertisement
ഒരു മകനായിരിക്കുക എന്നത് അത്ര എളുപ്പമല്ലാത്ത ഒരു ചുറ്റുപാടിലാണ് താൻ വളർന്നത്. ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് കാണുകയും അതിനെക്കുറിച്ച് മനസ്സിലാക്കുകയും വേണം. ഒപ്പം തന്നെ അതിനെ ബഹുമാനിക്കുകയും അംഗീകരിക്കുകയും വേണം. അങ്ങനെ എവിടെയൊക്കെയോ തനിക്ക് ചുറ്റും ഏറ്റവും അടുത്ത ആളുകളുൾപ്പെടെ എല്ലാവരേയും ഇതിലേക്ക് എങ്ങനെയും എത്തിക്കണം എന്നതിനെ കുറിച്ച് ഒരു ധാരണ ഉണ്ടായിരുന്നു
advertisement
advertisement
മലൈകയുമായുള്ള ബന്ധത്തോട് തന്റെ കുടുംബം എങ്ങനെ പ്രതികരിച്ചുവെന്ന് അർജുൻ കപൂർ വെളിപ്പെടുത്തി. 'എന്റെ കുടുംബം മുഴുവനും കാര്യങ്ങൾ എളുപ്പമാക്കി. ‘കുഴപ്പമില്ല, ഞങ്ങളെക്കുറിച്ച് കൂടുതൽ ചിന്തിക്കേണ്ട ആവശ്യമില്ല’ എന്നായിരുന്നു അവരുടെ പ്രതികരണം. 'ദാദി'യെ കണ്ടുമുട്ടുന്നത് അവസാന പടിയായിരുന്നു. ഞങ്ങൾക്ക് കടന്നുപോകേണ്ട മറ്റ് നിരവധി ഘട്ടങ്ങളുണ്ടായിരുന്നു. നേരിട്ടുള്ള കൂടിക്കാഴ്ച കാര്യങ്ങൾ മാറ്റിമറിച്ചു'
advertisement
വിവാഹ ആലോചനകളെക്കുറിച്ച് ചോദിച്ചപ്പോൾ, ഇരുവരും ഉടൻ വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് അർജുൻ വെളിപ്പെടുത്തി. ഇപ്പോൾ തന്റെ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അർജുൻ പറഞ്ഞു. 'എന്റെ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞാൻ ആഗ്രഹിച്ചു. ഞാൻ വളരെ റിയലിസ്റ്റിക് വ്യക്തിയാണ്, എനിക്ക് ഒന്നും മറച്ചുവെക്കേണ്ട ആവശ്യമില്ല'
advertisement
പ്രൊഫഷണലായി കുറച്ചുകൂടി സ്ഥിരത പുലർത്താൻ ഞാൻ ആഗ്രഹിക്കുന്നു. സാമ്പത്തികമായിട്ടല്ല, വൈകാരികമായാണ് ഞാൻ സംസാരിക്കുന്നത്. സന്തോഷം നൽകുന്ന ജോലി ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ സന്തോഷവാനാണെങ്കിൽ എനിക്ക് എന്റെ പങ്കാളിയെ സന്തോഷിപ്പിക്കാൻ കഴിയും. എന്റെ ജോലിയിൽ നിന്നാണ് സന്തോഷം ലഭിക്കുന്നതെന്ന് എനിക്ക് തോന്നുന്നു,' അർജുൻ പറഞ്ഞു